ഇരുപത്തെട്ടാം പടലം

“ഉണർത്തുമതിനായൊളികൊൾ വാതിൽ വഴിയെങ്കും

വണക്കമിയലും വതനമാരുതമിടൈന്തേ

തുണർച്ചയൊടു പോമതരുതാഞ്ഞു ചുഴന്നേറ്റി-

ക്കണക്കറയുയർന്ത മതിലും കടന്തു ചെന്റാർ.” 298

“ചൊന്റവരിറച്ചി തെളിപാലുതകമന്നം

കുന്റിനൊളം വൈത്തു പലവും കുറവറുത്തേ,

എന്റുമൊടുങ്ങാവണ്ണമിയറ്റിനരിതെല്ലാം,

വന്റതുമതിൽ പിന്നെയും വാലറുതിയില്ലേ.” 299

“ഇല്ലയിതെല്ലാമിവനുവേണ്ടുമളമെന്റു-

ളളല്ലൽ പെരുതായിനതുമാംപടിയടക്കി

നല്ല കളപങ്ങൾ നറുമാലയിവകൊണ്ടേ

മെല്ലമെല്ലണൈന്തവരവൻമെയ്യിലണിന്താർ.” 300

“അണന്തവരഴിന്തവനുടേ തവങ്കളാലേ

പണിന്തു പിന്നൊരോ പരിചു പാടിനരെല്ലാരും

കുണംകിളർന്ന വീണ കുഴതാളം മതുരച്ചൊ-

ല്ലിണങ്കും നല്ല തണ്ടിയിവയുൾക്കലർന്നിതത്തിൽ.” 301

“ഇതത്തിലിടിയൊത്ത പടകം മരം നിഴാണം

കുതിത്തറൈയും മത്തളങ്കൾ കൊമ്പുതുടിചങ്കും

ഇതത്തൊടു മതത്തിലറഞ്ഞാർ മതിമറന്നേ,

ഇതർക്കുമുണർന്നീലയിവനെന്തു വഴിയെന്റാർ.” 302

“എന്തുവഴിയെന്റു മരമീട്ടി കത തണ്ടും

കുന്തങ്കളിരിപ്പെഴുകു കൂടങ്ങളുമേന്തി

അന്തകനെന്നും തരമറൈന്തുമുണർന്നില്ലാ-

ഞ്ഞെന്തിതിനു ചെയ്‌വതിനിയെന്ന വഴിയെന്റാർ.” 303

“എന്ന പടിതാൻ തുനിവുതെന്റിവനുടേ പെയർ

തന്നെയും വിളിച്ചു തടമച്ചെവികളുളളിൽ

ഉന്നതമെഴും കടങ്കളാലൊലിമുഴക്കി-

പ്പിന്നെയുമുടൻ പിന്നെയുമൊൺപുനൽ ചൊരിന്താർ.” 304

“ചൊരിന്ത മഴയോടിടിതുടർന്തവണ്ണമൊക്ക-

ക്കരന്തലറിനാർ കടലൊലിക്കിടരെഴപ്പോയ്‌,

നിരന്തന കളിറ്റിനങ്കൾ നീണ്ട മെയ്യിലെങ്കും

തുരങ്കങ്കളുമൊട്ടകങ്കളും തുട(ർ)വിടാതെ.” 305

“തുട(ർ)വിടാത തുരങ്കങ്കൾ മതവാരണങ്കളും

തുടമെഴും കഴുതയോടു തുടർന്നൊട്ടകങ്കളും

അടലിൽ മിക്ക പതിനായിരമരക്കരും മെയ്‌മേൽ

നടന്നുമോടിയുമവൻനയനമെങ്കുമിളകാ.” 306

“ഇളകുമാറുലകമേഴുമിമയോർകൾപകയൻ

പുളകമേലും മെയ്യിൽപോൽ പുരിഞ്ഞെഴുന്നവയെല്ലാം

വളർകരംതകുമരക്കരുമടൽക്കരികളും

തളരുവോളവും വലിത്തവനുടമ്പു ചലിയാ.” 307

“ഉടമ്പുടയുമാറുടൻ നിചാചരവരന്മാർ

കൊടും കുവടുപോൽ വളർന്ത കുഞ്ചരങ്കളോടും

ഇടന്തകുമിരിപ്പെഴുകെടുത്തുമതുകൈവി-

ട്ടുടൻ ചുഴലനിന്റുരമുയർത്തിയങ്ങറന്താർ.” 308

Generated from archived content: sreeramacharitham28.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English