ഘടികാര തെരുവ്

കുമ്മായം

പൂശി വെളുപ്പിച്ച

ചുമരിലെ കറുത്ത

ഘടികാരം പറഞ്ഞു.

എൻ്റെ തോളാണി

കല്ല് വിരിച്ച

തറ തലപ്പിൽ

വീണു ചിതറിയേക്കാമെന്ന്.

 

വേലിക്കെട്ടിലെ

നാഴികകളിൽ

വെന്ത

ഇറച്ചി മണത്ത്

ഇന്ത്യൻ നായ,

തെരുവു മൂലയിൽ

ചോരകക്കിച്ചു തൂറി.

നെൽപ്പാട

വിള കരിഞ്ഞ

കാര്യാലയ

മതിൽ കെട്ടിലിരുന്ന്,

അമേരിക്കൻ

പൂച്ചകളെ നോക്കി

വിശപ്പോടെ

കുരച്ചു.

പൂച്ച വാലിൻ്റെ

നിഴലടിഞ്ഞു.

 

മൂക്ക്

മീശയൊതുക്കി

വന്ന പരദേശി

കപ്പലുകാർ,

ചാന്തുടുത്ത

പെണ്ണക്കങ്ങൾ

ചുരണ്ടി.

ദിശമാറി വന്ന

പാറ്റകുഞ്ഞുങ്ങൾ

സൂചിചക്രം വളച്ച്

മദ്യശാല ക്ലോക്കുകളിലേക്ക്

ചേക്കേറി.

 

ഇറയത്തിറങ്ങി.

കല്ലിടിച്ച് കറക്കം പൊട്ടിയ,

സൈക്കിൾ ചക്രങ്ങൾ

മുടി കനം കെട്ടി

അനങ്ങാതെ നാറുന്ന

ബാർബർ

കസേരകൾ.

ആരും കാണാതെ ഒളിച്ചിരുന്നു.

തെരുവുകാരൻ്റെ

കൊടി പഴുപ്പുറച്ച

നാവുകൾ

കാര്യലയക്കാരൻ്റെ

നാവു പിഴുതെടു ക്കുന്ന

ചോരയന്ത്രങ്ങൾ.

 

ഏതു വേനലാണ്

സമയങ്ങളെ കരിക്കുന്നത്?

ഏതു വർഷമാണ്

സമയങ്ങള മരവിപ്പിക്കുന്നത്.?

 

തെരുവിലെ

മരുഭൂമി തൊലികളിൽ,

വെടിയൊച്ച കൊഴുപ്പ്

നിറഞ്ഞ ക്ലോക്കുകൾ

മലർന്നുവീണു.

അടിയിലെ

അമ്മിഞ്ഞ മിടുപ്പ് നിലച്ചു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here