ഉത്തരസന്ദേശം- ഒന്ന്‌

ആറ്റിൻനേരായ്‌ക്കരിവരമദം നീടൊഴുക്കും വടക്കിൻ-

കൂറ്റിന്നിന്റങ്ങഴു പൊഴിക്കിന്റ പുണ്യാംബുരാശേഃ

മാറ്റാർ കൂപ്പും മഹിതമണികണ്‌ഠന്നയോദ്ധ്യേവ രാമ-

ന്നേറ്റംവശ്യാ ജയതി നഗരീ സാ കടന്തേരിനാമ്‌നാ.

ഓരോപെണ്മാഥമിഴികൾഭവനംതോറുമുൽപെട്ടുചെന്റ-

ങ്ങാരാഞ്ഞെല്ലാപ്പൊഴുതുമിടമാടമ്പു വാരാതവണ്ണം

ധീരന്മാർമേൽ പുലരമലരമ്പെയ്‌തുതാൻ വീരനാവാൻ

മാരന്നൂണും കുളിയുമവിടെച്ചാല വൈകിന്റുതല്ലൊ.

ചേടി​‍ീവക്‌ത്രം പുനരൊരുകരംകൊണ്ടുടൻ പൊത്തയിത്വാ

മാടോപാന്തേ വളർമതിയുടെ മാർവിൽ മാൻപേട കണ്ട്‌

ഊടെക്കൊട്ടിച്ചിലമരതകക്കല്ലുവൽപുല്ലു പാടേ

വാടായെന്റായ്‌ മുലയിണപതിച്ചങ്ങണച്ചീടുമേടം.

മത്തേഭാനാം വളർചെവികളാമാലവട്ടങ്ങൾകൊണ്ടും

നെച്ചേന്തീടും മൃദുകുതിരവാലാന വെഞ്ചാമരൈശ്ച

കെൽപാർന്നീടും പടയിൽനടുവേ സാദരം വീജ്യമാനാ

നിത്യം വീരത്തിരുവനിതയും തത്രമേവീടുമേടം.

വിൽപാൻചെൽകിൽ ത്രിഭുവനമിദം കൊള്ളുമാറാർജ്ജിതാർത്ഥൈർ-

മ്മാഘപ്രായൈരിനിയവചസാമാര്യവംശപ്രധാനൈഃ

നാനാരത്‌നദ്രവിണമണിയിന്റാപണശ്രേണിതോറും

നാണിപ്പോമ്മാറളകനളിനപ്പെൺ കളിച്ചീടുമേടം

ബാലസ്‌ത്രീണാം മുലയിൽ മലിയും കുങ്കുമച്ചാറുചേറായ്‌

ച്ചാലപ്പണ്ണും കമലകലികാ തെളിവുറ്റീമ്പിനോരാമ്പൽ വമ്പു-

റ്റോലും കോലപ്പവനനൊടുടൻ ചേർന്നുമേവീടുമേടം

ദ്വീപാൽ ദ്വീപാൽകടലരികൊളം ചൊങ്കിൽവന്നർത്ഥജാലം

കൂടക്കൂടക്രമുകമരിചംകൊണ്ടുചെന്റങ്ങുനൽകി

തോണിക്കൂട്ടം മുഴുകമുഴുകക്കൊണ്ടുചെന്റൊന്റിനോടൊ-

ന്റെത്തിത്തിങ്ങത്തണലിലണയത്താഴമേവീടുമേടം.

ഈടിക്കൂടിക്കനമളികുലംചേർന്ന പൂങ്കാവുതോറും

കൂടക്കൂടത്തുടുതുടമലർത്തെന്റൽപെയ്‌വോരുനേരം

ആടിക്കൊണ്ടൽപ്പെരുമഴയിതെന്റിങ്ങനേ കൽപയിത്വാ

വേടക്കാലത്തഴകൊടു മയിൽക്കൂട്ടമാടീടുമേടം.

പൊന്മാടത്തിൻ നിഴലെവെയിലെന്റോർത്തുപെയ്യിന്റവെള്ളം

തേന്മാവിന്റെ മധുരസമിതെന്റമ്പിനോടിമ്പിനിന്റ്‌

മേന്മേലോരോപരിചിൽമടവാർ പാടുമപ്പഞ്ചമത്തിൽ-

ത്താന്മേലാവാൻ തെളിവൊടു കുയിൽപ്പേട പാടീടുമേടം

വീഴുംവണ്ണം കുമുദഹസിതം വെള്ളിമാടങ്ങൾതോറും

ചൂഴക്കാണാം നിഴൽ മുഴുനിലാവാർന്നമാവാസിനാളും

വീഴപ്പാർത്തിട്ടമൃതസലിലം വക്‌ത്രരന്ധ്രം പിളർത്തി-

ത്താഴത്തെങ്ങും പരിചൊടു ചകോരങ്ങൾ മേവീടുമേടം

മാടിൽച്ചാടിത്തളരുമിളമാൻ കണ്ണിമാർ കൈതൊഴുമ്പോൾ

പേടിച്ചുച്ചൈരചലതനയാം നോക്കി നോക്കാതപോലെ

ഓടിപ്പോമ്മാറബിലദുരിതം ബിംബലീപാലകാനാം

കേടറ്റീടും തളിയിലുടനെത്തമ്പുരാനമ്പുമേടം

ഷൾക്കർമ്മത്തിന്നെളുതു മൃതസഞ്ഞജീവനം വല്ലുവോർക്കും

നിക്കില്ലല്ലോ മദനഗുണികായന്ത്രമെന്നോളമിന്റ്‌

മൈക്കണ്ണാരെത്തരുണരണവാൻ മൈതരാം തന്റതെന്തെ

ന്റക്കംപേച്ചും ക്ഷപണകജനം വീടരായ്‌ മേവുമേടം

ആർങ്ങാവേക്കാൾ നവരമയിരൂർ നന്റ്‌, നമ്മോടുകേട്ടി-

ട്ടാലത്തൂർക്കും ചില മുറിമരുന്നുണ്ടു കൈപ്പുണ്യമില്ല.

മാരച്ഛത്രം മനസിജമലയ്‌ക്കേറെ നീങ്ങീട്ടു മൂർന്നെ-

ന്നിത്ഥം തസ്യാം ചെറുതടവഴക്കിന്റ ദുർവ്വൈദ്യവൃന്ദം

കേട്ടീലല്ലീ കിരണമലമേൽ പഞ്ചകം ഞാൻ ചമച്ചൊ-

ന്റാടും ചൊന്റാൽ പുടവതരുവുണ്ടമ്മനൂർ തേവിയമ്മൻ

പാട്ടംപയ്യൂർക്കവിതചുവയില്ലെന്റോരോമാതരവീട്ടിൽ

പാട്ടും ചൊല്ലിക്കുഹചന കവിക്കാരർമേവീടുമേടം

ചിൺപ്പന്റേ പകുതിയകുതിക്കാക്കുവാൻ നോക്കിദാനീം

മറ്റേക്കൂറോ മുഴുവനവൾപേരാക്കി നീർവീഴ്‌ത്തിനേൻ ഞാൻ

കുറ്റം നമ്മെച്ചെറുതുപറയും പെറ്റ മുത്തമ്മയാരെ-

ന്റുറ്റിവ്വണ്ണം ചില ജളരൊരോപാടുഴച്ചീടുമേടം

മുണ്ടക്കൽ ചേർന്നഖിലനയനാനന്ദമാമുണ്ണുനീലീ-

പീയൂഷത്തോടിനിയമണികണ്‌ഠാഖ്യ കൽപദ്രുമേണ

ധര്യൈരന്യൈരപിസമ്മിദം ദേവലോകൈകദേശം

മന്യേ നിർമ്മിച്ചതു മദനനാം ഗാഥിസൂനുർമ്മുനീന്ദ്രഃ

മുന്നിൽക്കാണാം തദനുയമുനാഖണ്‌ഡമെന്നും കണക്കേ

സീരാകൃഷ്‌ടം വടമതിരയിൽ പണ്ടുസീരധ്വജേന

നീലസ്വച്ഛം മലിചിറ നിറന്നൂല്ലസദ്വാരിപൂരം

പാരാവാരം പരിഹസദിവ പ്രൗഢകല്ലോലജാലൈഃ

നീരാടിന്റോർ ചില ചലദൃശാം പൂർണ്ണചന്ദ്രാഭിരാമം

വക്‌ത്രം മുഴ്‌കും പൊഴുതുമുഴുവൻ കൂമ്പുമാമ്പൽ പ്രസൂനം

കൂടെപ്പിന്നെത്തെളിവിനൊടെഴക്കണ്ടുവിക്കിച്ചിരിച്ചി-

ട്ടംഭോജാനാം പകലപി നിറക്കേടണച്ചീടുവൊന്റ്‌

കണ്ടിക്കാർമൽക്കുഴൽ നിഴലിടെക്കണ്ടു മൈക്കണ്ണിരണ്ടും

കണ്ടിപ്പാകിക്കിടയിൽ വിലസും കണ്ടിമീനെന്റിരണ്ട്‌

കണ്ടിച്ചൊല്ലാർ കുളിർമവളരും പോരമുലക്കുന്റിരണ്ടും

മണ്ടൊട്ടായ്‌ക്കൊണ്ടഴിനിലമറന്നമ്പരെപ്പുൽകുവൊന്റ്‌

നേരേകാണാം വഴിയിലരികേ കോതപൂർവ്വംപുരം തേ

പാരേ തസ്‌മിൽ ഭുവനജയിനാംവീര ഭൂപാലമൗലേ

ദേവാധീശന്നിളയപരനെത്തത്രകൗന്തേയമിത്രം

ദേവം ഗോപീജനകുചതടിലമ്പടം കുമ്പിടമ്പിൽ

മാർവിൽപ്പിന്നെപ്പരിചിനൊടണിഞ്ഞുമ്മിണീനേത്രമെന്നും

നീലക്കോ​‍ാലക്കുവളമലർകൊണ്ടുള്ള മാലാഞ്ചലേന

നീ പോന്നേരം നിരുപമഗുണോ വന്നുകാണും തദാനീം

പോരാവീരാൻ പൊരുത ചിരികണ്ടാഖ്യാവിഖ്യാതകീർത്തിഃ

തീരേ തസ്യ ത്രിഭുവനഗതിശ്രാന്തകീർത്തേഃ പ്രതീപ-

പ്രാകാരംകൊണ്ടഴകെഴുമിടും ബിംബലീപാലമൗലേഃ

ശൃംഗാഗ്രം കൊണ്ടണിമതിതൊടും ഗോപുരത്തിന്നുപാന്തേ

ഭൂപാലാനാം മഹിതകനകത്തണ്ടു തീണ്ടീടുമേടം

മാറാടിക്കീഴ്‌ മരുവലർപിടങ്കൊണ്ടു നായ്‌ക്കും നരിക്കും

ചോറാടിക്കും മനുജവരനെക്കാൺക നീ ചെന്റു പിന്നെ

കൂറാടിന്റോർക്കുയിരുമുടലുന്നീടൊഴുക്കും വടക്കിൽ-

കൂറാളിന്റോരിനിയ മണികണ്‌ഠാഖ്യസമാന്തമൗലിം

നിന്നെക്കാണുമ്പൊഴുതു നിഴലില്ലാതലോകപ്രദീപം

കന്നൽക്കണ്ണാർ കുസുമശരനാം രായിരക്ഷോണിപാലം

എന്നച്ചാ പോയ്‌ മുകൾ മുടിയുമപ്പക്ഷപാതാതിരേകാൽ

തന്നെപ്പോലും കുറവറമറന്നെന്തുചെയ്യാതതൊന്റ്‌

“മുണ്ടക്കൽച്ചെന്റിനിയ വിരഹവ്യാകുലാമുണ്ണുനീലീം

കണ്ടിട്ടിന്റേ ദയിതഗദിതം ഞാനുണർത്തേണ്ടുവോന്റ്‌

മണ്ടികൂടും കുസുമശരനോടൊട്ടിണങ്ങിത്തടുപ്പൊ-

ന്റുണ്ടെൻ കൈയിൽക്കിമപിമൃതസഞ്ഞ്‌ജീവനം മന്ത്രബീജം

എന്റീവണ്ണം മമനിനവു നീ ചൊല്ലിനാൽ മി,വാറും

കന്റുംകുന്റും കലയുമകലും പേടമാൻകണ്ണിതന്നെ

ചെന്റും കാൺകെന്നവനയിസഖേ, ചൊല്ലുമപ്പോൾത്തദാനീ-

മെന്റുള്ളേടന്നവരമറിവാൻ ജ്യോതിഷം വല്ലുവൻ ഞാൻ”

ഉദ്യാനം ചെന്റലരിവനിതക്കമ്പിലെന്റും കളിപ്പാൻ,

ഖദ്യോതാനാം ദിനമണിരിവ പ്രേക്ഷണീയോരിപൂണാം,

സദ്യോനിന്നെക്കനിവൊടുസഖേ കാണുമക്കോതവർമ്മൻ,

വിദ്യാനദ്യാന്നിയതിമുഴുകും ബിംബലീപാലചന്ദ്രഃ

കന്നൽക്കണ്ണാർക്കൊരുമനസിജൻ പോർക്കടുപ്പോർക്കുകാലൻ

തന്നത്തന്നേപറകിലലർമാതിന്നൊരാവാസഭൂമി

നിന്നെക്കാണ്മാൻപെരിയകൊതികോൾകൊണ്ടുടൻവന്റതപ്പോൾ

മുന്നിൽക്കാണാമിരവിമണികണ്‌ഠാഖ്യാഭൂപാരിജാതം

പൊൽപ്പൂമാതിന്നൊരുനിലയനം കേവലം വീരമൗലേ

കെൽപ്പാർന്നീടും മരുവലർകുലത്തിന്നു കൽപാന്തവഹ്നിഃ

അപ്പോൾക്കാണ്മാൻവരുമയിസഖേ, രാമവർമ്മൻവിശേഷി-

ച്ചിപ്പാരിൽച്ചേർന്നരുളുമളകാധീശനാം ബിംബലീശഃ

നേരെ കാണാം നൃപവര കിഴക്കിൻചിറയ്‌ക്കങ്ങാപശ്ചാൽ

താരാർമാതോടുടമപിചകും മന്ദിരം മൽപ്രിയായാഃ

മാരന്നുണ്ടാം ജനനഭവനം വീരമാണിക്കമെന്റാ-

ലാരെപ്പാർത്താലവിടമറിയായിന്റതിപ്പാരിലിന്റ്‌

ഇമ്പത്തിന്നായ്‌ത്തദനു തളിയിൽചെന്റുമെൻതമ്പിരാനെ-

ക്കുമ്പിട്ടങ്ങിന്നുഴറിവഴിമേൽനിന്റു വേണാടർമൗലേ

സമ്പപൽപ്രാപ്‌ത്യൈ നൃപവര പദം നീ വലത്തേതുനേരേ

മുമ്പിട്ടേറ്റം പ്രവിശ ദയിതാമന്ദിരം മംഗളായ

ഗണ്‌ഡാദർശം മുറുവലരിയും കൊങ്കയാം ചെപ്പുമൊപ്പം

കൈക്കൊണ്ടക്കുങ്കുമതിലകമാം നൽവിളക്കും ദധാനാ

അപ്പോൾ മുൽപ്പാടഥപടിയൊളം വന്നു മുണ്ടക്കൽമേവും

പൊൽപ്പൂമാതാം ചെറിയതെതിരേറ്റീടുമമ്പോടു നിന്നെ.

മൽപ്രേയസ്യാ ലളിതഗതയേ കൈവിരൽക്കൈവിരൽച്ചെയ്‌-

തുത്സേധം കൊണ്ടുപരിരചിതം നീലരത്‌നങ്ങൾകൊണ്ട്‌

ചാണാൽ മുച്ചാണിട പടിയകംപൂമടുത്തഗ്രഭാഗേ

കാണാം ചെല്ലുമ്പൊഴുതുടനിടത്തുണ്ടു സോപാനമാർഗ്ഗം

മുക്കോൽച്ചെയ്‌തുണ്ടിരുപുറമൊരിക്കോൽപതിന്നാൽവിരൽക്കീഴ്‌

വിസ്‌താരാഢ്യം നടനടുവിലുണ്ടുല്ലസിക്കും കവാടം

മത്താവാരേ മകരവദനാലംകൃതം ദ്വാരഗേഹം

തത്രാലക്ഷ്യം തദനു മകരേ മന്ദിരം മൽപ്രിയായാഃ

ശില്‌പാകൽപം പുര പരിമിതം തെക്കിനേതുണ്ടു രമ്യം

മുപ്പത്തെൺകോൽക്കുപരിപുറമങ്ങെൺ വിരൽച്ചുറ്റുകൊണ്ട്‌

അർദ്ധംതസ്‌മിൻ തളമപിപടിഞ്ഞായറർദ്ധം കിഴക്കേ-

തസ്‌മൽക്കാന്തയ്‌ക്കറമുറി കിടപ്പാൻ ചമച്ചീടിനൊന്റ്‌

മറ്റേമുന്റും പതിനലുവിരൽചെയ്‌തു ചുറ്റൊന്റിൽനിന്റൊ-

ന്റേറ്റിക്കൊണ്ടിട്ടുപവിരചിതം പശ്ചിമാദിക്രമേണ

പ്രാച്യാംചെൽവോർക്കശനശയനാദ്യർത്ഥമൂണിന്നുദീച്യാം

കാചും പൊന്നും പണവുമിടുവാൻ പശ്ചിമം മൽപ്രിയായാഃ

മീനശ്രേണീമുഖരമരികേ ചന്ദ്രകാന്താഭിബദ്ധം

മീനത്തിന്മേൽക്കിണറു വിമലസ്വച്ഛപാനീയപൂർണ്ണം

വേനൽക്കാലം പുനരറിവതിന്നുണ്ടു തസ്യോപകണ്‌ഠേ

തേനിറ്റോലും കുസുമനികരം തേവിനട്ടോരു മുല്ല

മുക്കിക്കോരിച്ചെറിയകനകക്കിണ്ടികൊണ്ടെന്തുചൊൽവു

മിക്കപ്പോഴും പുനരതു നനക്കെന്റി മറ്റില്ലവേല

കെക്കുംഭാഗത്തിനിയ കുറുമൂഴിക്കൽ മൈക്കണ്ണിയുണ്ണി-

ച്ചക്കിപ്പെണ്ണിൻ കളിയതു കുളിർത്തോരു ചേമന്തിയുണ്ട്‌.

പുഷ്‌ടാഭോഗം ദളസമുദയൈർദ്ധന്യമെന്നോമൽതാനേ

നട്ടോരീഴക്കമുകതിനടുത്തുണ്ടു ചാൺമാത്രദീർഘം

വട്ടംകോലും തുടയൊടുതരംപോരുവൻ താൻവളർന്നാ-

ലൊട്ടൊട്ടെന്റും ചെറുതുനിനവുണ്ടങ്ങപാർത്താലതിന്ന്‌.

ഇന്നാളുള്ളോന്റഴകിലതു ഞാൻ നട്ടതോരാണ്ടുപോരും

കന്യാരാശൗ കുളിരുവളരും ചെമ്പകപ്പൈതലുണ്ട്‌

തമ്പീരത്‌തം പകലുമിരവും ചെന്റുനോക്കും നനയ്‌ക്കും

മുന്നാളിപ്പാൽ മുകുളമുളവാവാൻ കണക്കുണ്ടതിന്മേൽ

തേന്മാവോളം പനസനികരം തെങ്ങൊരോന്റിന്നു നന്നാ-

ലന്നാലിന്നും ക്രമുകമിടയിൽപ്പാകി മുമ്മൂന്റുനീളെ

ഒന്റിന്നൊന്റും വളർകതളിയും ചിങ്ങനും നൽക്കരിമ്പും

കാകൊണ്ടീടും വഴുതിനകളും മന്ദിരേ മൽപ്രിയായാഃ

ആലംകോലും മഴലമിഴിയാൾ താൻവളർത്തന്തിയോളം

നീലക്കാർമൽക്കുഴലിലുഴലും തൈമണംകേട്ടുചെന്റു

വാലുംതാനും ബത മിനുമിനുത്തങ്ങിനേ കാണലാം തേ

പാലുംചാലപ്പരുകി മെലികുണ്ടങ്ങു വായവ്യാകോണേ

ആടിക്കാർമൽക്കുഴലി വടിവിൽത്താൻ ചമയ്‌ക്കും നിറത്തിൽ

പാടുംകൂടെപ്പലപരിചിലും നൽച്ചിലോകങ്ങൾചൊല്ലും

ഈടിക്കൂടുംമരതകരുചീം തൊണ്ടിനേർചുണ്ടുമേന്തി-

ക്കൂടക്കാണാമുടനൊരുകിളിപ്പെൺ കളിക്കിന്റവാറ്‌

മാഴക്കണ്ണാൾക്കൊരുമയിലുമുണ്ടങ്ങു പിങ്കാലൊളംപോയ്‌-

ത്താഴച്ചെല്ലും പുരികുഴലഴിച്ചോമൽനിൽപ്പോരുനേരം

ഊഴത്തങ്കൊണ്ടിരിൾ മുകിലിതെന്റഞ്ചിതം പീലിജാലം

ചൂഴച്ചിന്തിച്ചുവയൊടുടനേ പാടിയാടീടുവോന്റ്‌.

ചോപ്പക്കുള്ളോവളചെറിയതിന്നാരിയപ്പട്ടർപോയി,

കോപ്പാട്ടിക്കോ തിരുവടി, കുറിപ്പൊന്റുതാരാ പിരാട്ടി,

മാപ്പക്കിന്റത്തുളുവ, നിളയച്ചിക്കുമേനോക്കിയാർപോ-

ലാർപ്പിൽപ്പോനാൾമലയി, ചിരുതേവിക്കുമീക്കേടുചീലം

ആടിക്കൊണ്ടാ ചവടി കളഭം കൊണ്ടുചെന്റാ കുളത്തിൽ?

കോടീ കോടിപ്പുടവയെടുനീ കോതയോ ചൂരുതാരാൾ

പക്കത്തെങ്ങും നഖപദമണിഞ്ഞങ്ങനെ കാണകത്തും

പക്കത്തുംചേർന്നഴകിനൊടിളഞ്ചേടിമാർപോരുമാറ്‌.

അപ്പൂമാതിന്നൊരുസഹചരീമംഗനാമൗലിമാലാ-

മിപ്പാർമേലുള്ളമൃതസരസീമിക്ഷുചാപസ്യ കീർത്തിം

കർപ്പൂരാളീമിനിയനയനങ്ങൾക്കു കാണും നരാണാം

മൽപ്രേമത്തിൻ വിളകഴനിയാം മാനിനീം കാൺക പിന്നെ

ചൊല്ലുംതാനേ പുരികുഴലി താന്തന്നെ ബാലേന്ദ്രനീലം

വെല്ലുംകാന്ത്യാ വെരളുമിളമാൻ തോൽക്കുമക്കണ്ണുകൊണ്ട്‌

കല്യാണാനാം നിഴനിലയനം മിക്കമുണ്ടക്കൽമേവും

നല്ലാരെന്റും നവകമലിനീ വെണ്ണിലാവുണ്ണുനീലീം

അന്നപ്പേടയ്‌ക്കതിമൃദുപദന്യാസവൈദഗ്‌ധ്യലീലാം

തന്നെത്തന്നേമുഴുവനറിയിപ്പോന്റു യാത്രാവിലാസം

ഉന്നിദ്രാണം തരുണകമലം വെല്ലമച്ചേവടിത്താ-

രന്യസത്രീണാമരിയകബരിഭൂഷണം മൽപ്രിയായാഃ

മിത്രം പാർത്താൽ തിരുവിരൽപരം പങ്കജാന്തർദ്ദളാനാം

മുക്താജാലദ്യുതിമുഴുവനേ കൾക്കവല്ലുംനഖാളീ

ഗുൽഫേഗൂഢപുറവടിവെടിഞ്ഞീടുമക്കൂർമ്മശോഭാം

മൽപ്രേയസ്യാഃ പ്രടമതികണങ്കാൽക്കു മായൂരകണ്‌ഠം

ഒപ്പം നില്ലാ മനസിജമണിച്ചെപ്പു ജാനുദ്വയത്തോ-

ടപ്പാലാക്കും കരികരരുചിം കമ്രമുരുപ്രകാണഡം

അപ്പൂബാണന്നനുപമമഹാരാജ്യമാമോമലംഗം

മൽപ്പുണ്യാനാം പരിണതിപദം ചൊല്ലവല്ലെൻ പ്രിയായാഃ

ക്ലാന്തം മദ്ധ്യം, ബകുളകുസുമശ്രീഭരം നാഭീദേശം

കാന്തം വേണീമറുനിഴലിവ പ്രേക്ഷ്യതേ രോമരാജി,

കല്യാണാംഗ്യാ നിഴമധുരിമാപൂർണ്ണ ലാവണ്യഗംഗാ-

കല്ലോലാളീവലികളുദരം കൈത്തലം പിത്തയോനേഃ

നമ്രം തൂമല്ലിടയൊടിയുമാറുന്നതം കൊങ്കയുഗ്മം

കമ്രാകാരേ കരകിസലയേ കന്ദളീകാന്ദസാഭേ

കംബുശ്രീമൽഗളമിരുൾകുഴൽക്കറ്റ ചീർത്താർത്തമേറ്റം

ബിംബാകാരം തരളമണിവാ ചന്ദ്രബിംബാനനായാഃ

പൂന്തേൻ വെല്ലും മധുരവചനം, ചന്ദ്രികാമന്ദഹാസം

കാന്തദന്താവലി മരതകാദർശലീലൗ കപോലൗ,

കർണ്ണാന്തം നീണ്ടിളയമറിമാൻനോക്കൂ, വെൽവൊന്റുനേത്രം

കർണ്ണൗ പൂമാതഴകൊടുകളിപ്പോരു പൊന്നൂയലല്ലോ

എൾപ്പൂകപ്പാൻകരുതുമഴകാർന്നഞ്ചിതം നാസികാഗ്രം,

വിൽപോലേനീണ്ടുദിതനെറിയൽപ്രൗഢചില്ലീതരംഗം,

മുറ്റാതോമൽക്കുളുർമതിപൊരും നെറ്റി, മുറ്റിന്റതിങ്കൾ-

ക്കുറ്റാൽകുറ്റം വദതി വദനാംഭോരുഹം, മൽപ്രിയായാഃ

മുണ്ടക്കൽച്ചേർന്നഴകുപൊഴിവോരുണ്ണുനീലിതി പേരാം

മണ്ടിച്ചാലത്തളരുമുളമാൻവെന്റ മുഗ്‌ധേക്ഷണായാഃ

കൊണ്ടൽക്കോലക്കരിമുകിലുടേകാന്തിനീർകൊണ്ടിരിണ്ട-

ക്കണ്ടിക്കാർമൽക്കുഴൽ കഴൽതൊടും കാന്തി ! സൗജന്യാസിന്ധോ

ചാണിന്മേൽനീണ്ടസിതനയനം ചാപലംചേർന്നമാറ്റം,

കാണുംതോറും നയനസുഭഗം, കാമിനാം പുണ്യപൂരം

ഓണം മാരന്നുദയഭവനം, പൂവിൽമാതിന്നിനിയ്‌ക്കൊ

കാണംപോരാ കുടിലമിഴിതൻകോലമിവ്വണ്ണമെന്മാൻ

എന്നോടുണ്ടാം പ്രഥമവിരഹവ്യാകുലാ നൂനമിന്നോ

തന്വീമാലാ ശിശിരമഥിതാ താമരപ്പൊയ്‌കപോലെ

അന്യാകാരംവഹതി തിരുമൈ മിക്കവാറും മൃഗാക്ഷീ

മുന്നേലക്ഷ്‌മീം കിമുകുമുദിനീ യാതി ശീതാംശൂഹീനാ

Generated from archived content: unnuneelisandesham4.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English