പതഗപതരിവ പവനസുതനഥ വിഹായസാ
ഭാനുബിംബാഭയാ പോകും ദശാന്തരേ
അമരസമുദയമനിലതനയബലവേഗങ്ങ-
ളാലോക്യ ചൊന്നാർ പരീക്ഷണാർത്ഥം തദാ
സുരസയൊടു പവനസുതസുഖഗതി മുടക്കുവാൻ;
തൂർണ്ണം നടന്നിതു നാഗജനനിയും
ത്വരിതമനിലജമതിബലങ്ങളറിഞ്ഞതി-
സൂക്ഷ്‌മദൃശാ വരികെന്നതു കേട്ടവൾ
ഗഗനപഥി പവനസുതജവഗതി മുടക്കുവാൻ
ഗർവേണ ചെന്നു തൽസന്നിധൗ മേവിനാൾ
കഠിനതരമലറിയവളവനൊടുരചെയ്‌തിതു
“കണ്ടീലയോ ഭവാനെന്നെക്കപിവര
ഭയരഹിതമിതുവഴി നടക്കുന്നവർകളെ
ഭക്ഷിപ്പതിന്നു മാം കല്‌പിച്ചതീശ്വരൻ
വിധിവിഹിതമശനമിഹ നൂനമദ്യ ത്വയാ
വീരാ വിശപ്പെനിക്കേറ്റമുണ്ടേർക്ക നീ
മമ വദനകുഹരമതിൽ വിരവിനൊടു പൂക നീ
മറ്റൊന്നുമോർത്തു കാലം കളയായ്‌കെടോ!”
സരസമിതി രഭസതരമതനുസുരസാ ഗിരം
സാഹസാൽ കേട്ടനിലാത്മജൻ ചൊല്ലിനാൻ
അഹമഖിലജഗദധിപനമരഗുരുശാസന
ലാശു സിതാന്വേഷണത്തിന്നു പോകുന്നു
അവളെ നിശിചരപുരിയിൽ വിരവിനൊടു ചെന്നുക-
ണ്ടദ്യ വാശ്വോവാ വരുന്നതുമുണ്ടു ഞാൻ.
ജനകനരപതിദുഹിതൃചരിതമഖിലം ദ്രുതം
ചെന്നു രഘുപതിയോടറിയിച്ചു ഞാൻ
തവവദനകുഹരമതിലപഗതിയാകുലം
താല്‌പര്യമുൾക്കൊണ്ടു വന്നു പുക്കീടുവൻ
അനൃത മകതളിരിലൊരുപൊഴുതുമറിവീലഹ-
മാശു മാർഗ്ഗം ദേഹി ദേവി നമോസ്‌തുതേ“
തദനു കപികുലവരനൊടവളുമുരചെയ്‌തിതു
”ദാഹവും ക്ഷുത്തും പൊറുക്കരുതേതുമേ.“
”മനസി തവസുദൃഢമിതി യദി സപദി സാദരം
വാ പിളർന്നീടെ“ ന്നു മാരുതി ചൊല്ലിനാൻ
അതിവിപുലമുടലുമൊരുയോജനായാമമാ-
യാശുഗനന്ദനൻ നിന്നിതു കണ്ടവൾ
അതിലധികതരവദനവിവരമൊടനാകുല-
മത്ഭുതമായഞ്ചുയൊജനാവിസ്‌തൃതം
പവനതനയനുമതിനു ത്‌ഡടിതി ദശയോജനാ-
പരിമിതി കലർന്നു കാണായോരനന്തരം
നിജമനസി ഗുരുകുതുകമൊടു സുരസയും തദാ
നിന്നാളിരുപതു യോജന വായുവായ്
മുഖകുഹരമതിവിപുലമിതി കരുതി മാരുതീ
മുപ്പതുയോജന വർണ്ണമായേതുവിനാൻ
മാലമലമിതയമമലയനരുതു ജയമാർക്കുമെ-
ഃൻപതുയോജന വാ പിളർന്നീടിനാൾ.
അതുപൊഴുതു പവനസുതനതികൃശശരീരനാ-
യംഗുഷ്‌ഠതുല്യനായുൾപ്പുക്കരുളിനാൻ
തദനു ലഘുതരമവനുമുരുതരതപോബലാൽ
തത്ര പുറത്തു പുറപ്പെട്ടു ചൊല്ലിനാൻ
”ശ്രുണു സുമുഖി സുരസുഖപരേ surasE! SubhE!{
ശുദ്ധേ ഭുജംഗമാതാവേ! നമോസ്‌തുതേ!
ശരണമിഹ ചരണസരസിജയുഗളമേവ തേ
ശാന്തേ! ശരണ്യേ! നമസ്‌തേ നമോസ്‌തുതേ!
പ്ലവഗപരിവൃഢവചനനിശമനദശാന്തരേ
പേർത്തും ചിരിച്ചുപറഞ്ഞു സുരസയും
“വരിക തവ ജയമതിസുഖേന പോയ്‌ചെന്നു നീ
വല്ലഭാവൃത്താന്തമുള്ളവണ്ണം മുദ
രഘുപതിയൊടഖിലമറിയിക്കതൽ കോപേന
രക്ഷോഗണത്തെയുമൊക്കെയൊടുക്കണം
അറിവതിനു തവ ബലവിവേകവേഗാദിക-
ളാദിതേയന്മാരയച്ചു വന്നേനഹം.
Generated from archived content: ramayanam58.html Author: ezhuthachan