“കൈപണിന്തപയം നൽകുമെന്റു കഴൽചൂഴ്‌ന്തു വന്തിലകുമൂഴിമേൽ
മെയ്‌പൊരുന്തിയെഴുവോരുനേരം നല്ല വീടുപേറരുളും വീരനേ,
പൊയ്‌പറന്തിതിവനെന്റൊല്ലാനിനവു പോരിലിന്നിരുവർ വേന്തരെൻ
പൈപരന്തതൊഴിവാനുണ്ടൊൺവഴി പടർന്ത വാനരകുലങ്കളും.” 320
“വാനരപ്പടയും മന്നിലുന്നതികൊൾ മന്നന്മാരും മുടിന്താൽ നിന്നിൽ
ചാനകിക്കഴിവെഴും വിരന്തു ചരണെന്റിണങ്കും വന്നു വിച്ചയായ്,
ഞാനുരപ്പതിന്നും നല്ലതൊന്റുലകിൽ നല്ലനല്ലവർതമ്മോടെല്ലാം
മാനിതർക്കഴകുതല്ല കോലുമതു വൈരമെന്റുളളതൊരിക്കലും.” 321
“ഒരിക്കലും പിഴചെയ്യായ്‌കവേണ്ടുമുലകത്തിലുത്തമർ പെരിപ്പമാ-
ണ്ടിരിക്കിലും, തരുമമന്റിയേയുളളതിയറ്റൊല്ലാ കരുമമേവരും,
ചുരുക്കമായുമുളളിൽ മാനഞ്ഞാനികൾ തുടങ്കൊല്ലാ, ചുരുതിപെറ്റവർ
തരിപ്പുതില്ല പരതാര,മാരിതു തടുത്തുരപ്പവർ നിന്നോടയ്യാ.” 322
“തടുത്തുരപ്പതൊഴിവില്ല നല്ലവർ തമക്കടുത്തവർ തമ്മോടെല്ലാം,
നടപ്പിൽ നല്ലതറിയാവുതില്ല നയമുളളിലുളളവർകളേവരും,
മടുപ്പിതിപ്പൊഴുതിരാമനോടുളള വഴക്കു, മൈതിലിയെയാകയാൽ
കൊടുത്തിരിക്കിലു,മല്ലായിലോ പിഴ, കുലത്തിനത്തൽവരുംമുന്നമേ.” 323
“മുന്നമേ പകപിടിച്ചുവച്ചതിനു മൂലം നോക്കിയരുൾ, മന്നർകോൻ
തന്നെ മെല്ലണഞ്ഞെടുത്തു ചൂർപണകതാനല്ലീ വിയതി താവിനോൾ,
പിന്നെ മൈതിലിയെയും കവർന്തു പെരികെക്കറുത്തിവിടെ വച്ചുകൊ-
ണ്ടെന്നകാരിയമിയന്റതെന്നളവെതിർത്തിരാവണനുരത്തനൻ.” 324
“എതിർത്തെനക്കു പിഴയുളളവേയെണ്ണിയിരിപ്പതിന്നറിവുമിക്ക നിൻ-
മതിപ്പു കണ്ടല്ലയിരാമനോടുളള വഴക്കു ഞാൻ തുടങ്ങിവച്ചതും,
എതിർപ്പിണക്കമല്ല വന്നതൊന്റ് എന്നോടടുത്തുടപ്പിറന്നവർക്കു പ-
ല്ലുതിർത്തു മൂക്കു മുലയും മുറിത്തു പിന്നൊരിക്കുകേടെമ്മിൽ മുഴുത്തുതേ.” 325
“ഒരിക്കുകേടുമതികാരവും പറഞ്ഞൊരുത്തർവേണ്ടുമതിനിങ്ങനേ-
യിരിക്ക നീയിവിടെയെന്റുരത്തിരുൾമലൈക്കു പത്തു ചികുരങ്ങളിൽ
ഇരിപ്പുകോപ്പിരവി ചുട്ടുവത്തിരുപതൊക്കെടുത്തങ്ങു കമിഴ്‌ത്തപോൽ
നിരന്തു ചെങ്ങും നയനങ്കളോടുടൻ നിചാചരേന്തിരനെഴുന്തനൻ.” 326
“എഴുന്തവൻ കഴൽ വണങ്കി മുൻകയിലിതംകൊൾ ചൂലവുമെടുത്തുടൻ
മുഴങ്കുകിന്റ മൊഴിയാലനന്തരം മുതിർന്തു കുമ്പകരുണൻ ചൊന്നാൻ,
അഴിന്തിതെന്തിനരുളിച്ചെയിന്റത,ടിയേനൊടായിരമിരാമന്മാർ
ചുഴന്തു നിന്റടൽക്കുടക്കിലും ചുവം ചുരുങ്കുമെന്ററിക മന്നവ.” 327
“മന്നനേ, തെളികടന്തുരുണ്ടു മണിപൂണ്ടു മന്തരതരം വളർ-
ന്തുന്നതം പെരിയ ചൂലമേന്തിയുടൽ മാമലൈക്കെതിർ മുഴുത്ത ഞാൻ
ഒന്നലാരൊടടൽ തേടിയൊന്റലറുന്നേരമിന്തിരനുമെന്റുമേ
മുന്നൽ നില്‌ക്കരുതി,രാകവന്നു മുനിഞ്ഞാലതെന്തിവിടെയുളളതോ.” 328
“ഉളളതോത്തിരമുരത്തിരിപ്പതരുതൊ,ന്റു കേളിന്നുമെന്നാൽ മന്നാ,
പുളളിമാൻകണ്ണിനിമിത്തമായിതൊരു പോർ തുടങ്കിനതുമൂലമായ്
ഉളള വാനരകുലത്തെയും പൊരുതൊടുക്കി ഞാനരചർചോരിയാം
വെളളവും കരളുമായ് നുകർന്തു വിളയാടിയാവുതിനി മറെറല്ലാം.” 329
“മറെറല്ലാരുമിങ്ങിരിക്കരക്കർ, മരുവാരെല്ലാരെയും മുടിത്തു ഞാൻ
വെററികൊൾവുതിനിയെന്റു വെന്റി വിളയിന്റ കുമ്പകരുണൻ ചൊല്ല
ചുറ്റും വന്തരികളെത്തടുപ്പതിനു ചോപിയാ പടയില്ലായ്‌കിലെ-
ന്റുററിരാവണനുരത്തവൻ നല്ലുടലെങ്കുമാവരണമാക്കിനാൻ.” 330
Generated from archived content: sreeramacharitham30.html Author: cheeraman