സുഭദ്രാഹരണം 2

ചെന്നൊരു മാനസമന്നേരംതന്നെയ-

ക്കന്യകമെയ്യിൽ നടക്കുമപ്പോൾ 100

നാഭിയായ്‌ നിന്നുളെളാരാവർത്തന്തന്നിൽ വീ-

ണാപന്നമായ്‌ ചമഞ്ഞാണുപോയി.

പോയൊരു മാനസം പേയായിപ്പോകയാ-

ലായാസംപൂണ്ടൊരു പാർത്ഥന്നപ്പോൾ

എന്തിനിച്ചെയ്‌വതെന്നന്തരാ സന്തതം

ചിന്തയും വെന്തു വെന്തുണ്ടായ്‌വന്നു.

‘ശിക്ഷിച്ചു നിന്നൊരു ലാംഗലിതന്നുടെ

ശിഷ്യനായല്ലൊതാനുളളുവെന്നാൽ

ധന്യനായുളള സുയോധനന്നത്രെയി-

ക്കന്യകതന്നെയകപ്പെടുന്നു. 110

നാമെല്ലാമിങ്ങനെ കോമളതന്നെയും

കാമിച്ചു പോകെന്നേ വന്നുകൂടു.

കാർമുകിൽവർണ്ണനെക്കാണുന്നതാകിലെൻ

കാരിയമെല്ലാമേ സാധിപ്പൂതും.’

ഇങ്ങിനെയെല്ലാം നിനച്ചുനിന്നീടുന്ന

മംഗലനാകിന പാണ്ഡവൻതാൻ

അംഗജമാലുറ്റു ചിന്തിച്ചാനന്നേരം

മംഗലദേവതാകാമുകനേ.

ദ്വാരകതന്നിലിരുന്നരുളീടുന്ന

വാരിജലോചനനെന്ന നേരം 120

വീരനായുളെളാരു പാർത്ഥന്റെ മുന്നിലും

പാരാതെ ചെന്നങ്ങു നിന്നുപിന്നെ.

കണ്ടൊരു നേരത്തു മണ്ടിയണഞ്ഞവ-

നിണ്ടലും കൈവിട്ടു പൂണ്ടനേരം

പ്രാണസഖിതന്നെഗ്ഗാഢം പുണർന്നിതു

കാരണപൂരുഷനായവനും.

കുന്തീസുതനോടു ചൊല്ലിനാൻ കണ്ണനും

ചന്തത്തിൽ നല്ലൊരു തൂമൊഴിയുംഃ

“ബന്ധുക്കളായോരെക്കാണ്മതിനായൊരു

ബന്ധമുണ്ടായതും ഭാഗ്യമല്ലൊ. 130

പാർത്ഥിവനാകിയ ധർമ്മജന്മാവുതാൻ

പൃ​‍്വത്ഥ്വിയും പാലിച്ചു വാഴുന്നിതോ?

വേദന വേറിട്ടു ഭീമനും ചെഞ്ചെമ്മേ

മോദിതനായിട്ടു വാഴുന്നോനോ!

മാദ്രീസുതന്മാർക്കും കുന്തിക്കുമമ്പോടു

ഭദ്രമതല്ലയോ പാഞ്ചാലിക്കും?

ദുര്യയ്യോധനാദിയാം നൂറു കുമാരർക്കും

സ്വൈരമതല്ലയോ ഗാന്ധാരിക്കും?

താതനായുളള ധൃതരാഷ്‌ട്രനുമുളളിൽ

പ്രീതനായല്ലയോ വാഴുന്നിപ്പോൾ? 140

ഗംഗാസുതനും കൃപരുമദ്രോണരും

മംഗലവാന്മാരായ്‌ വാഴുന്നോരോ?

അന്യരായ്‌ നിന്നുളള ബന്ധുജനങ്ങളും

നന്ദിതരായല്ലീ വാഴുന്നിപ്പോൾ?”

ഇങ്ങനെ കാർവർണ്ണൻ ചോദിച്ചതു കേട്ടു

‘മംഗലമെല്ലാർക്കു’മെന്നു ചൊന്നാൻ.

മല്ലാരി പിന്നെയും ചൊല്ലിനിന്നീടിനാൻ

വില്ലാളിമൗലിയോടെന്നനേരംഃ

“എന്നെ നീ ചിന്തിച്ച കാരണം ചൊല്ലേണം

മന്ദത കൈവെടിഞ്ഞെന്നാകിലിപ്പോൾ” 150

എന്നതു കേട്ടൊരു പാർത്ഥനും ചൊല്ലിനാൻ

“എന്തു ഞാൻ ചൊൽവതു തമ്പുരാനേ!

ചിന്തിതമെല്ലാമറിഞ്ഞീടും നിന്നോടി-

ന്നന്ധനായുളള ഞാനെന്തു ചൊൽവൂ?

എങ്കിലും ചൊല്ലിടാം പങ്കജലോചന!

മങ്കമാർമൗലിയാം സോദരിയേ

പാരാതേ യാചിക്കുമെന്നുടെ മാനസ-

പൂരണംചെയ്യണം കാരണനേ! ”

പാർത്ഥന്റെ ഭാഷണം കേട്ടൊരു കാർവർണ്ണൻ

പേർത്തും പറഞ്ഞിതു മോദത്താലെ. 160

“ദുര്യയ്യോധനൻ മുന്നേ ചോദിച്ചുപോരുന്നു

ഭാര്യയ്യയാക്കീടുവാൻ മാധവിയേ.

ദ്വാരകാവാസികൾ സമ്മതിച്ചീടിനാർ

സീരിക്കു ശിഷ്യനങ്ങാകകൊണ്ടേ.

ആര്യയ്യന്മാരെല്ലാരും കല്പിച്ചതിന്നു ഞാൻ

കാര്യമല്ലെന്നു പറഞ്ഞീടാമോ?

എങ്കിലതിന്നൊരുപായത്തെച്ചൊല്ലുവാൻ

നിങ്കൽ നിറഞ്ഞുളേളാരമ്പിനാലേ.

ഇന്നു നീ നല്ലൊരു സന്യാസിയാകിലോ

കന്യകതന്നെ ലഭിച്ചുകൂടും.” 170

Generated from archived content: test_krishna2.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here