“അറന്തനരവർകൾ കയ്യൊത്തടങ്കിയുമലറിയും നി-
ന്റുറങ്കിയേ കിടന്തരക്കനുടലംപോയ് നിവിരക്കണ്ടു
പറന്തുപോയ് മറന്തിതൊക്കപ്പരന്തവൻ പടയുമെല്ലാം
തിറംപെറയുയിർത്തുകൊൾവാൻ തിരണ്ടെഴുമാചകൊണ്ടേ.” 309
“കൊണ്ടൽപോൽ നിറമിരുണ്ടു കൊടുമചേർ കൂറ്റമെന്നു
കണ്ടവർ നടങ്കും കുമ്പകരുണനപ്പോതുണർന്തു
പണ്ടു കണ്ടറിയാവണ്ണം പലവിതമിറച്ചിയോടും
കണ്ട ചെഞ്ചോരിമറ്റും കനിവൊടു നുകർന്തിരുന്താൻ.” 310
“ഇരുന്തവൻ കഴൽവണങ്കിയിമച്ച കൺതുറക്കുംമുന്നേ
പരന്ത വല്ലരക്കരോടു പകയർതൻകാലൻ ചൊന്നാൻ
വിരന്തെന്നൊടുരയ്‌ക്ക നിങ്ങൾ വിരോതമാർ നമുക്കു ചെയ്തോർ
വരങ്കൊൾ താനവരോ മറ്റു വാണനോ വാനുളാരോ.” 311
“വാനുളാരല്ല, നല്ല വരംകിളർ വാണനല്ല,
താനവരാരുമല്ല, തയരതതനയന്മാരും
വാനരപ്പടയും വന്തു മലിപുകഴിലങ്കയെന്റു-
മൂനമറ്റിരുന്തതെല്ലാമുടനുടൻ പൊടിപെടുത്താർ.” 312
“പൊടിപെടിന്റളവെതിർത്താൻ പുകഴ്‌മികുമിലങ്കവേന്തൻ,
കൊടുകൊടുത്തരചൻ വില്ലും കുതിരയായിരവും തേരും
തുടുതുടക്കണകൾ തൂവിത്തുണിത്തപോതുയിരിനോടു-
മുടലൊടും തയമുകൻ പോന്തൊരുവണ്ണമകത്തുപുക്കാൻ.” 313
“അകത്തുപുക്കരുളിച്ചെയ്താനരക്കർകോനവിടമെല്ലാം
ചുകച്ചൊൽ കൈകതി പയന്ന ചൂരനോടറിയിക്കെന്റേ
മികുത്ത താചരതിതന്നെ വെല്ലാവോരില്ല മറ്റു,
പകച്ചിതങ്ങുണർത്തവേണ്ടിപ്പയംപെരുത്തുണർത്തീതെന്റാർ.” 314
“ഉണർത്തിന കാരണം കേട്ടുമ്പർതൻ പകയനെങ്കിൽ
തുണിച്ചെയ്യാമരികുലത്തെത്തുടുതുടെ, വിഴുങ്കിവേന്തർ
നിണത്തെയും കുടിച്ചിറച്ചിനേരെയെൻ കവിൾത്തടത്തി-
ലണച്ചുകൊണ്ടിലങ്കമന്നനടിയിണ തൊഴുവേനെന്നാൻ.” 315
“അടിയിണതൊഴുതടൽക്കായടുപ്പുതെന്റരക്കർ കൂറ-
ക്കടിയ പേരുടയ കുമ്പകരുണൻ കൈതൊഴുതു ചെന്റു
വടിവിലുന്മതം പൊഴിന്ത വളരിളം കുഞ്ചരംപോൽ
തടവിന വടിവുപൂണ്ട തചമുകനരുകിരുന്താൻ.” 316
“ഇരുന്തവനോടു ചൊന്നാനിരാവണനി,രാമനോടേ
തിരിന്തോരോ വനങ്കൾതോറും തെണ്ടകവനത്തിൽ വന്തു
ഇരുന്ത മൈതിലിയെ ഞാൻ കട്ടെടുത്തുകൊണ്ടിലങ്ക പുക്കേൻ,
അരുമ്പകപിടിത്തവൻ പോന്തരിവരർചൂഴ വന്താൻ.” 317
“വന്തവനോടു പോരിൽ മറുത്ത വല്ലരക്കരെല്ലാ-
മന്തകപുരം പുകുന്താരരുമ്പടയോടും കൂട,
എന്തിനിയിവനെ വെൽവാനികലിടെയാവതെന്റു
ചിന്തയിലെഴുന്തവണ്ണം തിരിയുമാറ്റിയവല്ലേൻ.” 318
“അറിവിലേനവനെ വെൽവാനാംവഴിയെന്റിവണ്ണം
കുറവറുമിലങ്കവേന്തൻ കൂറിന വചനം കേട്ടു
അറുതിവന്തണൈന്തുതെന്മതഴകുതായറിന്തു വേണ്ടാ
കറുകറുക്കെന്നു കുമ്പകരുണൻ കൈപണിന്തുരത്താൻ.” 319
Generated from archived content: sreeramacharitham29.html Author: cheeraman