‘’ കനിവിനൊടു കണ്ടേനഹം ദേവിയെത്തത്ര
കര്‍ബുരേന്ദ്രാലയേ സങ്കടമെന്നിയേ
കുശലവുമുടന്‍ വിചാരിച്ചിതു താവകം
കൂടെസ്സുമിത്രാതനയനും സാദരം
ശിഥിലതരചികരമൊടശോകവനികയില്‍
ശിംശപാമൂലദേശേ വസിച്ചീടിനാല്‍
അനശനമൊടതി കൃശശരീരയായന്വഹ-
മാശരനാരീപരിവൃതയായ് ശുചാ
അഴല്പെരുകി മറുകി ബഹുബാഷ്പവും വാര്‍ത്തു വാ
ര്‍ത്തയ്യോ സദാ രാമരാമേതി മന്ത്രവും
മുഹരപി ജപിച്ചു ജപിച്ചു വിലാപിച്ചു
മുഗ്ദ്ധാംഗി മേവുന്നനേരത്ത് ഞാന്‍ തദാ
അതികൃശശരീരനായ് വൃക്ഷശാഖാന്തരേ
ആനന്ദമുള്‍ക്കൊണ്ടിരുന്നേനാ കാലം
തവചരിതമ മൃതസമമഖിലമറിയിച്ചിഥ
തമ്പിയോടും നിന്തിരുവടിതന്നൊടും
ചെറുതുടജഭുവി രഹിതയായ്മരുവും വിധൌ
ചെന്നു ദശാനനന്‍ കൊണ്ടങ്ങുപോയതും
സവിതൃസുതനോടു ത്ഡടതി സഖ്യമുണ്ടായതും
സംക്രനന്ദനാത്മജന്തന്നെ വധിച്ചതു
ക്ഷിതിദുഹിതുരന്വേഷണാര്‍ത്ഥം കപീന്ദ്രനാല്‍
കീശൌഘമാശു നിയുക്തമായീടിനാര്‍
അഹമവരിലൊരുവനിവിടേക്കു വന്നീടിനേ
നര്‍ണ്ണവം ചാടിക്കടന്നതി വിദുതം
രവിതനയസചിവനഹമാശുഗനന്ദനന്‍
രാമദൂതന്‍ ഹനുമാനെന്നു നാമവും
ഭവതിയെയുമിഹ തഢതി കണ്ടുകൊണ്ടേനഹോ
ഭാഗ്യമാഹന്ത ഭാഗ്യം കൃതാര്‍ത്ഥാസ്മ്യഹം
ഫലിതമഖിലം മമാദ്യ പ്രയാസം ബൃശം
പത്മജാലോകനം പാപവിനാസം
മമ വചനമിതി നിഖിലമാകര്‍ണ്യ ജാനകി
മന്ദമന്ദം വിചാരിച്ചിതു മാനസേ
”ശ്രവണയുഗളാമൃതം കേന മേ ശ്രാവിതം?
ശ്രീമതാമഗ്രേസരനവന്‍ നിര്‍ണ്ണയം
മമ നയനയുഗളപഥമായാതു പുണ്യവാന്‍
മാനവവീരപ്രസാദേന ദൈവമേ!’‘
വചനമിതി മിഥിലതനയോദിതം കേട്ടു ഞാന്‍
വാനരാകാരേണ സൂക്ഷ്മശരീരനായ്
വിനയമൊടു തൊഴുതടിയില്‍ വീണുവണങ്ങിനേന്‍
വിസ്മയത്തോടു ചോദിച്ചിതു ദേവിയും
‘’ അറിവതിനു പറക നീയാരെന്നതെന്നോടി’‘
ത്യാദിവൃത്താന്തം വിചാരിച്ചനന്തരം
കഥിതമഖിലം മയാ ദേവവൃത്താന്തങ്ങള്‍
കജ്ഞദളാക്ഷിയും വിശ്വസിച്ചീടിനാള്‍
അതുപൊഴുതിലകതളിരിലഴല്‍ കളവതിന്നു ഞാ-
നംഗുലീയം കൊടുത്തീടിനേനാദരാല്‍
കരതളിരിലതിനെ വിരവോടു വാങ്ങിത്തദാ
കണ്ണുനീര്‍കൊണ്ടു കഴുകിക്കളഞ്ഞുടന്‍
ശിരസി ദൃശി ഗളഭുവി മുലത്തടത്തിങ്കലും
ശീഘ്രമണച്ചു വിലാപിച്ചിതേറ്റവും
‘’ പവന സുത കഥയ മമ ദുഖമെല്ലാം ഭവാന്‍
പത്മാക്ഷനോടു നീ കണ്ടിതല്ലോ സഖേ!
നിശിചരികളനിദിനമുപദ്രവിക്കുന്നതും
നീയങ്ങു ചെന്നു ചൊല്‍കന്നു ചൊല്ലീടിനാള്‍
‘’തവ ചരിതമഖിലമലിവോടുണര്‍ത്തിച്ചു ഞാന്‍
തമ്പിയോടും കപിദേനയൊടും ദ്രുതം
വയമവനിപതിയെ വിരവോടു കൂട്ടിക്കൊണ്ടു
വന്നു ദശാസ്യകുലവും മുടിച്ചുടന്‍
സകുതുകമയോദ്ധ്യാപുരിക്കാശു കൊണ്ടു പോം
സന്താപമുള്ളിലുണ്ടാകരുതേതുമേ.
Generated from archived content: ramayanam82.html Author: ezhuthachan