‘ മമ രമണചരിതമുര ചെയ്തു നിന്നെക്കണ്ടു
മാനസതാപമകന്നിതു മാമകം
കഥമിനിയുമഹമിഹ വസാമി ശോകേന മല്‍-
ക്കാന്തവൃത്താന്ത ശ്രമണസൗഖ്യം വിനാ?’
ജനകനൃപദുഹിതൃഗിരമിങ്ങനെ കേട്ടവന്‍
ജാതാനുകമ്പം തൊഴുതു ചൊല്ലീടിനാന്‍:
‘കളക ശുചമിനി വിരഹമലമതിലുടന്‍ മമ
സ്‌കന്ധമാരോഹ ക്ഷണേന ഞാന്‍ കൊണ്ടു പോയ്
തവ രമണസവിതമുപഗമ്യ യോജിപ്പിച്ചു
താപമശേഷവദൈ്യവ തീര്‍ത്തീടുവാന്‍’.
പവനസുതവചനമിതി കേട്ടു വൈദേഹിയും
പാരം പ്രസാദിച്ചു പാര്‍ത്തു ചൊല്ലീടിനാള്‍:
‘അതിനു തവ കരുതുമളവില്ലൊരു ദണ്ണമെ-
ന്നാത്മനി വന്നിതു വിശ്വാസമദ്യ മേ,
ശുഭചരിതനതിബലമോടാശു ദിവ്യസ്‌ത്രേണ
ശോഷണബന്ധനാദൈ്യരപി സാഗരം
കപികലബലേന കടന്നു ജഗത്ത്രയ-
കണ്ടകനെക്കൊന്നു കൊണ്ടുപോകാശു മാം.
മറിവൊടൊരു നിശി രഹസി കൊണ്ടുപോയാലതു
മല്‍പ്രാണനാഥകീര്‍ത്തിക്കു പോരാ ദൃഢം.
രഘുകലജവരനിവിടെ വന്നുയുദ്ധം ചെയ്തു
രാവണനെക്കൊന്നു കൊണ്ടുപൊയ്‌ക്കൊള്ളുവാന്‍
്അതിരഭസമയി തനയ! വേല ചെയ്തീടു നീ-
യത്രനാളും ധരിച്ചീടുവന്‍ ജീവനെ.’
ഇതി സദയമവനൊടരുള്‍ചെയ്തയച്ചീടിനാ-
ളിന്ദിരാദേവിയും, പിന്നെ വാതാത്മജന്‍
തൊഴുതഖിലജനനിയൊടു യാത്ര വഴങ്ങിച്ചു
തൂര്‍ണ്ണം മഹാര്‍ണ്ണവം കണ്ടു ചാടീടിനാന്‍.
Generated from archived content: ramayanam79.html Author: ezhuthachan
Click this button or press Ctrl+G to toggle between Malayalam and English