സമകാലിക അമേരിക്കൻ സാഹിത്യ ലോകത്തെ ശക്തമായ സാന്നിധ്യമാണ് ക്ലോഡിയ റാങ്കിൻ.കവി ,നാടകകൃത്ത് എന്നെ നിലകളിലാണ് അവർ പ്രശസ്ത. ഇതിനോടകം തന്നെ അഞ്ച് കവിതസമാഹാരങ്ങൾ പ്രസിദ്ധീകരിച്ച ക്ലോഡിയയുടെ സിറ്റിസൺ എന്ന നീണ്ട കവിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജമേക്കൻ വംശജയായ ക്ലോഡിയ ലോകത്തെ തന്നെ എണ്ണം പറഞ്ഞ പരീക്ഷണാത്മക കവികളിൽ ഒരാളാണ്.നിരന്തരം പുതുക്കപ്പെടുന്ന രചന രീതികളും ,ഭാഷയുമാണ് ക്ലോഡിയയെ പ്രസക്തയാക്കുന്നത്. സിറ്റിസൺ എന്ന കവിത ഒരേ സമയം നിരൂപണം എന്നും കവിത എന്നും വിളിക്കപ്പെടുന്നു . രൂപപരമായ പരീക്ഷണങ്ങളിൽ ഏറെ മുന്നോട്ടുപോകുന്ന ഒരു കൃതിയാണിത് .ഏഴ് ഭാഗങ്ങളായി വിഭജിച്ച ‘സിറ്റിസൺ’ തുടർച്ചകൾ അവഗണിച്ച് ചിതറിയ രചന രീതിയാണ് പിന്തുടരുന്നത്.കറുത്ത വംശജരുടെ പ്രശ്നങ്ങളും ,മനുഷ്യർക്കിടയിലെ ഹിംസയും എല്ലാം അപരിചിതമായ രീതിയിൽ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്.
ജർമ്മൻ എഴുത്തുകാരനായ സെബാൾഡിന്റെ കൃതികളിൽ കാണുന്നതുപോലെ ഉള്ള ചിത്രങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും സിറ്റിസണിൽ ഉണ്ട്.ഓരോ അധ്യായത്തിന്റെയും ഇടയിലാണ് ഇവ കടന്നു വരുന്നത്.കവിതയെക്കുറിച്ചുള്ള പതിവ് നിർവചനങ്ങളെ വെല്ലുവിളിക്കുന്ന കൃതിയാണ് ‘സിറ്റിസൺ’.