“ഉരൈക്കലാമവിടം നിന്നോടൊരു വരതരുണി വാനോർ-
പുരത്തുനിന്നുഴറിവന്നോൾ പുഞ്ചികത്തലൈയെമ്പതോൾ,
ഉരത്തിടൈക്കൊണ്ടു പൂണ്ടേനൂക്കിനാനവളെയന്നാൾ,
ഉരത്തനളയനോടെല്ലാമുടനവൻ ചാപമിട്ടാൻ.” 67
“ഇട്ടന ചാപം കേളായ്, ഇനിയിന്നുമുതലായ് മേന്നാൾ
വട്ടണിക്കൊങ്കതങ്കും മങ്കയർതങ്കളുളളിൽ
ഇട്ടമല്ലാതനേരത്ത് ഇപ്പടി പുണർകിലൊക്ക-
പ്പൊട്ടി നിൻ ചിരങ്കളെല്ലാം പൊടിയാകെന്റരുളിച്ചെയ്താൻ.” 68
“അരുളിച്ചെയ്തതു ചെറുപ്പാൻ അരുതെന്റുമാറും ചൂടി-
ത്തെരുവത്തു വെലയിരക്കും തേവതേവന്നു,മെന്നാൽ
അരുതൊട്ടുമെന്നിലങ്കയ്‌ക്കരചൻ ചൊന്നതിനെക്കേട്ടു
വിരവിൽക്കൈതൊഴുതു ചൊന്നാൻ വിപീഴണൻ വെടിന്താർകാലൻ.” 69
“കാലനായിനാൻ കരന്നും കവന്തന്നും വിരാതനുക്കും
വാലിയാം കവിവരന്നും മായൈചേർ മാരീചന്നും
ചാലെല്ലാം കൊടുപ്പമാണ്ട താടകതനക്കും, നന്നായ്
വാലനായന്നേ വേന്തൻ വൻപനെന്നറി നീ മന്നാ!” 70
“അറിവതിനരിപ്പമിപ്പോഴ് അവനുടെ പെരിപ്പം നമ്മാൽ,
കുറവറും വരുണനല്ല, കുഞ്ചരമുകനുമല്ല,
അറുമുകനല്ല, പണ്ടേ അനലണിന്തരനുമല്ല,
മറുവറും പവനനല്ല, വച്ചിരതരനുമല്ലേ.” 71
“അല്ലൽചെയ്തുലകുലൈക്കും അചുരരെയറുപ്പാൻ മുന്നം
നല്ലതോർ വരാകമാനാൻ, നരചിങ്കവടിവുമാനാൻ,
ചൊല്ലെഴും കറളായ്, തുയമഴുവേന്തും മുനിയമാനാൻ
മെല്ല നം കുലം മുടിപ്പാൻ വേന്തനായ് പിറന്താനിപ്പോൾ.” 72
“വേന്തർകോന്റനയനാകി, വിണ്ണവർക്കമുതായു,ളളിൽ
ചാന്തിചേർ മുനിവർ തേടും തനിമറക്കാതലാകി,
പൂന്തഴൈക്കുഴലാൾ ചീതൈപ്പുണരണ മുലൈക്കു പുൺപായ്
ആർന്തെഴുമരക്കർനഞ്ചായ് അവനവതരിത്തുതയ്യാ!” 73
“അയ്യാ, കേട്ടരുൾ നീയിന്നും, അവരവരുരത്തതെല്ലാം
പൊയ്യായേ മുടിയുമാറു പൊറുപ്പവരവനെപ്പോരിൽ,
ചെയ്യാതേ നമുക്കു തിന്മ ചീറ്റമെന്നൊടു കൈവി-
ട്ടയ്യാ മൈതിലിയെയമ്പോട് അരചനു കൊടുത്തീടായേ.” 74
“അരചൻകോനിരാമൻതാനും അരികുലവേന്തനും പോർ
കരുതുമൊൺ പടയും കൂടക്കതിർത്തുവന്നെതിർക്കുംമുന്നേ
തിരുവുതെൻ ചൊല്ലിനാലേ തിരുമനത,യോത്തിവേന്തർ-
ക്കിരുളണികുഴലാൾ ചീതൈ ഇക്കാലം കൊടുത്തീടായേ.” 75
“കൊടുപ്പമുളളവരോടാരും കൂറുകയില്ല നല്ലത്,
അടുത്തറിയിക്കുംനേരം ആതരിപ്പവരുമില്ല,
എടുത്തെടുത്തുരപ്പരപ്പോഴ് ഇച്ചയായുളളതെല്ലാം,
കൊടുപ്പുതേ വേന്തനുക്കു കുയിൽമൊഴിയാളൈയയ്യാ.” 76
“കുയിൽമൊഴിയാളൈ മീൾവാൻ കുലമറച്ചിലയെടുത്ത
തയരതതനയനുക്കുച്ചരതമായ് കൊടുപ്പുതെന്റു
ഉയർ പുകഴ് വിപീഴണൻ മീണ്ടുരത്തതിനെച്ചെറുത്ത-
ങ്ങിയലറിയാതമൈന്തൻ ഇന്തിരചിത്തു ചൊന്നാൻ.” 77
Generated from archived content: sreeramacharitham7.html Author: cheeraman
Click this button or press Ctrl+G to toggle between Malayalam and English