ആറാം പടലം

“നടന്തിടമുറൈന്തവനു,ണർന്തിരവിൽ നാചം

തുടങ്കിനതു കണ്ടരിയ തുമ്പമുളളിലേറി

അടങ്കിയങ്കു ചെന്റരചനെത്തൊഴുതു ചൊല്ല-

ത്തുടങ്ങിനൻ വിപീഴണനണൈന്ത തുയരെല്ലാം.” 56

“അണൈന്ത തുയരം തന്നെയറിന്തടിയിണക്കീ-

ഴിണങ്കിയറിയിക്കുമടിയനോടെളുതായും

പിണങ്കുമതൊല്ലാ പിഴമുഴുക്കിലും നറുന്താ-

രണിന്ത കുഴലാളൈയരചന്നു കൊടു മന്നാ.” 57

“മന്നവർപിരാനൊടു വഴക്കിനു തുനിഞ്ഞാൽ

എന്ന കരുമം വരുമതെ,ന്റവിടമെല്ലാം

പിന്നയുമവൻ തുയർന്നു പേചും മുന്നമേ വ-

ന്നുന്നതനിചാചരരൊരക്കണന്നിറൈന്താർ” 58

“നിറൈന്തളവു നീലമുകിലൈപ്പഴിചെയ്യും മെയ്‌-

നിറംകിളർന്ന കുമ്പകരുണൻ നികിലലോകം

നിറൈന്തു മുഴങ്ങിന്റെ മൊഴിയാൽത്തമയനുളളം

നിറൈന്തുവരുമാറു നിവിരെത്തൊഴുതുരൈത്താൻ.” 59

“ഉരൈത്തരുളൊല്ലാ ചപലനായു,ലകിൽ ഞാനി-

ന്റൊരുത്തനുളനാകിൽ വന്നുലൈക്കുമവർ തമ്മെ,

കരുത്തരുമല്ലേ പെരിയ കാരിയങ്ങൾ താമേ

വരുത്തുമവരെന്ററിക മന്തിരികൾ വേറായ്‌.” 60

“മന്തിരികളോടുമുടൻ മററുളള നമ്മോടും

ചിന്ത പിറന്നില്ല ചിറുതായുമിതുമൂലം;

ഇന്തുമുകി ചാനകിയിലങ്കയിൽ വരുംമുൻ-

പെന്തിതരുതാഞ്ഞിതൊരുനാളിടൈയിലെങ്ങും.” 61

“എങ്ങുമിതുതൊട്ടൊരു വിവേകംവരവന്നീ-

ലെങ്ങളോടെ,ന്മേടമിവനൊട്ടു ചൊന്നനേരം

ചെങ്ങിയിളകിന്റെ മിഴിയോടു ചിനമുളളിൽ

പൊങ്ങിനതു പോക്കുംവഴി നോക്കിയുരചെയ്‌താൻ.” 62

“ഉരൈപ്പുതടിയേനൊളികിളർന്ത വളർചൂലം

തരിത്തലറുമെന്നൊടു തലൈപ്പടുകിലിപ്പോൾ

കുരക്കുപടൈയും കൊടിയ മന്നവരുമൊന്റി-

ച്ചിരിക്കുമിടമായ്‌ മുടിയുമെന്നുതരമിന്റേ.” 63

“ഇന്ററുമിരാകവനിലുളള പയമെന്നാൽ

മന്റിലുരപോയ്‌ വിളൈയും മൈതിലിതൻ മെയ്യിൽ

ഒന്റുമതിനുളള കുറവൊന്റു ചൊല്ലുകെന്നോ-

ടെന്റിതുയരത്തൊഴുതുരൈത്തിനുതിരിന്താൻ.” 64

“ഇരുന്തരുളുകെങ്കിലിനുതായിടർ ചുരുങ്കി-

ക്കരുംകുഴലി ചീതതന്നുടെ കനമുലൈക്കീഴ്‌

പൊരുന്തി,യടിയേൻ പൊരുതു പോരിടെയിരാമൻ

ചിരം കളവനെ,ന്റിതതികായനറിയിത്താൻ.” 65

“ഇച്ച പൊഴിയിച്ചിനിയ കുക്കുടമെനക്കാ-

മിച്ചണവതിന്നുമിവളൈപ്പണിയെന്മേടം

ഒച്ച ചിറിയിച്ചുരചെയ്‌താനുഴറി മാപാ-

രിച്ചന,റിയിച്ചളവിരാവണനുരൈത്താൻ.” 66

Generated from archived content: sreeramacharitham6.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here