സംഭവം

ജനമേജയന്‌റുപൻതന്നുടെ യാഗത്തിങ്കൽ

മുനിനായകൻ വേദവ്യാസനുമെഴുന്നള്ളി

അന്നേരം പൈതാമഹന്മാർഗുണം കേട്ടമൂലം

വന്നവനപേക്ഷിച്ചു ഭാരതകഥ കേൾപ്പാൻ

വൈശദ്യമോടുമിവൻതന്നെ നീ കേൾപ്പിക്കെന്നു

വൈശമ്പയാനനോടു വേദവ്യാസനും ചൊന്നാൻ

വൈശിഷ്ട്യമുള്ള മുനി വന്ദിച്ചു ന്‌റുപനോടു-

സംശയം തീരുംവണ്ണം സംക്ഷേപിച്ചറിയിച്ചു

വിസ്‌തരിച്ചരുളിച്ചെയ്തീടണമെന്നു ന്‌റുപൻ

ചിത്തകൗതുകത്തോടു പിന്നെയും ചോദിച്ചപ്പോൾ

സത്യജ്ഞാനാനന്തനന്ദാത്മകപരബ്രഹ്‌മ-

തത്വജ്ഞനായ വൈശമ്പായനനരുൾചെയ്‌തു.

ധാതാവിൻമകനായ ദക്ഷനുമകളരായ്‌

ചേതോഹാരിണികളായറുപതുണ്ടായതിൽ

അദിതി പെറ്റുണ്ടായി സൂര്യനെന്നറിഞ്ഞാലു-

മവനുമകൻ മനുവവന്റെ മകനിളൻ

അവനുമൊരു പെണ്ണായ്‌ ചമഞ്ഞു വിധിവശാൽ

മുൻപിനാൽ വിരിഞ്ചതൻ പുത്രനാമത്രികണ്ണിൽ

സംഭവിച്ചിതു ചന്ദ്രനവന്റെ മകൻ ബുധൻ

ഇളയായ്‌ ചമഞ്ഞുള്ളൊരിളനെക്കണ്ടമൂല-

മിളകീ ബുധനുടെ മാനസമതുകാലം

ഇള പെറ്റുണ്ടായ്‌വന്നു ചൊല്ലെഴും പുരൂരവാ-

വിളയെ വഴിപോലെ രക്ഷിച്ചാനവൻ മുന്നം.

അവനുമകനായുസ്സാകിയ ന്‌റുപവര-

നവനീഭരണം ചെയ്തിരുന്നാൻ ചിരകാലം.

നഹുഷനായ ന്‌റുപതീശ്വരനവന്മകൻ

നഹുഷൻതന്റെ മകനായതു യയാതിയും

പാരിടം പരിപാലിച്ചിരിക്കും കാലത്തിങ്കൽ

നാരിമാരിരുവരെ വേട്ടിതു യയാതിയും

ദിതിജാചാര്യനായ ശുക്രമാമുനിയുടെ-

സുതയായിടും ദേവയാനിയെ വേട്ടു മുമ്പിൽ

ദിതിജാധിപനായ വൃഷപർവ്വാവിന്മക-

ളതിസുന്ദരിയായ ശർമ്മിഷ്‌ഠ രണ്ടാമവൾ

അതുരണ്ടിലുമായിട്ടഞ്ചു പുത്രൻമാരുണ്ടായ്‌

യദുവും തുർവ്വശുവും ദേവയാനിക്കു മക്കൾ.

ശർമ്മിഷ്‌ഠത്മജൻ ദ്രുഹ്യു രണ്ടാമതനുദ്രുഹ്യു

ധർമ്മിഷ്‌ഠനായ പൂരുവായതു മൂന്നാമൻ.

യദുവിൻ പരമ്പര യാദവന്മാരായ്‌വന്നു

പിതൃശാപത്താലില്ലാതായിതു ന്‌റുപചിഹ്‌നം

പൂരുവിൻ പരമ്പരാജാതന്മാർ പൗരവൻമാർ

പൂരുവിൻ ഭാര്യയ്‌ക്കന്നു കൗസല്യയെന്നു നാമം

അവൾ പെറ്റുളള ജനമേജയനെന്ന നൃപ-

നവന്റെ പത്നിക്കു പേരനന്തയെന്നാകുന്നു.

പ്രാചീന്വാനെന്ന ന്‌റുപനവൾ പെറ്റുണ്ടായതും

പ്രാചിയാം ദിക്കു ജയിച്ചതിനാലെന്നു നാമം

അവൻ തന്നുടെ പത്നിയശ്മകിയല്ലോ കേൾപ്പി-

നവൾ പെറ്റുണ്ടായിതു ശയ്യാതിയെന്ന നൃപൻ.

Generated from archived content: mahabharatham46.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here