സമ്പാതിവാക്യം – 3

ഏകദിനേന കലർന്നു കലലമാ-

മേകീഭവിച്ചാലതും പിന്നെ മെല്ലവേ

പഞ്ചാരാത്രം കൊണ്ടു ബുദ്‌ബുദാകാരമാം

പഞ്ചദിനം കൊണ്ടു പിന്നെ യഥാക്രമം

മാംസപേശിത്വം ഭവിക്കുമതിന്നതു

മാസാർദ്ധകാലേന പിന്നെയും മെല്ലവേ

പേശീരുധിരപരിപ്ലുതമായ്‌വരു-

മാശു തസ്യാമങ്കരോൽപത്തിയും വരും

പിന്നെയൊരു പഞ്ചവിംശതി രാത്രിയാൽ.

പിന്നെയൊരു മൂന്നുമാസേന സന്ധിക-

ളംഗങ്ങൾതോറും ക്രമേണ ഭയവിച്ചീടു-

മംഗുലീജാലവും നാലുമാസത്തിനാൽ

ദന്തങ്ങളും നഖപങ്‌ക്തിയും ഗുഹ്യവും

സന്ധിക്കും നാസികാകർണ്ണനേത്രങ്ങളും

പഞ്ചമാസംകൊണ്ടു, ഷംഷഠമാസേ പുനഃ

കിഞ്ചനപോലും പിഴയാതെ ദേഹിനാം

കർണ്ണയോ ശ്‌ഛിദ്രം ഭവിക്കുമതിസ്‌ഫുടം

പിന്നെ മേഡ്രോപസ്‌ഥനാഭി പായുക്കളും

സപ്തമേ മാസിഭവിക്കും, പുനരുടൻ

ഗുപ്‌തമായോരു ശിരഃകേശരോമങ്ങൾ

അഷ്‌ടമേ മാസി ഭവിക്കും, പുനരപി

പുഷ്‌ടമായീടും ജഠരസ്‌ഥലാന്തരേ,

ഒൻപതാം മാസേ വളരും ദിനംപ്രതി;

കമ്പം കരചരണാദികൾക്കും വരും

പഞ്ചമേ മാസി ചൈതന്യവാനായ്‌ വരു-

മഞ്ജസാ ജീവൻ ക്രമേണ ദിനേദിനേ

നാഭിസൂത്രാല്പരസ്ര്ധേണ മാതാവിനാൽ

സാപേക്ഷമായ ഭൂക്താന്നരസത്തിനാൽ

വർദ്ധതേ ഗർഭഗമായ പിണ്ഡം മുഹർ-

മൃത്യുവരാ നിജ കർമ്മബലത്തിനാൽ

പൂർവജന്മങ്ങളും കർമ്മങ്ങളും നിജം

സർവ്വകാലം നിരൂപിച്ചു നിരൂപിച്ചു

ദുഃഖിച്ചുജാഠരവഹ്നിപ്രതപ്തനാ-

യതൽക്കാരണങ്ങൾ പഞ്ഞുതുടങ്ങിനാൻ

‘പത്തുനൂറായിരം യോനികളിൽ ജനി-

ച്ചെത്ര കർമ്മങ്ങളനുഭവിച്ചേനഹം

പുത്രദാരാർത്ഥബനധുക്കൾ സംബനധവു-

മെത്ര നൂറായിരംകോടി കഴിഞ്ഞതി.

നിത്യ കുടുംബഭരണൈകസക്തനു-

യ്‌വിത്തമന്യായമായർജ്ജിച്ചിതന്വഹം

വിഷ്‌ണുസ്‌മരണവും ചെയ്‌തുകൊണ്ടീല ഞാൻ

കൃഷ്‌ണകൃഷ്‌ണേതി ജപിച്ചീൽലൊരിക്കലും

തൽഫലമെല്ലാമനുഭവിചീടുന്നി-

തിപ്പോളിവിടെക്കിടന്നു ഞാനിങ്ങനെ.

ഗർഭപാത്രത്തിൽ നിന്നെന്നു ബാഹ്യസ്‌ഥലലേ

കെല്‌പോടെനിക്കു പുറപ്പെട്ടുകൊള്ളാവു?

ദുഷ്‌കർമ്മമെന്നുമേ ചെയ്യുന്നതില്ല ഞാൻ

സൽക്കർമ്മജാലങ്ങൾ ചെയ്യുന്നതേയുള്ളു.

നാരായണസ്വാമിതന്നെയൊഴിഞ്ഞുമ-

റ്റാരെയും പൂജിക്കയില്ല ഞാനൊന്നുമേ

ഇത്യാദി ചിന്തച്ചുചിന്തിച്ചു ജീവനും

ഭകത്യാ ഭഗവൽസ്‌തുതി തുടങ്ങീടിനാൻ

പത്തുമാസം തികയുംവിധൗ ഭൂതലേ

ചിത്തതാപേന പിറക്കും വിധിവശാൽ.

സ്‌തുതിവാതത്തിൽ ബലത്തിനാൽ ജീവനും

ജാതനാം യോനിരന്ധ്രേണ പീഡാന്വതം

പാല്യമാനേപി മാതാപിതാക്കന്മാരാൽ

ബാല്യാദിദുഃഖങ്ങളെന്തു ചൊല്ലാവതും!

യൗവനദുഃഖവും വാർദ്ധക്യദുഃഖവും

സർവ്വവുമോർത്തളമേതും പൊറാ സഖേ!

നിന്നാലനുഭൂതമായുള്ളതെന്തിനു

വർണ്ണിച്ചു ഞാൻ പറയുന്നു വൃഥാ ബലാൽ?

ദേഹോഹമെന്നുള്ള ഭാവനയാ മഹാ-

മോഹേന സൗഖ്യദുഃഖങ്ങളുണ്ടാകുന്നു.

ഗർഭവാസാദി ദുഃഖങ്ങളും ജന്തുവ-

ഗ്ഗ്ത്ഭവനാശവും ദേഹമൂലം സഖേ!

സ്‌ഥലസൂക്ഷാത്മകദേഹദ്വയാൽ പരം

മേലേയിരിപ്പതാത്മാ പരൻ കേവലൻ

ദേഹാദികളിൽ മമത്വമുപേക്ഷിച്ചു

മോഹമകന്നാത്മജ്ഞാനിയായ്‌ വാഴ്‌ക നീ.

ശുദ്ധം സദാ ശാന്താമാത്മാനമവ്യയം

ബുദ്ധംപരഹൃമാനന്ദമദ്വയം

സത്യം സനാതനം നിത്യം നിരുപമം

Generated from archived content: ramayanam53.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English