അഞ്ചാം പടലം

“അറിയിപ്പാൻ ഞാനാവനതിന്നരുളിച്ചെയ്യിന്റതാകിലെ,ന്നോ-

ടറുമിപ്പോൾ വാണാളവർകൾക്കടൽ കിട്ടുവോരുനേരം, എന്നാൽ

പറയപ്പോരാ നമ്മെയെല്ലാം പവനൻമകൻ ചതിച്ചമ,യെ-

ന്ററിയിച്ചാൻ മുൽച്ചൊല്ലിയലും പിരിയത്തനത്തൽപോം വഴിയേ.” 45

“വഴികൂടാതേയെന്റു പോർക്കു നമ്മൊടു വരിന്റെ വാനരപ്പടമീ-

തഴിയാതേകണ്ടാട്ടിയടിച്ചരചോടു കൂടനൂമനെയും

ഒഴിയേനിപ്പോൾ കൊന്റു മുടിച്ചുരപെറ്റിലങ്ക പൂമതെങ്ങും

പിഴകൂടാതെന്റു ചിനം പെരുതാന തുർമുകൻ ചൊല്ലിനാൻ.” 46

“പെരുതാകിന്റൂ മുന്നം വന്നിപ്പിഴപോർചെയ്യും പെരുംകുരങ്ങിൻ

പിരതാപം നാം പേചിയിരുപ്പതു, പേർത്തുരൈപ്പുതില്ലവെല്ലാം,

ഉരമേറും പാർമന്നനുടമ്പുയിരോടു വേർപെടുപ്പതൊഴി-

ഞ്ഞിരിയേനെന്റാൻ വച്ചിരവല്ലെകിറൻ തരിത്തിരിപ്പെഴുകും.” 47

“എകിറെല്ലാവും മെല്ല മറൈത്തെളുതായ മാനിടൻ വടിവായ്‌-

പ്പക തോന്റാതെ ചെന്റണവൂ പരതൻ വിതിച്ചു വന്റവരായ്‌

മികവേറും പോർവൻപട ചൂഴ‘ന്തു വിരന്തു വന്റുതുണ്ടിനിയെ-

ന്റകമേ തേറാമാറ്റിയിച്ചരികേ നിലപ്പുതെപ്പൊഴുതും.” 48

“പൊഴുതും നോക്കിപ്പോർക്കളരായിപ്പുറമേയെങ്ങും നടന്തിടയിൽ

പഴുതുണ്ടാംപോൾ നാം പലരൊത്തു പകുത്തടുത്തു നല്ലവണ്ണം

പിഴയുണ്ടാകാ കൊന്റുകൊൾകിൽ; പിരതാപിയാമിരാമൻ നമ്മോ-

ടഴിയാനെന്റാൽ നല്ലതിനെന്നതുമൊന്റി,യമ്പിനാനവനേ.” 49

“അവനും വമ്പാർത്തമ്പിയും നല്ലരിവീരരും വന്താലികലിൽ

ചുവയുണ്ടാകാ മണ്ടിയൊരോ തുവലേറുമാറു കണ്ടുകൊളളാം,

അവിടം വാരാതെയെതിരിട്ടരനാഴികയ്‌ക്കു നില്‌ക്കിലെന്നോ-

ടവർ പാടും വമ്പെന്റു നികുമ്പനണൈന്തു കൂറിനാനുടനേ.” 50

“ഉടനന്നേരം വച്ചിരവല്ലനുവെന്റുളേളാരു പേരുടൈയോൻ

കടവാ നാവാൽ നക്കിനനച്ചു കനത്ത നല്ല ചൊല്ലുടയോൻ

പടയോടും തൻതമ്പിയോടും പടുമെങ്കയ്യാലിരാകവൻ ഞാ-

നടൽ കോലുമ്പോതെന്ററിയിത്തവനും വണങ്കിനാനളവേ.” 51

“അളവേയിപ്പോഴി,പ്പട ചൊല്ലിയഴത്തിതൊക്കെയിക്കര വ-

ന്നിളയാനെന്റും കൊന്റു മുടിപ്പതിരാകവൻ മറുപ്പവരേ

എളിയോർക്കാമോ പോർക്കവനോടി,കൽ കിട്ടുമൊട്ടലാരുയിരോ-

ടളരോ പോനോരെന്റുമൊ,രുത്തരൊരുത്തൻ ചൊല്ലിനാലുമതേ.” 52

“ചൊല്ലാൽ വെല്ലാമെപ്പൊഴുതും, തുടതുളളുമാറിരിപ്പുതവൻ

വില്ലാൽ മെല്ലെപ്പോന്തൊരു വാണം വിലങ്കുമാറു കാണ്മവരോ?

മല്ലാർതോളാ, കേട്ടരുളെൻ ചൊൽ മനം കനിന്തി,രാകവനോ-

ടൊല്ലാ വൈരം, കാരണമെന്തിതിനുളളതൊന്റിലങ്കമന്നാ?” 53

“ഒന്റും വാരാതേയെതിരറെറാ,ളിവീടും മാതരുറ്റവരും

മന്റും വമ്പീടും പടയും മരുമക്കൾ മക്കൾ ചാർന്നവരും

എന്റും കേടില്ലാവഴി കണ്ടിനുതായിരുന്തുകൊൾക; വിരൈ-

ന്തിന്റേയെന്റാൽ മൈതിലിയെക്കൊടിരാകവന്നിലങ്കമന്നാ.” 54

“മന്നാ, മിന്നേർമെല്ലിടയാളെ വഴക്കിനെന്റിരാമൻ വരും

മുന്നേ നൽകീടെന്റു വിപീഴണൻ മുന്നൽ നിന്റിരന്തളവേ

നിന്നോടാരേ നല്ലതു കേട്ടത്‌? നീ തികഞ്ഞ പണ്ടിതനായി

എന്നോടൊല്ലാ പേ പുമതെന്റെഴുനിന്റിരാവണൻ നടന്താൻ.” 55

Generated from archived content: sreeramacharitham5.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here