രാജസൂയം ഭാഗം 4

കുണ്ഡത്തിന്നേതുമേ കുറ്റമില്ലല്ലീ ചൊല്‍
അണ്ഡത്തിന്‍ പുണ്‍കൊണ്ടു ദണ്ഡിക്കുന്നു.
രംഭയ്ക്കു നല്ലൊരു തമ്പന്നനിന്നവന്‍
കുംഭങ്ങള്‍ നാലുണ്ടു കൂപംതന്നില്‍.
മീനത്തിന്നേതുമങ്ങുനമില്ലല്ലി ചൊല്‍
മേനിയില്‍ മേവുന്നു നോവിന്നെല്ലാം.
വൃശ്ചികരാശിയില്‍ വിഷ്ടിയില്ലല്ലീ ചൊല്‍
എച്ചെവി ചോരുന്നു പാരമിപ്പോള്‍?
സൂതികമുണ്ടായാലോതുകയില്ലല്ലീ?
ചോതിയിലായിതോ വൈധൃതം താന്‍.
മുപ്പത്തിരണ്ടിന്നുമുല്‍പാടു സങ്കടം
ഉല്‍പത്തിചാലക്കിടത്തുവാന്‍-
സ്വാദ്ധ്യയം പെണ്ണുന്ന വാദ്ധ്യായന്‍ വന്നുതോ?
വാത്തികള്‍ വാരാഞ്ഞെതെന്തുമൂലം.
വാത്സായനത്തിങ്കല്‍ വാത്സ്യല്യമുണ്ടല്ലീ?
മാത്സ്യന്മാര്‍ വന്നതു കണ്ടുതല്ലീ?
ആഴികളേഴിന്റെയാഴത്തെച്ചൊല്ലാമോ?
പാഴാമയുള്ളോന്നിപ്പൈതല്‍ കണ്ടാല്‍.
നാരദമാമുനി ചാരത്തുവന്നതോ?
വാരിജക്കോരകം വാങ്ങിക്കൊല്‍ നീ.
പൊല്‍ച്ചിലമ്പുണ്ടുപോലിച്ഛയില്‍കൊള്ളുവാന്‍
നൊച്ചിവേര്‍ സേവപ്പൂ നോവൊഴിവാന്‍.
മുക്കണ്ണമ്പാദങ്ങളുള്‍ക്കാമ്പിലാക്കിക്കൊള്‍
മൈക്കണ്ണിവന്നതു കണ്ടായോ നീ?
നര്‍ത്തകന്മാരുടെ നൃത്തങ്ങള്‍ കണ്ടുതോ?
മര്‍ത്ത്യരില്‍ കൂടുമോ മാധവന്താന്‍?
വാരുണമന്ത്രത്തിന്‍ വാചകമെങ്ങനെ?
വാമനന്‍ പണ്ടു വളര്‍ന്നപോലെ.
കാംബോജന്മാരുടെ കാന്തിയെകാണ്‍കെടോ!
ജാംബവാന്‍ തന്നുടെ മേനിപോലെ.
വ്യാഖ്യാനമെങ്കൈയിലാക്കന്നതെങ്ങനെ?
ഓക്കാനമുണ്ടെങ്കിലോര്‍ക്കവേണം.
നേത്രങ്ങളെന്തു ചുവന്നുതുടങ്ങുന്നു
ശാസ്ത്രങ്ങള്‍ ശീലമായില്ലേയിപ്പോള്‍.
അശ്വങ്ങള്‍ക്കാകുന്ന വശ്യങ്ങളെന്തുള്ളൂ?
നിശ്രീകന്നീയെന്നു വന്നുകൂടി.
അന്ധനായുള്ളൊരു പാന്ഥനെക്കണ്ടാലും
മന്ഥരയെന്നവള്‍ മാനുഷിയോ?
വാളിളക്കീടുന്നതാരിവന്‍ ചൊല്ലൂ നീ?
കാളയെക്കൊള്ളുവാന്നാളെയാവൂ.
മാലയ്ക്കു കൊള്ളണം മാലതിപ്പൂവെല്ലാം
ശൂലയ്ക്കുനന്നല്ല പാലുതോഴാ!
ശാംഭവം കേല്‍ക്കയിലാശയുണ്ടേറ്റവും
മാമ്പഴം തിന്നണം ചാംപൊഴും ഞാന്‍.
മേഷ്തതിന്നേതുമേ ദോഷങ്ങളില്ലല്ലീ?
മൂഷികന്തിന്നു മുടിഞ്ഞുപോയി.
സന്യാസിമാരെല്ലാമന്യായം ചൊല്ലീതോ?
പുണ്യാഹം ചെയ്യേണം കന്യാവിന്നും.
വാരണമേറിവരുന്നതിന്നാരു പോല്‍?
മാരണം ചെയ്യുന്നോരെന്നു കേട്ടു.
നിര്‍ദ്ധനനെന്നിട്ടു ക്രൂദ്ധനായില്ലല്ലീ?
വൃദ്ധനെക്കാണ്‍കെടോ വൃദ്ധയുമായ്.
ആവണക്കെണ്ണ നീയാവോളം സേവിക്ക
രാവണവൈരിതാന്‍ വീരനല്ലോ.
ഷണ്‍മുഖന്തന്നുടെ പൂജയെച്ചൊല്ലൂ നീ
സമ്മതികേടിന്നു നമ്മൊടല്ലേ.
നാവിക്കളിക്ക സരസ്വതീദേവിവ
്‌നാവിക്കുരുന്നു മരുന്നു നല്ലൂ.
കമ്മരായുള്ളവരെമ്മരുണ്ടുമ്മതി-
ന്നുമ്മരില്‍ നല്ലതു കൊഞ്ഞനല്ലോ.
കാര്‍ത്തികമാതുതന്‍ വാര്‍ത്തയെച്ചൊലൂ നീ
വാര്‍ത്തികം വായിച്ചു കൂടീതിപ്പോള്‍.
മൂര്‍ക്ക്വരായുള്ളോരില്‍ മൂത്തതു നീയല്ലോ
മൂക്കു തുടച്ചു തുടങ്ങിനാര്‍ പോല്‍.
രോഹിണി നാളിലും മോഹമുണ്ടായ് വരും
ആഹവമുണ്ടെന്നുമായവണ്ണം.
പേശാതെ പോവാനോ വാശിവഴങ്ങിടാ
കൂശാതെ ചൊല്ലൂ കുരങ്ങുമീടാ!
ഓട്ടം തുടങ്ങുന്നതോതിക്കോനല്ലല്ലീ?
കേട്ടു കൊള്ളാറുതടുക്കാമല്ലോ.
നീലത്തെക്കൂട്ടേണ്ടു ചേലകള്‍ക്കെങ്ങേെനാ?
ബാലന്മാര്‍ കോലുന്ന ലീലപോലെ.

Generated from archived content: krishnagatha73.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here