സോമവംശരാജോല്പത്തി – 2

ശയ്യാതി രുശന്തുവിൻ നന്ദന വരാംഗിയാം

മയ്യൽക്കണ്ണാളെ വിവാഹംചെയ്‌തു വാഴുംകാലം

അവൾ പെറ്റഹംപതിയെന്നൊരു ന്‌റുപനുണ്ടാ-

യവനും കൃതവീര്യതനയതന്നെ വോട്ടാൻ

അവൾക്കു നാമമ ഭാനുമതിയെന്നാകുന്നിതു-

മവൾ പെറ്റുള്ള സാർവ്വഭൗമനാം നരപതി

അവന്റെ പത്നീ വസുന്ധര കേകയപുത്രി-

യവൾ പെറ്റുണ്ടായിതു ചൊല്ലെഴും ജയസേനൻ

തൽപത്നി സുഷുപ്തയാം വിദർഭാത്മജയല്ലോ

തൽപുത്രനരചിനൻ തൽപത്നി മര്യാദയും

അവൾ പെറ്റുള്ളൂ മഹാഭൗമനാം നരപതി-

യവനെപ്പോലെ പരിപാലനം ചെയ്തീലാരും

ചൊല്ലെഴും പ്രസേനജിൽപ്പുത്രിയാം സുമന്ത്രയെ

നല്ലനാം മഹാഭൗമൻ വേട്ടിതു വിധിയാലേ

നയശൗര്യോപായാദി സകലഗുണങ്ങളോ-

ടയുതനായ ന്‌റുപനവൾ പെറ്റുണ്ടായ്‌വന്നാൻ

തൽപത്നീ പൃഥുശ്രവാവിന്മകൾ ഭാസയല്ലോ

തൽപുത്രനക്രോധനനാകിയ മഹീപതി

തൽപത്നീ കരണ്ഡുവാം കലിംഗാത്മജയല്ലോ

തൽപുത്രൻ ദേവാതിഥി ദേവനായകസമൻ

തൽപത്നീ വിദേഹൻതൻ പുത്രിയാം മര്യാദയും

തൽപുത്രൻ ന്‌റുപനംഗഭൂപതിപുത്രനല്ലോ

തൽപത്നീ വാമദേവീ തൽപുത്രന്‌റുക്ഷന്‌റുപൻ

തൽപത്നീ വലലയാം തക്ഷകപുത്രിയല്ലോ

തൽപുത്രനന്തിനാരൻ തൽപത്നീ സരസ്വതി

തൽപുത്രൻ ത്രസ്‌ന്‌റുപൻ തൽപത്നീ കാളിന്ദിയും

തൽപുത്രൻ നിലീലനും തൽ പത്നീ രഥന്തരീ

തൽപുത്രന്മാരഞ്ചുപേർദുഷ്‌ഷന്താദികളല്ലോ

വിശ്വാമിത്രന്റെ മകളാകിയ ശകുന്തള

ദുഷ്‌ഷന്തമഹീപതി തന്നുടെ കാന്തയായാൾ

അവൾ പെറ്റുണ്ടായതു ഭരതനെന്ന ന്‌റുപ-

നവന്റെ പാരമ്പര്യം ഭാരതമാകുന്നതും

കാശേയിയായ സർവ്വസേനിയാം സുനന്ദയെ-

യാശയാ വിവാഹം ചെയ്തീടിനാൻ ഭരതനും

അവനു ഭൂമന്യുവെന്നുണ്ടായാനൊരു സുത-

നവനം ദാശാർഹന്റെ മകളാം സുവർണ്ണയെ

വേട്ടിതു സുഹോത്രനെന്നുണ്ടായി തനയനും

വേട്ടിതു ജയന്തിയാമൈക്ഷ്വാകിതന്നെയവർ

ഹസ്തിയാം നരപതി പുത്രനായുണ്ടായ്‌വന്നി-

തെത്രയും പ്രസിദ്ധനായുത്തുമകീർത്തിയോടേ

ഹസ്തിതാൻ നിർമ്മിച്ചൊരു പുരമായതുമൂലം

ഹസ്തിനപുരമെന്നു ചൊല്ലുന്നിതറിഞ്ഞാലും

ഹസ്തിനമെന്നു ചൊൽവാൻ തോന്നിയതെന്നാകിലും

ശാസ്‌ത്രികൾ ചൊല്ലിടുന്നു ഹാസ്തിനമെന്നു തന്നെ.

ഹസ്തിയും ത്രിഗർത്തന്റെ മകളെ വേട്ടുകൊണ്ടാ-

നാ സ്ര്തീരത്നത്തിനു പേരായതു യശോധര

അവളും വികഞ്ജനനെന്നൊരുവനെപെറ്റാ-

ളവനും ദാശാർഹന്റെ മകളാം സുനന്ദ​‍െ

വേട്ടിതന്നവൾ പെറ്റിട്ടുണ്ടായാനജമീഢൻ

വേട്ടിതു നാരിമാരെക്കനിവോടഞ്ചുപേരെ

കൈകേയീ നാഗ പിന്നെഗ്ഗാന്ധാരി വിമലയും

മാഴ്‌കാതെ രാഗംതേടുമൃക്ഷയും ക്രമത്താലെ

ചതുർവ്വിംശതിസുതശതമുണ്ടായി ന്‌റുപൻമാരും

അവിടെവംശകർത്താവായതു സംവരണ-

നവനുമാദിത്യന്റെ മകളാം തപതിയെ

വസിഷ്‌ഠനിയോഗത്താൽ വേട്ടിതു സുഖത്തോടെ

വസിക്കുംനാളിൽ കുരുവാകിയ സുതനുണ്ടായ്‌

ഗൗരവഗുണം തേടും തൽക്കുലജാതന്മാരെ-

ക്കൗരവന്മാരെന്നവന്മൂലമായ്‌ ചൊല്ലീടുന്നു

ദാശാർഹൻതന്റെ മകളാകിയ ശുഭാംഗിയെ-

യാശയാ വേട്ടു കുരു തൽസുതൻ വിഡൂരഥൻ

തൽപത്നീ മാഗധൻതൻ പുത്രിയാമമൃതാഖ്യ

തൽപുത്രൻ പരീക്ഷിത്തു തൽപത്നീ സുരൂപയും

തൽപുത്രൻ ഭീമസേനനാകിയ ന്‌റുപശ്രേഷ്‌ഠൻ

തൽപത്നീ സുകുമാരിയായ കൈകേയിയല്ലോ

അവൾക്കു സത്യശ്രവാവെന്നൊരു മകനുണ്ടാ-

യവനെ പ്രതീപനെന്നെല്ലാരും ചൊല്ലീടുന്നു

തൽപത്നീ സുനന്ദയാം ശിബിനന്ദനയല്ലോ

തൽപുത്രന്മാരായ്‌ മൂവരുണ്ടായിതഗ്‌നിപോലെ

ദേവാപി പുനരഥ ശന്തനു ബാൽഹീകനും

ദേവാപി വനവാസം തുടങ്ങി ചെറിയന്നേ.

Generated from archived content: mahabharatham47.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English