ശ്രീരാമചരിതം

“പിരിയരുതാത നീയിങ്ങനെ പിതാവു വെടിന്തു നാടും

പിഴുകിയെരിന്തു കാടുമുറഞ്ഞു പോന്തവനോടകന്റാൽ

ഉരുകുമല്ലി നിനക്കുടനുൾക്കുരുന്ന്‌? വിരുന്നല്ലീ വ-

ന്നൊളിയിലിലങ്ക പുക്കത്‌? പോരും നിൻ തിറം, നില്‌ക്കതെല്ലാം,

ഒരു തുട ഞാങ്ങൾ നിന്നുടൽ വെട്ടിയൊക്ക നുകർന്നിതം പെ-

റ്റുള വിളയാട്ടമാടുവുതെന്റു ചെന്റണൈയിന്റാ നേരം

തിരിചെട കണ്ടുകൊണ്ട കനാവുതാനറിയിച്ചവാറേ

തിരിഞ്ഞകലും നിചാചരിമാരടങ്ങിയുറങ്ങിനാരേ.” 34

“ഉറങ്ങിനരിന്നിചാചരിമാരെന്മേടമറിന്തുതാൻ മെ-

ല്ലൊരു തരുചാക താണ്ണുകിടന്നതും കരുതിക്കരത്താൽ

മുറമുയെയായ്‌ വിതുമ്പി നിന്റതു കണ്ടണൈന്തേൻ,

‘മുടിവുവന്റോന്റിതെ’ന്റു നിനൈന്തു വീഴ്‌ന്തു വണങ്ങിനേൻ ഞാൻ,

അറിവു വന്നില്ല വാനരമോ നിചാചരർമായമോയെ-

ന്റവിടമെല്ലാവുമിങ്ങുളള തുമ്പവും കനിവുറ്റുതേറ്റി

തിറമെഴുമാഴിയങ്ങു കൊടുത്തെടുത്തരുൾചെയ്‌ത കൂന്തൽ-

ച്ചെഴുമണിയും തരിത്തടിയെൻ കരുത്തൊടുടൻ മീണ്ടിതന്റേ.” 35

“ഉടനങ്ങു മീണ്ടു കണ്ടമ മെല്ലെ മെല്ലെയുണർത്തി ഞാനേ-

യൊരുനൊടിയാലിലങ്കയും വല്ലരക്കരെയും പൊടിച്ചെ-

യ്‌തടിമലർ കൂപ്പലാം തിരുവുളളമാകില,തന്റിയേ മ-

റ്റരികുലവീരർ ചൂഴെഴുന്നളളിനാലുമ,വണ്ണമാകിൽ

ഇടനിലയേതുമില്ലെളുതായി നമുക്കങ്ങകത്തു പൂകാം,

ഇനിയരുതിങ്ങു നാമുമിരുന്നു കേവലമ,ങ്ങെങ്ങേനും

കൊടുമമികും നിചാചരിമാരുടെ നടുവേയിരുന്ന-

ക്കുറവുയിർ പോറ്റി, പോറ്റരുതെന്റു തോറ്റംവരേണ്ടുവോന്റേ.” 36

“ന്റ് നീയുരചെയ്‌തോന്റ,തിനോടു തരമാരൊരുവർ മ-

റ്റൊന്റു ചൊല്ലുവരിന്റുലകിൽ വായുതനയാ,

എന്റിവണ്ണമറിയിത്തരികൾ വേന്തനെ വിളി-

ച്ചെന്തു ചെയ്‌വതിനിയെന്റുമരുളിച്ചെയ്‌തരചൻ

നിന്റെ നീലനൊടു നിൻ പടയും നീയും വഴി പുക്കിടയിടെ

നിന്റു നിന്റു പഴവും കിഴങ്ങും നല്ല പുനലും

വന്റെ വാനാകുലത്തിനിടുകെങ്ങും വഴിമേൽ

വന്റെ തുമ്പവുമകറ്റിയുഴറെന്റരുൾചെയ്‌താൻ.” 37

“അരുൾചെയ്‌തു പിന്നെ മന്നവർകോനിലക്കണനോടുമമ്പി-

ലളവില്ലയാത വാനരവീരർനായകനോടും വേറെ

അരികുലവീരരോടുമണൈന്തു ചിന്തചെയ്‌തിന്റനേര-

ത്തനുപമവെന്റിചേർ പൊഴുതിൻ കരുത്തിൽ വരത്തുകണ്ടേ

വരപൊരുതോളൻ വായുവിൻമൈന്തൻ വന്തന ചെയ്‌തെടുത്താൽ

മനുചാർപിരാനെ, വാലിതൻ നന്തനൻ മറുവറ്റ തോണ്മേൽ

അരചർമണിക്കിളയനെയൊക്കെടുത്തു നടന്തനേര-

ത്തമരരെല്ലാമഴിന്തഴകിൽ പൊഴിന്തനർ പൂവുകൊണ്ടേ” 38

“പൊഴിയും മലർച്ചെഴും തെളി ചാടിയോടിവരിന്റേ തോടും,

പൂവിയിലെഴുന്തുപോന്തു വളർന്തു വാനൊടു മുട്ടമാടും,

പഴമുനിമാർ മനം കനിവുറ്റു തേറ്റിയൊരോവഴിക്കേ

പരവതന്നൊടു ചേർവതിനോടി വീറകമേറുമാറും,

തഴയെന്നുമാറു കാന്തികിളർന്തു പൂത്തു തളിർത്തു നില്‌ക്കും

തരുനിര ചേർന്നൊരോ വിയരാണ്ടുകൊണ്ടചലങ്ങളും ക-

ണ്ടഴകൊടു പായ്‌ന്തെഴുന്തലറിത്തിളൈത്തരിവീരരെല്ലാം

അലൈകടലൊടു മുട്ടിനാർ ചെന്റിരാമപിരാനു മുമ്പാൽ.” 39

“അലകടലോടു മുട്ടിന വീരൻ മട്ടലരമ്പനമ്പേ-

റ്റണിമുലമൊട്ടു വട്ടയുവട്ടും മൈഥിലിതന്നെ നണ്ണി-

പ്പലവകയും പറൈന്തു പറൈന്തു മാലകമേറി നീറി-

പ്പടനടുവേയിരുന്തവൻ മാഴ‘കി മന്റിടൈ വീഴ്‌ന്തനേരം

മലിപുകഴ്‌ചേരിലക്കണനുറ്റു മാറ്റങ്ങളായ കോറ്റേൻ

വകവകയേ കൊടുത്തു പണിന്തുണർത്തിനൻ വൻപതങ്കൻ

നിലകുലഞ്ഞിണ്ണങ്ങാഴിയിൽ വീണ്ണുതാണ്ണതു കണ്ടുവേണ്ടും

നിയമം മുടിത്തനൻ പുനലൂത്തി രാമപിരാൻ തെളിന്തേ.” 40

“തെളിവൊടു ചെന്റു താനവരോടും വാനവരോടും മറ്റും

തിറമുളള വേന്തരോടും നിരന്തരം പട കിട്ടി വെട്ടി-

പ്പളകു പറൈന്തടക്കമൊടുക്കി വെന്റി വിളൈന്തിരിക്കും

പടയൊടിലങ്കമാനകർ പുക്കിരിക്കുമരക്കർകോമാൻ,

ഇളയവനോടും നല്ലരിവീരരോടുമുടൻ കലർന്തി-

ങ്ങിരവിതൻ മൈന്തനോടുമിരാമനാഴിയുടെ വടക്കിൻ

വളർകരെ വന്നു പുക്കനന്റ് കേട്ടു തളർന്തു ചേർന്താൻ

മനവുമഴിന്തു മന്തിരചാല മന്തിരിമാർ കലർന്തേ.” 41

“മനവുമഴിന്തു മന്തിരികൾക്കു മന്തിരചാലൈയിൽപ്പോയ്‌

മലർമകളാന ചാനകിയെക്കൊടായ്‌വതിനെങ്ങനേ നാ-

മിനിയിവിടെത്തുടങ്ങുമത,ങ്ങു ചെന്റികൽ കിട്ടുവോമോ?

ഇരവിൽ മറന്തറൈന്തു വിരൈന്തടക്കമൊടുക്കുവോമോ?

വനപുവിയിൽപ്പിറന്തു വളർന്ത വാനരചാതിയെല്ലാം

വരികിൽ വല്ലായ്‌മ വന്നതെന്നൊരു തോറ്റമിയറ്റുവോമോ?

നിനവു നിനൈന്തിരിപ്പതൊരിക്കമോ?നിങ്ങൾ ചൊല്ലവേണ്ടും

നില പിഴയാതെന്റവരോടിരാവണനേകിനാനേ.” 42

“അവരൊടിരാവണൻ കനിഞ്ഞിങ്ങനെയുരചെയ്‌തനേര-

ത്തമരരെ വെന്റു പെന്റമരേചനൈപ്പിടിപെട്ടുകൊൾവാൻ

ഇവിടെ നിൻമൈന്തനിന്തിരചിത്തിനാവിതു, പോരിലാർ വെ-

ന്റിനിയ വിമാനമൊന്റളകേചനോടു പറിച്ചുകൊണ്ടാൻ?

അവനിയിൽ മിക്ക വേന്തർ നമ്മൊടെതിർത്തവരാരുയിർത്തോർ?

അരിയരി!യിന്നിരാമനിലായിതോ പയമെന്റുമെല്ലാം

അവരവരേയുരത്തനരൊത്തു; പണ്ടയിരാവതത്തോ-

നടലിടെയാട്ടിയോട്ടിനവൻ കനം നെറികെട്ടവാറേ.” 43

“നെറി കുറയിന്റുതേയമരർക്കെല്ലാമികൽ കിട്ടുന്നേരം

നിയതം, നമ്മൊടു ചുറ്റമിയറ്റുവാൻ മയൻ നല്‌കിനാൻ പെൺ,

കുറവറിയാത നാകങ്ങൾ തോറ്റു പോറ്റി, തൊഴുന്നിതല്ലോ

കുറവുയിരോടു പൊയ്‌ക്കൊളളവേണ്ടിയാക്കമിയന്റാ പോരിൽ,

കറമിടറൻ കനിന്തിളകൊണ്ട കൈലയെടുത്തുയർത്തും

കരവെലമുളള നിന്നൊടു വന്നടൽക്കു തുനിഞ്ഞടുപ്പാൻ

അറിവില്ലയാഞ്ഞിരാകവനിത്തുടങ്ങിനതെ,ന്റുമെല്ലാ-

മമയുമതോ? വിചിത്തരമാക നാമറിയിത്തുകൊൾവോം.” 44

Generated from archived content: sreeramacharitham4.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here