കാശ്യപതക്ഷകസംവാദം – നാല്‌

എന്നിതമാത്യന്മാർ ചൊന്നതു കേട്ടൊരു

മന്നവൻ പന്നഗസത്രമാരംഭിച്ചാൻ

ചൊന്നാനുദങ്കനതിന്നുപായങ്ങളും

വന്നു മുനികളുമാമെന്നു ചൊല്ലിനാർ.

ശില്പിയെക്കൊണ്ടന്നു ശാല നിർമ്മിപ്പതി-

ന്നപ്പോളവനൊരു ലക്ഷണം ചൊല്ലിനാൻ

അഗ്നിസമാനനാം ബ്രാഹ്‌മണനാലൊരു

വിഘ്‌നമിതിന്നു വരുമെന്നു നിർണ്ണയം.

വാസ്‌തുസംസ്‌കാരക്രിയാന്തരേ തോന്നിച്ചു

വാസ്‌തവലക്ഷണമെന്നവൻ ചൊല്‌കയാൽ

ദ്വാസ്ഥന്മാൻ ഗോപുരത്തിങ്കിൽ നിന്നീടുക

പാർത്തൊരുമിങ്ങു വരായ്‌വതിനെന്നതും

ധാത്രീശനാം ജനമേയൻ കല്പിച്ചൊരാ-

സ്ഥകലർന്ന്‌ യാഗം തുടങ്ങിനാൻ.

സംഭാരമൊക്കവേ സംഭരിച്ചീടിനാർ

സംഭ്രമത്തോടുമമാത്യജനങ്ങളും.

ധാത്രീസുരന്മാരുപകരണങ്ങളും

തീർത്തുഘോഷിച്ചുതുടങ്ങി മഹാക്രതു.

നീലാംശുകധരന്മാരാം ദ്വിജേന്ദ്രന്മാർ

കോലാഹലേന വേദങ്ങളുമോതിനാർ.

നാലാം ശ്രുതിക്രിയ ചെയ്‌തുതുടങ്ങിനാർ

ഭൂലോകവും നിറഞ്ഞു പുകതന്നിലേ

ഹോതാ മുനിതിലകൻ ചണ്ഡഭാർഗവൻ

ചേതസി ചിന്തിച്ചു ചൊന്നതൊരുക്കുവാൻ

പുക്കാർ പരാശരഹോത്രാദികളെല്ലാ-

മൊക്കെപ്പരികർമ്മവും നടത്തീടിനാർ.

ഹസ്‌തിഹസ്‌തോപമന്മാരായ സർപ്പങ്ങ-

ളത്ര മന്ത്രപ്രയോഗാജ്യാഹുതികൊണ്ടു

കത്തിയെഴുന്നൊരു പാവകജ്ജ്വാലയാ

ദഗ്ദ്‌ധഗാത്രാത്‌മനാ ഗർത്താന്തരങ്ങളി-

ലെങ്ങുമിരിക്കരുതാഞ്ഞു തളർന്നവർ

തങ്ങളിൽ ചുറ്റിത്തെളിഞ്ഞു പിരിഞ്ഞു വ-

ന്നഗ്‌നിയിൽ വീണു പൊരിഞ്ഞു തുടങ്ങിനാ-

രഗ്‌നിയുമേറ്റം തെളിഞ്ഞു വിളങ്ങിനാൻ.

അഞ്ചുമേഴും മൂന്നും മസ്‌തകമുളളവ-

രഞ്ചുമാറും തമ്മിലൊന്നിച്ചു വിഴ്‌കയും.

വാതാശനകുലഹാഹാപിപാദവും

ഭൂദേവസത്തമവേദനിനാദവും

വാതസഖിഹേതിഹൂഹൂനിനാദവും

ദിവ്യഗവ്യദ്രവ്യ ഹവ്യദാഹക്രിയാ

സവ്യചാരാഗ്‌നികീലാഗ്രധൂമാഭയും

സർവ്വലോകം പരന്നോരു സൗരഷ്യവും

ഗർവ്വദർവ്വീകരന്മാർ വിലാപങ്ങളും

പാർത്ഥിവേന്ദ്രന്മാർ ചതുരംഗസേനയോ-

ടാർത്തു വരുമ്പോൾ നടത്തുന്ന ഘോഷവും

ഭോക്‌തുകാമന്മാർ ഭുജിച്ചു ന്‌റുപേന്ദ്രനെ

വാഴ്‌ത്തി സ്‌തുതിച്ചു പാടീടുന്ന ഘോഷവും

വാദ്യഘോഷങ്ങളും നാനാജനസ്തോമ-

ചോദ്യോത്തരംകൊണ്ടു വായ്‌ക്കും നിനാദവും.

ഘോരഘോരം കേട്ടു വാരാന്നിധികളും

പാരമിളകി മറിഞ്ഞു കലങ്ങുന്നു.

ധാരാധരങ്ങളുമെന്തെന്നറിയാഞ്ഞു

ധീരതരമിടിവെട്ടി മുഴങ്ങുന്നു

സാരതചേരും ഗിരികൾ കുലുങ്ങുന്നു.

ഘോരനാം സിംഹികാസൂനു മറുകുന്നു

സ്വർഗ്‌ഗനിവാസികൾ കണ്ണുകലങ്ങുന്നു

ദിഗ്‌ഗജെന്ദ്രന്മാർ ഭയേന നടുങ്ങുന്നി.

സന്താപമുൾക്കൊണ്ടനന്തനും ചിന്തിച്ചു

സന്തതം മാധവൻതന്നെ വണങ്ങുന്നു.

ശങ്കരൻ ഭൂഷണനാശം വരുമെന്നു

ശങ്കിച്ചുഴന്നു ഭവാനിയെ നോക്കുന്നു.

പാരേഴുരണ്ടാമമന്ദം മുഴങ്ങുന്നു

വാരിജസംഷവനും ചെവിപാർക്കുന്നു.

നാരായണനുമുറക്കമുണരുന്നു

നാരായണ! ഹരേ! വിസ്‌മയമെത്രയും.

സർപ്പസത്രപ്രയോഗപ്രഭാവം കണ്ടൊ-

രത്‌ഭുതംപൂണ്ടു ജഗദ്വാസികളെല്ലാം

അന്തതമില്ലാതൊരു ഭോഗികൾ തീയിൽ വീ-

ണന്തമായ്‌ വന്നുതെന്നേ പറയാവിതും.

വെന്തുപൊറാഞ്ഞുടൻ തൽക്ഷണം തക്ഷകൻ

ബന്ധുവാമിന്ദ്രനെച്ചെന്നു കണ്ടീടിനാൻ.

പേടിയായ്‌കേതുമിവിടെപ്പൊറുക്ക നീ

ചൂടിവിടേക്കു വരികയുമില്ലേതും.

തക്ഷകനും സഹസ്രാക്ഷനെക്കണ്ടാശു-

ശുക്ഷിണിഭീതി കൂടാതെ മരുവിനാൻ.

നാസികാന്തേ പൂ,​‍ു ധൂമാകുലനായ

വാസുകി സോദരിയോടു ചൊല്ലീടിനാൻ.

മൃത്യുവടുത്ത ജനത്തിന്റെ ലക്ഷണം

ഭദ്രേ! ഭഗിനീ! ഭവിച്ചിതെനിക്കിപ്പോൾ.

ഭാഗധേയംപൂണ്ട ഭാഗിനേയൻ മമ

ശോകമൊഴിക്കുമവനെയയയ്‌ക്ക നീ.

സോദരനേവം പറഞ്ഞതു കേഥ

സാദരമാശു ജരല്‌ക്കാരു ചൊല്ലിനാൾ.

മാതുലന്മാരെല്ലാമാതുരന്മാരായ-

തേതുമറിഞ്ഞില്ലേ നി മമാത്‌മജ!

ചെന്നു നീ സർപ്പസത്രം മുടക്കീടായ്‌കി-

ലിന്നുതന്നേ മുടിഞ്ഞിടും കുലമെല്ലാം.

മാതാവിവണ്ണം പറഞ്ഞതു കേട്ടപ്പോൾ

മാതുലനോടു പറഞ്ഞു നടകൊണ്ടാൻ.

യാഗവിഭൂതികണ്ടത്ഭുതംപൂണ്ടവൻ

വേഗേന ഗോപുരദ്വാരമകം പൂക്കാൻ.

ആർക്കും കടക്കരുതിങ്ങതിന്നെങ്ങളെ-

യാക്കിക്കിടക്കുന്നിതു ന്‌റുപതീശ്വരൻ.

പാർക്കാ കുറഞ്ഞോരുനേരം തപോനിധേ!

കാൽക്ഷണം കൊണ്ടുണർത്തിച്ചു വരാം ഞങ്ങൾ.

എന്നിവണ്ണം ദ്വാരപാലകന്മാർ ചൊൽകയാൽ

തന്നുളളിലോർത്തു കല്പിച്ചിതസ്തീകനും

വൻപുകൊണ്ടന്യഗൃഹമേകം പൂവതി-

നുമ്പർകോനും പണി നല്ലതനുനയം.

ഇത്ഥം വിനിശ്ചിത്യ സത്വരമേസ്തികൻ

പൃഥ്വീശനെ സ്തുതിചെയ്‌തുതുടങ്ങിനാൻ.

യജ്ഞത്തെയും മുനീന്ദ്രന്മാരെയും പുന-

രഗ്നിയേയും ന്‌റുപഭൃത്യജനത്തെയും

ഒക്ക വെവ്വേറെ കനക്കെ സ്തുതിച്ചപ്പോ-

ളുൾക്കമലം തെളിഞ്ഞാരവരേവരും.

ഭൂപൻ സദസ്യാദികളോടു ചോദിച്ചു

താപസബാലകൻ തേജോനിധി തുലോം.

ഇന്നു വരുത്തേണമോ പുനരെന്നതു

നിങ്ങൾ ചൊല്ലീടണമെന്നതു കേക്കവർ.

നല്ലനേത്ര കടത്തിക്കൊണ്ടു പോരികെ-

ന്നെല്ലാവരുമൊരുപോലെയറിയിച്ചാർ

ചെന്നു കൂട്ടിക്കൊണ്ടു പോന്നു മുനീന്ദ്രനെ.

മന്നവൻ പാദ്യാസനാർഘ്യാദി നല്‌കിനാൻ.

എന്തോന്നഭിമതമെന്നു നരപതി

സന്തോഷമോടു ചോദിച്ചോരനന്തരം.

അസ്തികനുത്തരം ചൊല്ലാന്നതിന്മാമ്പേ

സത്വരം ചൊല്ലീടിനാൻ ചണ്ഡഭാർഗ്‌ഗവൻ.

തക്ഷകനിഗ്രഹമസാദ്ധ്യമനപരാ-

ധാക്ഷീകർണ്ണന്മാരെക്കൊന്നെന്തൊരു ഫലം?

എന്തൊരു ക.രണം തക്ഷകൻ വാരായ്‌വാൻ

ചിന്തിക്ക നാമെന്നതു കേനന്തരം

ചൊന്നാഫൻ സദസ്യാദികളവനിന്ദ്രനെ-

ച്ചെന്നാശ്രയിച്ചാനതിനില്ല സംശയം.

തക്ഷകൻ തന്നേയുമിന്ദ്രനെയും കൂടെ

തൽക്ഷണമാവാഹിച്ചു ചണ്ഡഭാർഗവൻ

ആദിത്യരുദ്രവസുപ്രമുഖന്മാരാ-

മാദിതേയന്മാരുമായ്‌ വന്നു വാസവൻ

വിഷ്‌ണുപദത്തിങ്കലാമ്മാറുറച്ചിതു

ജിഷ്‌ണുതന്നുത്തരീയം പുക്കു തക്ഷകൻ.

വിസ്‌മയം കൈക്കൊണ്ടു ചൊന്നാൻ ന്‌റുപതിയും

ഭസ്‌മമാക്കീടുക സേന്ദ്രമിത്തക്ഷകം.

എന്നതു കേട്ടരുൾചെയ്‌തു മുനികളും

മന്നവാ നല്‌കീടുകസ്തികവാഞ്ഞ്‌ഛിതം.

സോമശ്രവാസാകുമാചാര്യനും ദ്വിജ-

കാമപ്രദാനം ചെയ്‌ന്ന്ഴറിടിനാൻ

ചൊല്‌കഭിവാഞ്ഞ്‌ഛിതമെന്നാൻ ന്‌റുപതിയും

നൽകുവാൻ വേണ്ടുന്നതെന്നു പറഞ്ഞപ്പോൾ

ആതുരമാനസന്മാരാം മുനിജനം

മേദിനീ പാലകനോടു ചൊല്ലീടിനാൻ.

ഭീതിപൂണ്ടിന്ദ്രനയച്ചാനറിഞ്ഞാലും

ഖേദമിയന്നൊരു തക്ഷകൻതന്നെയും

ദുഷ്‌ടാശ്രിതപരിപാലനം നന്നല്ല

ശിഷ്‌ടജനത്തിനെന്നും വരും നിർണ്ണയം.

തക്ഷകനഗ്നിയിൽ വീണു ദഹിച്ചീടു-

മിക്കർമ്മസാദ്ധ്യവും വന്നിതെന്നാരവർ.

അസ്‌തികനന്നേരമാശു ചൊല്ലീടിനാൻ.

പൃഥ്വിപതേ! വരം നല്‌കീടുക മമ

ചൊല്ലീടുകെന്നുരചെയ്‌ത്‌ ന്‌റുപതിയും

ചൊല്ലീനാനസ്‌തികനുമഭിവാഞ്ഞ്‌ഛിതം.

എങ്കിലിപ്പന്നഗസത്രം മുടക്കണം സങ്കട-

മുണ്ടു ജഗദ്വാസികൾക്കെല്ലാം

കല്പിതഭംഗമപേക്ഷിച്ചതു കേട്ടി-

ട്ടപ്പോഴനുതാപമോടു ന്‌റുപൻ ചൊന്നാൻ.

ഗ്രാമധനധാന്യരത്നങ്ങൾ നൽകുവൻ

കാമമവറ്റിലെന്തെന്നരുൾചെയ്‌ക.

കാമമവറ്റങ്കലേതുമിനിക്കില്ല

ഭൂമിപതേ! ഞാൻ പറയുന്നതു കേൾക്ക.

മാതാവിനും മമ മാതുലന്മാർക്കുമു-

ളളാധിയും തീർത്തൂർജീവനം രക്ഷിക്ക.

പന്നഗസത്രത്തെയിന്നു മാറ്റീടുക

നല്ലതല്ലായ്‌കിൽ പ്രപഞ്ചം മുടിഞ്ഞുപോ

അസ്തികവാഞ്ഞ്‌ഛിതം നല്‌കുമെന്നു ഗുരു

സത്യപരായണന്മാരാം മുനികളും.

മൗനാനുവാദമോടെ ജനമേജയൻ-

താനും മഖവരദക്ഷിണയും ചെയ്‌താൻ.

വഹ്നിയിൽ വീഴായ്‌ക തക്ഷകനെന്നതു-

മന്നേരം മൂന്നുരു ചൊല്ലിനാനസ്തികൻ.

സതയപരനായൊരസ്തികവാക്കിനാ-

ലത്തൽ തിർന്നൊന്നു വീർത്തിടിനാൻ തക്ഷകൻ.

മറ്റുളള ദുഷ്‌ടനാഗങ്ങൾ ദഹിച്ചതു-

മറ്റമില്ലാതോളമുണ്ടെന്നതേവേണ്ടൂ.

ഭൂപനവഭൃഥസ്നാനവും ചെയ്തിതു

താപവും തീർന്നു ജഗദ്വാസികൾക്കെല്ലാം.

അസ്തികനെപ്പിന്നെസ്‌സല്‌കാരവും ചെയ്‌തു

പൃഥ്വീപതി കനിവുറ്റു ചൊല്ലീടിനാൻ.

അച്യുതപ്രീതിവരുത്തുവാനായിനി-

യശ്വമ്മ് വേണമന്നെഴുന്നളളണം.

എന്നു പറഞ്ഞു സുവർണ്ണരത്നാദികൾ

മന്നവൻ വേണ്ടുവോളം കൊടുത്തീടിനാൻ.

കൗന്തേയന്മാരായ പാണ്ഡവന്മാരുടെ

ശാന്തഗുണമെല്ലാം ചൊല്ലാവതല്ലത്രേ.

തൽപുത്രപൗത്രനായുണ്ടായതിന്നുടെ

സൽബോധമേതുമൊരൽഭുതമല്ലല്ലോ.

തൽകുലത്തിങ്കലുണ്ടാകുന്ന മന്നവർ

സൽഗുണന്മാരെന്നിയേ വരുമാറില്ല.

ഭക്‌തിവിശ്വാസങ്ങൾ കണ്ടു നാരായണൻ

മുക്തിപ്രദനാം മുകുന്ദൻതിരുവടി

ദൗത്യസാരഥ്യാദി ദൃത്യകർമ്മം ചെയ്‌ത-

തോർത്താൽ വിചിത്രമതാർക്കാ മറ്റുമുണ്ടാവൂ.

അസ്തികനിത്ഥം പറഞ്ഞതു കേട്ടപ്പോ-

ളുത്തമനാം ജനമേജയൻ ചൊല്ലിനാൻ.

എങ്കിൽ പ്രപിതാമഹന്മാരുടെ ഗുണം

മംഗലമാമ്മറെനിക്കറിയിക്കണം.

കേൾക്കണമെങ്കിൽ വേദവ്യാസനെന്നി മ-

റ്റാർക്കും പറയാവതല്ലെന്നു നിർണ്ണയം

സത്യവതീസുതനോടു ചോദിക്കതേ

സ്വസ്ത​‍്യസ്തുസാമ്പ്രതമെ​‍െ.ഴുന്നളളിനാൻ

മാതുലഗേഹമകംപുക്കിതസ്തികൻ

വാസുകിമുമ്പായ നാളപ്രവരന്മാർ

അസ്തികനെക്കനിഞ്ഞാശ്ലേഷവും ചെയ്‌തു

മസ്തകത്തിങ്കൽ മുകർന്നു ചൊല്ലീടിനാർ

സർപ്പകുലത്തെ രക്ഷിച്ചതു പാർക്കുമ്പോ-

ളെത്രയുമത്ഭുതമെന്നേ പറയാവൂ.

എന്തു ഭവാനൊന്നു ഞങ്ങൾ ചെയ്യേണ്ടുന്ന-

തന്തർഗ്‌ഗതമരുൾചെയ്‌താലതു തരാം

ചിന്തിതമൊന്നുണ്ടതു പറയാമെങ്കി-

ലന്തരം പിന്നെ വരാതെയിരിക്കണം.

സന്ധ്യാകാലത്തിങ്കലെന്റെ ചരിതങ്ങൾ

ചിന്തിക്കയും ചൊല്‌കയും കേൾക്കയും ചെയ്‌കിലോ

പന്നഗജാതികളാലവർക്കാർക്കുമേ

പിന്നെയൊരു ഭയം കൂടാതിരിക്കണം

എന്നസ്തികൻ പറഞ്ഞുളളതു കേട്ടോരു

ദന്ദശൂകോത്തമന്മാരുമുരചെയ്തു.

ഇക്കഥ ചൊല്‌കയും കേൾക്കയും ചെയ്‌വോർക്കു

ദുഃഖം വരാ വിഷമൊന്നുമകപ്പെടാ

അന്ധനായ്‌ത്തങ്ങളിലേകൻ കടിക്കിലു-

മന്തം ഭവിക്കയില്ലെന്നും വിഷമെടോ.

എന്നുരഗന്മാർ കൊടുത്തു വരങ്ങളും

നന്നായ്‌ സുഖിച്ചു വസിച്ചാരറിഞ്ഞാലും.

ധർമ്മസ്ഥിതി പിഴയാതെ ജരല്‌കാരു-

തന്മകൻ നാഗേന്ദ്രസോദരിയാകിയ

നിർമ്മലഗാത്രി ജരല്‌കാരു പെറ്റുട-

നുണ്ടായ താപസനസ്തികനെങ്ങളെ-

ക്കുണ്‌ഠതതീർത്തു പാലിക്കെന്നു ചൊല്ലിയാ-

ലുണ്ടാകയില്ലൊരു സർപ്പഭയമവ-

ർക്കിണ്ടൽ മറ്റുളളവയും വരാ നിർണ്ണയം.

ആശിവിഷഭയമുണ്ടാകയില്ലെന്നു-

മാശീർവ്വചനവും ചൊന്നാരുരഗന്മാർ.

അസ്തികനിങ്ങനെ നിത്യസുഖത്തോടു

പുത്രമിത്രാർത്ഥകളത്രമിത്രാദിയോ-

ടുത്തമകീർത്ത്യാ വസിച്ചു ചിരകാലം

മുക്തിയും വന്നു പുനരെന്നറിഞ്ഞാലും.

ആസ്തികമാകിയ പുണ്യകഥ നിത്യ-

മാസ്തികയമോടു ചൊന്നാലും ഗതിവരും

ഉഗ്രശ്രവസ്‌സായ സൂതവാക്യം കേട്ടു

ഭൃഗ്വപത്യാദികൾ പിന്നെയും ചോദിച്ചു.

പന്നഗസത്രേ ജനമേജയനായ

മന്നവനോടു മഹാമുനി ചൊല്ലിയ-

ഭാരതം കൃഷ്ണകഥാമട്ടതപൂരിതം

പാരാതെ ഞങ്ങളോടൊക്കെപ്പറകെന്നു

പാരം പ്രശംസിച്ചു സൂതനെ വർണ്ണിച്ചു

പാരമാർത്ഥ്യത്മനാ ചോദിച്ചതുനേരം.

സൂതനുമാദരവോടു ചൊല്ലീടിനാൻ

മേദിനീകാന്തൻ ജനമേജയന്‌റുപൻ

വേദവ്യാസൻമുനി തന്നോടു ചൊല്ലിനാൻ

പാദപത്മം നമസ്തേ നമസ്തേ സദാ.

മുന്നം പിതാമഹന്മാർ മമ പാണ്ഡവർ

പുണ്യപുരുഷന്മാർ പൂർണ്ണഗുണവാന്മാർ

വിശ്വൈകനാഥനാം വിഷ്‌ണുഭഗവാനെ

വിശ്വാസഭക്ത്യാ സമാരാധനം ചെയ്‌തു

വിശ്വപവിത്രയാം കീർത്തി പരത്തിനാർ,

വിശ്വമെല്ലാടവുമെന്നാലവരുടെ

സല്‌കഥയെല്ലാമരുൾചെതു കേൾക്കണം

ദുഃഖമകലുവാനെന്നതു കേക്കോരു-

വിഷ്‌ണുകലാഭൂതൻ കൃഷ്‌ണദ്വൈപായനൻ

കൃഷ്‌ണകഥാമൃതമിശ്രമാം ഭാരതം

താൽപര്യവാനാം ജനമേജയനെ നീ

കേൾപ്പിക്കയെന്നു വൈശമ്പയനനോടു

കാരുണ്യപൂർവ്വം നിയോഗിച്ചിരുന്നൊരു-

നേരം തൊഴുതു വൈശമ്പായനമുനി

ആചാര്യനാകിയ വെദവ്യാസൻപദ-

മാശയേ ചേർത്തു സമാധിയുറപ്പിച്ചു

നാരായണനെയും പിന്നെ നരനേയും

ഭാരതിയാം വർണ്ണഗാത്രിയെത്തന്നെയും

സാദരമുളളിൽ സചരാചരം ജഗ-

ദ്വേദവേദാംളവേദാന്താദിവിദ്യയും

ചേതസി ചേർത്തുണർന്നൈക്യഭാവത്തോടു-

മാദിയേ ചൊല്ലിനാനെന്നിതു സൂതനും

മോദേന ചൊന്നാളിതി കിളിപ്പൈതലും.

Generated from archived content: mahabharatham44.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here