പരിഭാഷയില്‍ ലോകസാഹിത്യത്തിന് ഏറ്റവും പ്രാധാന്യം നല്‍കുന്ന അസിംപ്‌റ്റോറ്റ് എന്ന വെബ്‌സൈറ്റിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിഭാഷ മത്സരത്തിൽ സുചിത്ര രാമചന്ദ്രന്‍ പുരസ്‌കാരത്തിന് അർഹയായി.തമിഴ് സാഹിത്യകാരൻ ജയമോഹന്റെ ‘പെരിയമ്മാവിന്റെ വാക്കുകള്‍’ എന്ന പരിഭാഷക്കാണ് അവർക്ക്
‘ക്ലോസ് അപ്രോക്‌സിമേഷന്‍ കോണ്‍ടസ്റ്റ് അവാര്‍ഡ് ലഭിച്ചത്
മത്സരത്തിൽ ആകെ സമർപ്പിക്കപ്പെട്ട 215 എൻട്രികളിൽ നിന്നാണ് സുചിത്രയുടെ പരിഭാഷ തിരഞ്ഞെടുത്തത്. പ്രശസ്ത പരിഭാഷകൻ ഡേവിഡ് ബെല്ലോസാണ് വിജയികളെ തിരഞ്ഞെടുത്തത്. 1000 യു.എസ് ഡോളര്‍ ആണ് സമ്മാനത്തുക.