ഒമ്പതാം പടലം

“വരുമളവരികളുമകമഴിഞ്ഞേ

വരികിലില്ലൊരു പിഴ,യപയമെന-

ക്കരുളെന്നിലരുൾചെയ്‌വതഴകറിവോ-

ർക്ക,തിനുളള വഴിയിന്നുമുരചെയ്യലാം,

ഒരുവനചരനൊരു പറവ കനി-

ന്തുടലിരയിടുമതിനിണയെ മുന്നം

പൊരുതതു കരുതരുനെന്നും നിനവേ

പൊരുന്നിനതറിവവരറിവവരേ.” 89

“അറിവുറുമരികുലവരചന്മൊഴി-

ഞ്ഞളവങ്ങു തചമുകനിളയവനോ-

ടുറവിനെയുടനൊരു നൊടിയിലണൈ-

ത്തുരമികു പടകങ്ങൾ കുമറിവര-

തിറമുറു നിചിചരവരൻ മുടിമേൽ

തെളിവെഴുമരചരിലിളയവനാൽ

കറയറു പൊഴുതിനിൽ വളരപിഴേ-

കവും വന്നു കഴിവോളമിളകിനരേ.” 90

“ഇളകുമിമ്മറികടൽ കടന്നുകൊൾവാൻ

ഇനി നല്ലതുരചെയ്‌വിൻ വിരവിനൊടെ-

ന്റിളയവനൊടുമരിവരനൊടു മു-

റ്റെഴിൽമികു നിചിചരനൊടുമരചൻ

തെളിവൊടു വിനവിനപൊഴുതഴകിൽ

തിറവിയ പരവയൊടഴിഞ്ഞതികം

തെളുതെള വഴിയിരന്നരുളുക നി-

ന്തിരുവടിയെന മൊഴിഞ്ഞനരവരും.” 91

“അവരതു മൊഴിഞ്ഞളവരചർപിരാൻ

അടിമുടി വടിവൊടു പൊടിയണിയ,

കവിവരർ തുതിചെയ്യ,നിവരെ മലർ-

ക്കഴൽ, കരകമലങ്ങൾ തൊഴുതുയര,

ഉവരിയൊടഴകെഴ വഴിതരുകെ-

ന്റുടനുടനിരന്നുരതലമമിഴ-

പ്പുവനിയിലൊളികിളരുടൽ കമിഴ-

പ്പുകൾമികുപുല്ലിൻമിചൈയണന്തനനേ.” 92

“പുല്ലിൻമിചൈയണന്ത നല്ലരചനുപോയ്‌

പൊടിഞ്ഞിതു ചിന,മിനനുതയങ്ങൾ മൂ-

ന്റളവിന്നു കഴിഞ്ഞു, വൻചിലൈയുമെടി-

ങ്ങഴകെഴും ചരങ്ങളുമിളയവനേ,

അലൈകടൽ മറുവറക്കുറുകി വര-

ണ്ടതിലുളള പൊടിയെഴവരികൾ കട-

ന്നുലകിടെയൊരുതടമതുമെന്നുമാ-

റുരപെറുമിനിയെന്ന മൊഴിഞ്ഞെഴുന്നാൻ.” 93

“എഴുന്നവനെരിയുമിഴ്‌ പകഴികളാൽ

ഇടതുടർന്നങ്ങുമിങ്ങും പൊഴിഞ്ഞളവേ

കുഴഞ്ഞന വളർചെലചരങ്ങളെല്ലാം

കുറുകിന പുനലിടെയുയിർപിരിഞ്ഞേ

അഴകിൽ വന്നരുളിന വരുണനഴി-

ഞ്ഞണിപുകൾ നളനെന്നുമരിവരനാൽ

പിഴൈയറു ചിറൈയിടുകവനതിനോ

പെരിയൊരു പണിയില്ലയെന മൊഴിഞ്ഞാൻ.” 94

“മൊഴിഞ്ഞളവഴിഞ്ഞിതു നരപതിതൻ

മുനിവുളളിലിനിയ വല്ലരികളെല്ലാം

പൊഴിഞ്ഞന മരങ്ങളുമചലങ്ങളും

പുണരിയിലിടതുടർന്നവരവരാൽ,

എഴുന്നിതു തിറമുറു ചിറ, നളനാൽ

ഇടയിടമറിവിനു കയറു പിടി-

ച്ചഴിനില വരുവിതു വിലങ്ങുകിലെ-

ന്റളന്നു,ളരരിവരരതിലറിവോർ.” 95

“അതിലതിലതികമുളളവകളടർ-

ത്തചലങ്ങൾ മരങ്ങളുമുപലങ്ങളും

ചതമകപകയനു മുടിവിനു യോ-

ചനചതവഴി വളർചിറയിടുവാൻ

ഉതതിയിനുയര വന്നവരവരേ-

യുടനുടനിടുമവ കരങ്ങളിലേ-

റ്റിതമെഴയൊരുവക തടമെനവേ-

യെഴുന്നിതു നളനെന്നുമരിവരനാൽ.” 96

“അരിവരർ തിരപൊരു പരവ വകൈ-

ന്തണിപുകൾ നിചിചരപുരിയളവും

തെരുതെര വഴിനട ചമയുംവണ്ണം

തിറവിയ ചിറപണി തുടങ്ങിനനാൾ

ഇരുപതിലുള കുറഞ്ഞവയിരുമൂ-

ന്നി,രുപതുമറുപകൽ, പിന്നെ വരുനാൾ

തരമെഴയിരുപതിൻ മികവൊരു യോ-

ചന വഴിയെഴുന്നിതു വളർചിറതാൻ.” 97

“വളർചിറയൊരു പകലിരുപതിര-

ണ്ടതിൽ വഴി, മികുതിയുമറുപകൽ മൂ-

ന്റുള പിന്നെയതികമിങ്ങിരുപതിൻ മേൽ,

ഉറുതിയൊടെഴുന്നിതു ചിറ മുഴുവൻ,

തളപിരിഞ്ഞിളകിന കടൽ ചതയോ-

ചനവഴി തെരുതെര നടപെറുവാൻ

ഒളിവെഴയെഴുന്നതിൻ വഴി കടന്നാർ

ഉവരിതൻ മറുകരയരികളെല്ലാം.” 98

“അരികളുമരികളിലരചനും ന-

ല്ലരുവൈയിൽ മതികെട മനമഴിയും

നരപതിതനയനുമിളയവനും

നലമിലകിന നിചിചരവരനും

മരനിര മലമുകൾ നല്ല ചൂലവും

വളർകെത പകഴിയും വില്ലുമതിയും

കരങ്ങളിലിളകിന പടകടന്ന-

ക്കരതന്നിൽ നിറഞ്ഞിതു പരവതരം.” 99

Generated from archived content: sreeramacharitham9.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here