“വീരൻ വീഴ്ന്തളവു നീലനും വിരഞ്ഞു കെന്തമാതനനുമാരൊടും
നേരില്ലാത ചരവങ്കവാക്കനൊടു നീതിചേരിടവനിച്ചൊന്നോർ
ചീരുലാവുമലകൊണ്ടെറിന്തതു തിറന്തകും മലർ പൊഴിന്തപോൽ
പോരിലായിതു നിചാചരന്നി,വ പൊറുപ്പതാരൊരുവർ മററുളേളാർ.” 353
“മറ്റുളേളാർക്കഴൽമുഴുക്കുമാറവരെ മന്റിൽ വീഴ്ത്തിനനറൈന്തു നീ-
ടുററ മുട്ടി കരതണ്ടു വൻചിര മുരൻ മുഴങ്കഴലിവററിനാൽ
മുറ്റിവന്നു കവിവീരരായിരമുനിന്തനന്തരമറൈന്തുത,-
ന്നെററിയേ വന്നവയായിരത്തെയുമടക്കം വായിലങ്ങടക്കിനാർ.” 354
“അടക്കി വായവനടക്കുന്നേരമരിവീരർകോരൻവളർനാതികാ-
പുടത്തടങ്കളിലിടങ്കളുടുളർ പുറപ്പടിന്റവർ നിരന്തരം,
ഇടച്ചിൽ ചെയ്തിളകുമാരുതം കനമില്ലാതവൊൺ ചെവികളൂടുമൊ-
ക്കടുത്തടുത്തുളർ പുറപ്പടിന്റവര,കത്തടങ്കില്ലയാരുമേ.” 355
“ആരുമിന്നി മുടിയന്റിതുണ്ടിതരിവീരരെന്റു കരുതാംവണ്ണം
പാരിൽ വേനൽ നടുവത്തിടിക്കനൽ പടർന്തെങ്ങും തുടർന്ന കാടുപോൽ
പോരിൽ വാനരകുലങ്കളെപ്പൊരുതൊടുക്കിയും പിന്നെ വിഴുങ്കിയും
വാരിവാരിയുഴലിന്റവൻതന്നെ വരത്തിലങ്കതന്മറുത്തനൻ.” 356
“മറുത്തു മാമലയടർത്തെറിന്തതു വൻമത്തകംകൊടു തടുത്തുട-
മ്പറുക്കുമാറരിയ ചൂലമപ്പൊഴുതടുത്തു ചാടിനനരക്കർകോൻ
പറക്കുമപ്പറവ കുമ്പിടുംപരിചു പായ്ന്തെഴുന്തതു കഴിത്തടു-
ത്തുറക്ക മുട്ടി കൊടടിത്തരക്കനെയൊരിക്കലങ്കതനുയർന്തനൻ.” 357
“ഉയർന്ത വീരനെ നിവർന്ത കയ്തൊടുടയത്തകർത്തുലകിൽ വീഴ്ത്തിവ-
മ്പിയന്റ വാനരകുലത്തിനേററമിടരിട്ടു വന്റമരർവൈരിയെ
തുയർന്തണന്തു കവിമന്നർകോനിടിതുടർന്ത ചൊൽകൊടിതു ചൊല്ലിനാൻ
മയങ്കിവന്റ കവികൾക്കു നീ പെരിയ വമ്പനെന്റുളളതു വന്തുതേ.” 358
“വന്തുവന്തടൽകിടൈത്ത നായകരും വാനരപ്പടയും നിൻകയ്യാ-
ലന്തരാകിയഴിയുന്നുതെന്നളവിൽ വമ്പനേയവർകളോടു നീ
എന്തുവേണ്ടിയങ്ങുപോയ്വലിന്തുതെ,തിർതായെനക്കികലിലാകിലെ-
ന്റന്തരാവന്നരിവീരവേന്തനറിയിത്തനേരമവനും ചൊന്നാൻ.” 359
“ചൊന്നവാറതികനന്റു, നീ ചുരുതിമുററുപെററ കവിമന്നർകോൻ,
മുന്നിലേ വരടലാരെ വെൽവതു മുകം പറൈന്തല്ല വെലംകൊടേ,
നിന്നെനേടിയങ്ങു ഞാന്നടന്തുതി,നി നില്ലുനില്ലു നലനാകിലെ-
ന്റു,ന്നതംപെരിയ ചൂലമപ്പൊഴുതുയർത്തെടുത്തുകൊടടുത്തനൻ.” 360
“അടുത്തനേരമരിവീരർകോനൊരചലംതന്നാലവനുടമ്പെല്ലാം
പൊടിച്ചെയ്യാമെന നിനന്തെറിന്തതു പൊടിന്തുതേററുരതലത്തിടെ,
തുടുത്തചൂലമന്നിചാചരൻ തുയർന്നു ചാട്ടിനാനതിടയിൽപ്പിടി-
ത്തൊടിത്തനന്തൻ മുഴങ്ങാല്ക്കലിട്ടനുമനു,മ്പർതൻപകയരഞ്ചിനാർ.” 361
“അഞ്ചിനാരടൽ കിടത്തരക്കര,രിവീരരാർത്തനര,രക്കർകോൻ
വഞ്ചിനത്തൊടതികം വളന്തൊരു വിലങ്കൽകൊണ്ടുടനെറിന്തനൻ,
ചെഞ്ചെമ്മേയതരിവീരർവേന്തനുടൽ ചിന്തുമാറു വന്തണന്തു തൻ
നെഞ്ചിലേററവൻ വിലങ്ക വീൾന്തനൻ, നിലച്ചുതക്കവികുലങ്കളും.” 362
“കുലത്തിനേ കറയിതെന്റു കുമ്പകരുണങ്കൊടും കുവടുചെന്റല-
ച്ചുലച്ചിൽപെററ കവിവീരവേന്തനെയുയർത്തെടുത്തു നടകൊണ്ടനൻ
കുലച്ചിൽ വന്തിതു പടൈക്കുമ,വ്വളവു കൂടലാർ മുടിയുമാറെങ്ങും
ചെലുത്തിനാനൊരുവിവേകമാരുതി ചെകത്തിനത്തലൊഴിയുംവണ്ണം.” 363
“വണ്ണമുളളതിലൊരെണ്മടങ്ങു വലിയോരുടമ്പുടയനായി ഞാ-
നെണ്ണിയെണ്ണിയിവനാതിയായികൽതൊടുത്തരക്കരെയെല്ലാരെയും
ചൂർണ്ണമായ്ക്കളഞ്ഞു മീണ്ടുകൊൾക ചുരുതിക്കുകേടരചനെന്നുമെ-
ന്നണ്ണയായ്മുടിയുമാകയാലതിനു നാഴികക്കു പഴുതുണ്ടിന്നും.” 364
Generated from archived content: sreeramacharitham33.html Author: cheeraman