മൂന്നാം പടലം

“ഇരുന്തവണ്ണമേ ഇരുൾ മറൈന്തിതി,ടതുര-

പ്പരന്ത കുടൈയും തഴൈയും വെൺചവരി മറ്റും

കരന്ത മടവാർ തുതിചെയ്യക്കനിവിൽ വന്താൻ

ഇരുണ്ട മുകിൽപോലെഴുമിരാവണനിതത്താൻ.” 23

“ഇതത്തൊടവൻ വന്തണൈഞ്ഞിമൈപ്പതിനു മുന്നേ

കുതിത്തു മറഞ്ഞേൻ കുളിരിളം തിളിരിടൈപ്പോയ്‌

പതത്തളിരിൽ വിണ്ണു പതറിക്കുലഞ്ഞു ചാല-

ത്തുതിത്തു പിന്നെ നാലു വഴിയും തൊഴുതു ചൊന്നാൻ.” 24

“ചൊന്നവപഴിത്തൊരു ചൊല്ലാലുരചെയ്‌താളൊ-

ന്റന്നനടൈയാൾ പിന്നെയതുക്കു ചിനമീടി

നിന്നുടൽ പിളന്തു നിണവും പരുകിയിപ്പോ-

ഴെന്നിടർ കെടുപ്പൻ ഇനിയെന്റവനണൈന്താൻ.” 25

“അണൈന്ത കരവാൾ തിരുവുടമ്പിലമിഴുംമുൻ

കണങ്കിളർ നിചാചരി കുതിത്തു പിടിപട്ടാൾ

മണംതകു മലർക്കുഴൽ മടന്തയരെല്ലാരും

വണങ്ക മതമീടി നടകൊണ്ടവൻ മറൈന്താൻ.” 26

“മറൈന്തനനരക്കൻ; വളർ ചൂലങ്ങളും വാളും

നിറൈന്തന ചുഴന്റെഴും നിചാചരികൾകൈയിൽ;

പറൈന്തു തുടങ്ങി ചിലർ നിന്നൈപ്പിരിഞ്ഞതിൽപ്പിൻ

മറന്തനൻ ഇരാമനിങ്ങു വന്റിതുമില്ലെന്റും.” 27

“എന്റുമിനി നിങ്ങളിലണഞ്ഞിണങ്ങി വാരാ;

മന്റിലുയിരോടവനു വാഴുവില്ല നീണാൾ;

വെന്റികിളർ നാടു വെറുതേ കളഞ്ഞുപോന്നാൻ;

എന്റുമെളിയോൻ പെരികതേയിതിനു മൂലം.” 28

“മൂലമില്ല മുന്നമിന്നിചാചരവരന്മാർ

ചാല വെടിവാനവനതോ, ചരതമെന്നും

കാലമിടയിട്ടറിയലാം, കഴിവതെല്ലാം

നീലനയനേ, നില നിനക്കിത ചൊല്ലിന്റോം” 29

“ഇന്റു മുതലായിനിയിരാകവനിൽ നിന്ന-

മ്പൊന്റു വളരിന്റെതിങ്ങിരാവണനിലാനാൽ

വന്റെ പിഴയെന്തു? വളർ പളളിയറ പൂവാൻ

ഇന്റു തുനിഞ്ഞാലിടർ നിനക്കറ നിലൈക്കും.” 30

“നിലൈക്കയില്ല നിൻ പെരുമയെങ്കിലി,തിനേതും

ചലിപ്പുവരൊല്ലാ തയമുകൻ പിറവി നണ്ണി,

പുലത്തിയനുനന്തനനു മൈന്തനിവനെന്റാൽ

കുലത്തിനും നലത്തിനുമിവന്നു കുറവുണ്ടോ?” 31

“ഇവന്നു കുറവില്ലയിനി നിമ്മിലിണങ്ങായ്‌കിൽ

തവം പെരിയ നിന്നുടൽ പിളന്തു ചകലിത്തേ

ഇവണ്ണമേയിടയിടയിവിടെയിരുന്നു തിന്റേ

ചുവന്ന കുരുതിക്കളി തുടർന്തു പരുകിന്റോം.” 32

“തുടർന്തെൻ മെയ്യിൽ നിങ്ങൾ വളർ ചൂലങ്ങൾ നടത്തി-

ക്കുടൈന്തു കുരുതിപ്പുനൽ കുടിക്കിലും എന്നുളളം

കൊടുഞ്ചില തരിത്തരചർകോനടിമലർക്കീഴ്‌

അടൈന്തതുവൊല്ലാ പിരിവതെന്റിതരുൾചെയ്‌താൾ.” 33

Generated from archived content: sreeramacharitham3.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here