ഉത്തരസന്ദേശം – രണ്ട്‌

കണ്ടിക്കാർമൽക്കുഴലിടകലർന്നങ്ങു, ചിക്കിത്തുവർത്താ-

ഞ്ഞുണ്ടേപ്പാനായുടനുനെഴും ദീർഘനിശ്വാസഖിന്നാ

തെണ്ടിച്ചെവ്വാ നയനശഫരീ നീലതാം നീലനേത്രം

തൊണ്ടിച്ചെവ്വാവടിവുമിയലാമശ്രുപാതാതിരേകാൽ

ചില്ലീവല്ലീനെറിയലെമറന്നംബുജേ തേൻമുടിഞ്ഞാൽ

മെല്ലെപ്പൈകൊണ്ടളികുലമുറങ്ങിന്റതായ്‌ത്തോന്റുമാകാം

കല്യാണാംഗ്യാഃ ദിവസദശമീചന്ദ്രശോഭാമിണങ്ങാ-

മെല്ലായ്‌പോഴും കരതലപരിഷ്വംഗഖിന്നൗ കപോലൗ

നീലക്കല്ലാൽവിലസിന മണിച്ചെപ്പുപോലെവിളങ്ങും

കോലപ്പോർമമ്മുല കുവലയംവെന്റെ മുഗ്‌ദ്ധേക്ഷണായാഃ

ചാലത്തോന്റുംചുണയൊഴുകുമച്ചുതപക്വങ്ങളെന്റ്‌

ബിന്ദുസ്വിന്നം മൃദുനഖപദോല്ലാസി വീരായിതാന്തേ

മന്ദംമന്ദം മമ കരതലംകൊണ്ടു സംവാഹനീയം

സന്തപ്‌തായാഃ മദനശിഖിനാ സാരമാമൂരുയുഗ്മം

ദന്തത്തൂണിൻപരിചു വിളറിപ്പോയിതാകാം പ്രിയായാഃ

വേണുശ്രീമന്മധുരവചനാം വീരംലേ സഖീം തേ

കാണക്കൂടുമ്പൊഴുതറിയലാമെങ്കിലും പങ്കജാക്ഷീം

ക്ഷീണക്ഷീണാം വിഗതഹരിണാമിന്ദ്രദിക്‌ചന്ദ്രരേഖാം

കാണുന്നേരത്തതു കരുതിനോരന്യഥാമന്നിലാർപോൽ

മറ്റും ചൊല്ലാം കുശൽ മനസിജക്ലേശിനീം കുറ്ററുപ്പാൻ

ചുറ്റും മേവും നിജസഹചരീവർഗ്ഗമെൻവാർത്തകൊണ്ട്‌

മുറ്റും മാധ്വീം ചെവിനിറയുമാറങ്ങുതൂവും ദശായാ-

മിറ്റിറ്റോലും നയനസലിലം വീക്ഷ്യതേ പ്രാണനാഥാ

നീലക്ഷ്മം പുറവുറയുമിട്ടുത്തമേ മെത്തമേലാ

ലീലാന്നത്തിൻ പരിചെഴുമിളംതൂവലാം തൂലഭാജി

ചാലത്താലുറ്റുടനുടനുരുണ്ടസ്‌ഥിരസ്ഥാനശയ്യാ

തോലിത്താഴത്തവശപതിതാ രോദതി പ്രാണനാഥാ

പണ്ടേപ്പോലെത്തെളിവിനൊടുണർന്നൊന്നെഴുന്നേറ്റിരുന്നേ

വണ്ടാർകോലക്കുഴലഴി കുളിർത്തൊന്റു നോക്കീടു മന്ദം

കേഴാതെ നീ കുളികുറിയിടെന്റിങ്ങിനേ ചൂഴനിന്റ-

ത്തോഴീവർഗ്ഗേ വദതി ശയിതാ വാഥ കേളാതപോലെ.

ദേവീം നിദ്രാമഭിമതഫലപ്രാപണേ കല്‌പവല്ലീ-

മാവാഹിപ്പാൻ വദനകമലേ പീഠപൂജാം വിധായ

സേവാഖിന്നം നിജപരിജനം പോയ്‌ക്കിടക്കെന്റുണർത്തി

പ്പൂവാർകോലക്കുഴലി വെറുതേ മീലയന്തീ ദൃശ് വാ

ദേവീംനിദ്രാമുപഗതവതീ ചാലനാൾ വേറിരുന്നോ-

രെന്നെക്കണ്ടിട്ടു പഗതമഹാനന്ദസന്ദോഹവേഗാൽ

അർദ്ധാശ്ലേഷേ സരഭസമുണർന്നാകുലാ ശോകസിന്ധ്

പണ്ടേതിൽക്കാൾ മുഴുകി മുറയിട്ടങ്ങിനേ സംസ്ഥിതാ വാ

നീളുന്നീലക്കുരുൾനിരകളിൽത്താണ്ണുതാണ്ണാകുലാഭ്യാം

പശ്യന്തീ സാ രഘുപതികഥാം വീർത്തുവീർത്തന്തരാളേ

ബാഷ്‌പാർദ്രാഭ്യാമണിമിഴികളാലാശ്വസന്തീ ക്ഷണം വാ

ദുഃഖേ ദുഃഖപ്രചുരചരിതാന്യേവ സിദ്ധ്ഷധാനി

യൽസത്യം തൽഭവതു പുണർതംനാൾപിറന്നെങ്ങൾ കാന്തൻ

വന്നിട്ടിന്റേ മമ മനസിജച്ചൂടൊഴിച്ചീടുമാകിൽ

തോഴീ പൂച്ചൊല്ലെഴുവതിതുനന്റ്‌ഷ്‌ടമേ ശുക്രചന്ദ്രൗ

ഭാഗ്യേ ജീവ സ്വയമൊരുനുറുങ്ങാശ്വസന്തീ സഥിതാ വാ

നൽച്ചൊൽ കേൾക്കും തദനു കൊടിവെപ്പിക്കുമോർക്കുംനിമിത്താ-

നത്യാവേശാൽപണവുമരിയും നീക്കി നിത്യം തൊടീക്കും

തുമ്പപ്പൂവാൽ വിരഹദിവസാനെണ്ണുമിവ്വണ്ണമെല്ലാ-

മല്ലോ മല്ലക്കുഴലികളുടേവേല കാന്തൻ പിരിഞ്ഞാൽ

മാരോന്മാദജ്വരപരവശാം, മദ്വിയോഗാഗ്നിദഗ്‌ദ്ധാം

മുഗ്‌ദ്ധാം, മുറ്റും കുളുർമുലയുഗേ സ്വസ്‌തികാബദ്‌ധബാഹും

കമ്രാപാംഗീം, പ്രിയസഖ, ഭവാൻ കാണ്മതിന്നൊട്ടുമുന്നേ

തന്വീമൗലിക്കിതവിയ നിമിത്തങ്ങളുണ്ടാം തദാനീം

എന്നോടുണ്ടാം വിരഹപരുഷം ദീനചില്ലീവിലാസം

നിദ്രാഭാവാൽ കലുഷമവലീഢാഞ്ഞ്‌ജനം ബാഷ്‌പപൂരൈഃ

മൽപ്രേയസ്യാ വടിവിലിളകം വാമനേത്രം തദാനീ-

മപ്പോൾവിള്ളും കമലമലരിൽചെന്റുകാറ്റെന്റപോലെ

സംഭോഗാന്തേ സരസപുളകസ്വേദി കോലിന്റ നീല-

സതംഭാഭോഗം മമ കരതലംകൊണ്ടു സംവാഹനീയം

അംഭോജാക്ഷ്യാ ലളിതമിളകും മന്ദമനദം തദാനീം

രംഭാരമ്യം തുട വടിവെഴും കാന്തി വാമം തദാനീം

അപ്പോൾ നീ ചെന്റനുപമഗുണാമൽപസംഭദ്ധമദ്ധ്യാം

തൃപ്പാപ്പൂർവാണ്ണവനിമദനാ തീവ്രശോകാഭിഷംഗാം

കോപ്പാർന്നീടും കുചഭരനതാ ചേൽപൊരുങ്കണ്ണിയേക്ക-

ണ്ടപ്പുമാതോടഴകിലറിയിപ്പിപ്പതിവ്വണ്ണമെല്ലാം

കല്യാണാനാം നിജനിലയമാമുണ്ണുനീലി കണാ നിൻ

മല്ലാർപൂമന്മുലയിണ പിരിഞ്ഞാതുരോ ജീവിതേശഃ

ചൊല്ലീതെന്നോടരുവയർമണേ കാണനന്താപുരേ നി-

ന്റെല്ലാവുംകൊണ്ടുദിതകരുണം വല്ലഭാം ജീവയേതി.

നാരീമൗലേ, മമ മലർമകൾക്കങ്ങിരിപ്പാൻ തിരുപ്പാ-

പ്പൂരെന്റില്ലം വെരളുമിളമാങ്കണ്ണി വേണാട്ടിലങ്ങ്‌

താരാനാഥാപ്രതിമവേദനേ, പേരുമാതിച്ചവർമ്മൻ

പരേറീടും പുകഴിരവിവർമ്മന്നു രണ്ടാമൻ ഞാൻ.

ഇത്ഥം ചൊൽവോരളവിലുദിതസ്‌മേരമർദ്ധോക്തിമാത്രേ

മുഗ്‌ദ്ധാപാംഗീവിരവിലെഴുനീറ്റോമൽകൈമെയ്‌ മറന്ന്‌

സദ്യസ്സംഭാവയതി മധുരാലാപഗർഭൈർഭവന്തം

ലജ്‌ജാമോദപ്രണയബഹുമാനാകുലൈർദൃഷ്‌ടിപാതൈഃ

ശയ്യോപാന്തേ സലളിതമിരുന്നുണ്ണുനീലിമിരുത്തി-

ക്കമ്രാകാരേ നിജകരതലേ കാന്തതൻ കൈയുമേന്തി

അത്യാമോദോൽപ്പുളകമിളകിക്കൊങ്കമേൽപ്പൊങ്ങുമാറ-

ങ്ങസ്‌മദ്വാർത്താമവളൊടറിയിപ്പിക്ക നീ പിന്നെ മുന്നിൽ

മുണ്ടക്കൽച്ചേർന്നലഘുജഘനേ, മുന്റുനാളുണ്ടു ചെമ്മേ

കണ്ടു കണ്ടിക്കുഴലികൾമണേ, നിന്നുടെ വല്ലഭം ഞാൻ

സ്യാനന്ദൂരേ മുരരിപുപുരേ പോലുമാനന്ദഹീനം

ദീനം മീനധ്വജപരവശം പുക്കിരിക്കിന്റവാറ്‌

കല്ലോലിന്യാം പുലരിമലരും താമരപ്പൂവിൽമേവി-

ത്തല്ലിത്തെല്ലങ്ങളിപടലികാപക്ഷമന്ദാനിലേന

മെല്ലെക്കൈക്കൊണ്ടിളയബകുളാമോദമാബദ്ധഖേദം

മല്ലത്തെന്റൽ ചെറിയതുവരക്കണ്ട മോഹംഗതോസൗ

ഞാൻ ചെല്ലിന്റോരളവിലുടനേ ദൈവയോഗാലുണർന്നാ;-

നെന്നെക്കണ്ടിട്ടുദിതകരുണം മെല്ലെഴുന്നേറ്റിരിന്നാൻ;

നിന്നെക്കാണാഞ്ഞുടനുടനെഴും മാരതാപങ്ങൾചൊന്നാ;-

നസ്‌മൽക്കാന്തയ്‌ക്കിതിനെയറിയിക്കെന്റുമെന്നോടിരന്നാൻ

ആർത്തത്രാണാൽ പരമൊരുതുരം പണ്ടുമസ്‌മലക്കുലത്തി-

ന്നോർത്താലില്ലെന്റലഘുജഘനേ തേറി വൈകാതവാറ്‌

വാർത്താമാത്രം തവ സുവദനേ ചൊല്ലുവാനാഗതോ ഞാൻ

ചീർത്തോരാപൽപ്രണയസുഭഗം ചാർത്തുമുണ്ടെങ്ങൾവായിൽ

അങ്കംവേറിട്ടമലഗഗനേ രോഹിണീപൗർണ്ണമാസ്യാം

തിങ്കൾക്കൊക്കും വദനകമലംതന്നെയങ്ങുന്നമയ്യ

എങ്കിൽക്കേട്ടാലമയുമിളമാൻകണ്ണി നീയുണ്ണുനീലി

നിങ്കൽച്ചാലച്ചകിതമതിലേ വാചകം മേചകാംഗീ.

കറ്റക്കാർമൽക്കുഴലി സുതവ്യാകുലൗ കാറ്റുമേറ്റ-

മ്മുറ്റത്താമ്മാറുപചിതരസം നാമുറങ്ങിന്റനേരം

മുറ്റിന്റോമന്മുലയിണപിരിഞ്ഞങ്ങൊരാകാശമാർഗ്ഗേ

മുറ്റുംഞ്ഞാനേ നിശി പരവശഃസംഭ്രമത്തോടുണർന്നേൻ

കണ്ടേനെന്നെത്തദനുമദനുവ്യാകുലാ കാപി പാപാ

മണ്ടിക്കൊണ്ടങ്ങിനിയഗഗനേ കൊണ്ടുപോകിന്റവാറ്‌

പേടിച്ചപ്പോൾ നരഹരിപദം ചിന്തയന്തം നിതാന്തം

ഭീതാ യാതാ കിമപി തരസാ മാഞ്ച നിക്ഷിപ്യ ഭൂമൗ

മെല്ലെച്ചന്നങ്ങഹമഹിവരേ പളളികൊളളും മുരാരേ-

രില്ലത്താമ്മാറഥനി പതിതോ ഹന്ത ദൈവാനുഗുണ്യാൽ

എല്ലിന്നേതും പെരികൊരൊടിവുണ്ടായതില്ലെങ്കിലും മേ

മെല്ലെപ്പോരാവിതുപുനരധീരാക്ഷി പക്ഷംകഴിഞ്ഞേ

മാരച്ചൂടാലെരുവനുടനേ കണ്ണുനീരാൽ കുളിപ്പൻ,

താപോദ്രേകാൽ പുകഴക്കവനഴൽവൻ ചന്ദ്രനേന,

ഭൃംഗശ്രേണീപരഭധതകുലം കൂവിനാൽ നോവനുള്ളിൽ,

തെന്റൽക്കാറ്റേറ്റുരുകുവനഹം നിൻവിയോഗാദിദാനീം

വാണീവീണാമധുരനിനദേ, ചില്ലിവല്ലീവിലാസം

വീചീഭംഗേ, കുളുർമതിയിൽ നിന്നാനനാംഭോജശോഭാം

നീലാംപാംഗം ചലകുവലയേ, തന്വി നിൽ മംഗലാംഗം

കൂടിക്കാണ്മാൻ കുഹചന, ന മേ പുണ്യമെന്നുണ്ണുനീലി

കൂടക്കുടച്ചപലശിഥിലാ തൂലികാ കൈവിയർത്തി-

ട്ടോരോ രേഖാംപ്രതി പരവശം കണ്ണുമക്കണ്ണുനീരാൽ

നിന്മെയ്‌ചെമ്മേ മുഴുവനറിയും ചിത്തവും മാരതപ്‌തം

ചിത്രേകാണ്മാനപിച ഭവതീമൽപപുണ്യോ ജനോദയം

സങ്കൽപാലിംഗനമയമഹാനന്ദമെയ്‌തീടുവാനോ

വല്ലാ ചിത്തം മധുരവചനേ ഹന്ത സന്താപഖിന്നം

കോലച്ചെവ്വാമലർകൊതികെടക്കൊണ്ടുകൊൾവാൻ കിടപ്പാൻ

വാരാ നിദ്രാ വരഗുണനിധേ പിന്നെയല്ലോ കിനാവോ

വായ്‌പ്പേറീടും വടമതിരയിൽച്ചേർന്ന ചേമന്തികാനാ-

ന്തോപ്പൂടേപോന്നിതമൊടുവരും മാരുതപ്പൈതൽതന്നെ

തോൾപ്പോടായ്‌ ഞാൻ തവ തടമുലത്തൊത്തിലെത്തീടുമാമെ-

ന്റേപ്പാങ്കോലും തൊഴുതെതിരവെ പോന്നു പോരും പ്രമോഹഃ

കുന്റൊന്റും നിൻ കുളുർമുലയിണത്തൊത്തു വേടിട്ടനാൾതൊ-

ട്ടെന്റല്ലൊന്റിങ്കലുമിതമെനിക്കില്ല കല്യാണശീലേ

എന്റാലും തേ വിരവിലൊരുനാൾ തൊണ്ടിവാ കൊണ്ടുകൊളളാ-

മെന്റുള്ളാശാരസനിഗളിതഃ പ്രാണശേഷം വഹാമി

കണ്ടോമല്ലോ തളിയിലിരുവം കൂത്തുനാമന്റൊരിക്കാൽ

തൈവംകെട്ടാളൊരുതപതിയാർ നങ്ങയാരെന്നെനോക്കി

അന്യാസംഗാൽ കിമപികലുഷാ പ്രാകൃതംകൊണ്ടവാദീൽ

പിന്നെക്കണ്ടീലണയെ വിവശം വിർത്തുമങ്ങിന്റെ നിന്നെ

പന്തൽത്തേനന്തണലിലൊരുനാൾ കാറ്റുമേറ്റങ്ങുതോന്മേ

ലന്തിപ്രായേ നിശി വിവശരായ്‌ നാമുറങ്ങിന്റനേരം

പന്തൊത്തീടും തടമുലയിലമ്മാന്തളിർത്തൊത്തുവീണി-

ട്ടെന്തയ്യാവന്നഴലളികുലാപാംഗി പാമ്പെന്റുചൊല്ലി

ആടിക്കാലേനിശി ചെറിയതാം തോഴിയെന്റെന്നെമത്വാ

നൈതൽപ്പൂവിൻ ദളമൃദുതരൈരങ്കുരിക്കും നഖാഗ്രൈഃ

പാർശ്വേ മന്ദം മമ വിലിഖതേ ലീലയാ പീഡിതം തേ

മുന്നം മുന്നം മുകുളിതമിളങ്കൊങ്ക നിശ്ശങ്കമെന്നാൽ

തേറ്റത്തിനായ്‌ നവരമടയാളങ്ങൾ ഞാൻ ചൊന്നവെല്ലാ-

മേറ്റം കൈക്കൊണ്ടയികകുശലിനം നീ കുറിക്കൊൾവുതെന്നെ

കോറ്റേൻവെല്ലുംമൊഴി വിരവിൽഞ്ഞാനങ്ങുവന്നീടുവോളം

തോറ്റും വെന്റുംമൊഴി പുലര മലരമ്പന്നു വേണ്ടിന്റവണ്ണം

മിന്നിക്കാർകൊണ്ടിടയലറിനിന്റംബരേ തിങ്ങിയെങ്ങും

മന്നിൽപെയ്യും ജലദപടലംകോലുമാടീനിശാസു

പിന്നെത്തന്വീതിലകരചനേ, നമ്മിലേകണ്ടുകൊണ്ടാ-

ലെന്നച്ചാപോൽ! ചില പരിചിനെക്കണ്ടുകൊള്ളിന്റതുണ്ട്‌

ആടിക്കാർമൽക്കുഴലികൾ ശിഖാമൗലി, മുണ്ടക്കൽ മേവും

പേടക്കോലക്കുയിൽമൊഴി, തെളിഞ്ഞൊന്റുകേളുണ്ണുനീലി

പേടിക്കണ്ടാ വിരഹചപലം പ്രേമമെന്റോമലേ നീ

കൂടക്കൂടങ്ങഴകിലഴിവില്ലാഞ്ഞു കുന്റിക്കുമല്ലോ

എന്റീവണ്ണം മമ സഹചരീമമ്പിലെൻവാക്കുകൊണ്ടും

നന്റും നല്ലാർ മനസിജ സഖേ മിക്കനിൻവാക്കുകൊണ്ടും

എന്റല്ലാവോളവുമളികുലാപാംഗിതന്നമ്പു നമ്മില്‌-

ക്കുന്റുംവണ്ണം കുളുർമയിലുണർത്തീടു കല്യാണകീർത്തേ

കാരുണ്യംകൊണ്ടഴകിൽമദനാപത്തുനീർത്തെങ്ങൾവാഞ്ഞ്‌ഛാ

മിത്ഥംപൂരിച്ചിരവർ കരുതും മിക്ക ഭൂകൽപകം നീ

പണ്ടേപ്പോലെ വിഹര സുചിരം തമ്മിലേ ചെമ്മൂവെന്നി-

ട്ടുണ്ടാകേണ്ടും വിരവൊരു പുനർദ്ദർശനാനന്ദലക്ഷ്‌മീഃ

Generated from archived content: unnuneelisandesham5.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English