എന്നതു കേട്ടൊരു പാത്ഥർനും ചൊല്ലിനാൻകന്യകതന്നെയും നണ്ണി നണ്ണി“സന്യാസിയാകിലോ കന്യകയെന്തിനുമാന്യങ്ങളായുളള വസ്തുക്കളും?മിത്രമെന്നുളളതും ശത്രുവെന്നുളളതുംപുത്രരെന്നുളളതും ഭോഗങ്ങളുംതാതനെന്നുളളതും മാതാവെന്നുളളതുംഭ്രാതാവെന്നുളളതും ഭൂഷണവുംജ്യേഷ്ഠന്മാരെന്നും കനിഷ്ഠന്മാരെന്നതുംഗോഷ്ഠിയായ് വന്നീടും സന്യാസിക്കോ. 180ഇത്തരമായവ വേർവിട്ടുകൊൾവാനോശക്തി പുലമ്പുന്നൂതില്ലെനിക്കോ.”കണ്ണനതു കേട്ടു സന്തോഷവും പൂണ്ടുതിണ്ണം ചിരിച്ചുടൻ ചൊന്നാനപ്പോൾ“ഭിക്ഷുകവേഷത്തെപ്പൂണ്ടവനിന്നിവ-യക്ഷണം ചെയ്യണമെന്നുണ്ടോ ചൊൽ.ലീലകൾ കോലുവാൻ കോലങ്ങൾ പൂണ്ടവൻമേലിലവ്വണ്ണമേയായീടുമോ?”എന്നു പറഞ്ഞു യതിവേഷമാക്കിനാൻമന്നവൻതന്നെയാക്കണ്ണനപ്പോൾ. 190‘കന്യകതന്നെ ലഭിച്ചുനിന്നീടുവാ-നിങ്ങനെ’യെന്നു പറഞ്ഞുപായംദ്വാരക പൂകിനാൻ വാരിജലോചനൻ;വീരനായ് നിന്നുളള പാർത്ഥനപ്പോൾധന്യമായുളെളാരു സന്യാസിവേഷമ-ക്കന്യകമൂലമായ് കൈതുടർന്നാൻ.സന്യസിച്ചീടിന പാണ്ഡവവീരന-ക്കന്യകതന്നെയും നണ്ണിനണ്ണിരൈവതമാകിന പർവ്വതം തന്നുടെതാഴ്വരതന്നിൽ വിളങ്ങിനിന്നാൻ. 200അന്നൊരു നാളിലന്നന്ദജൻതന്നൊടുംധന്യനായ് നിന്നൊരു കാമപാലൻഅല്ലലകന്നീടുമാസ്ഥാനം തന്നിലേമെല്ലവേ ചെന്നങ്ങു നിന്നു പിന്നെഭക്തനായുളെളാരു മന്ത്രിവരനാകു-മുദ്ധവർതന്നോടു ചൊന്നാനപ്പോൾ.‘കാനനഭോജനം പെണ്ണുവാനായിട്ടുമാനിനിമാരുമായ് നാമെല്ലാരുംകാലത്തുപോകണം നാളെ’യെന്നിങ്ങനെനീലാംബരൻ പറഞ്ഞീടുംനേരം, 210നന്ദിതനായുളെളാരുദ്ധവർ കേട്ടുടൻനിന്നുളള മാലോകരെല്ലാരോടുംകാർവർണ്ണരാമന്മാർ ചൊന്നതറിയിച്ചുപോവതിന്നായി മുതിർന്നെല്ലാരുംഭക്ഷയഭോജ്യാദികളെന്നിവയെല്ലാമേതൽക്ഷണം സംഭരിച്ചൊന്നൊന്നേതാൻനീലക്കാർവർണ്ണനും രാമനുമായിട്ടുമാലാകരോടും കലർന്നു ചെമ്മേകാലമേ പോകത്തുടങ്ങിനാരെല്ലാരുംകാനനഭോജനം പെണ്ണുവാനായ്. 220പോയി നിന്നീടുന്ന മാലോകരെല്ലാരുംമായമകന്നുടൻ പോയിപ്പോയിരൈവപർവ്വതംതന്നുടെ ചാരത്തുപാവനമാം നദീതീരംതന്നിൽചെന്നു നിന്നീടിനാരന്നേരമെല്ലാരു-മിന്നിലം നല്ലതിതെന്നു ചൊല്ലി.സ്നാനങ്ങൾ മുമ്പായതാചരിച്ചീടിനാൻമാനിനിമാരോടുകൂടിച്ചെമ്മേദിവ്യാംബരാഭരണാലേപനങ്ങളാൽസർവ്വാംഗമെല്ലാമലങ്കരിച്ചാർ 230ഇഷ്ടമായുളെളാരു ഭോജനം പെണ്ണീട്ടുതുഷ്ടന്മാരായി വിളങ്ങിനിന്നാർ,പീയൂഷം സേവിച്ചു മേവിനിന്നീടുന്നോ-രാദിതേയന്മാരങ്ങെന്നപോലെ.കേളികളൊന്നൊന്നേയാചരിച്ചീടിനാർതാളം തുടർന്നാർ ചിലരുമപ്പോൾപാടി നിന്നീടിനാരാടി നിന്നീടിനാ-രോടി നിന്നീടിനാരങ്ങു ചിലർ;പാരമായുളള ഗിരിമുകളേറിനാർസാരന്മാരായവരങ്ങു ചിലർ. 240
Generated from archived content: krishnagadha.html Author: cherusseri