ഇരുപത്തേഴാം പടലം

“ഉളളിലെണ്ടിചയിലും പുക്കൊളിക്കിലുമുവരിതന്നിൽ

വെളളമാം പടത്തിൽ മൂടി വെളിപ്പെടാതിരിക്കിലും പോയ്‌

ഉളള മാമുനിവർക്കും മൂവുലകുക്കുമിടർ കെടുപ്പാ-

നുളള നിൻ വാണാളിപ്പോളൊടുക്കുമ,തിളയേനെ,ന്റാൻ.” 287

“എന്റെല്ലാമിമയോർ തേടുമിരാകവതേവൻ നാവാൽ

നന്റു മാമുനിവരേത്തും നാകത്തിൽചയനൻ ചൊല്ല

വന്റനേരരക്കനോടു മറുപ്പതിനടിയൻതോളി-

ലൊന്റിനിന്റരുളുകെന്റങ്ങുരത്തു മാരുതിയെടുത്താൻ.” 288

“എടുത്ത മാരുതിതൻ തോന്മേലെഴുന്തു തന്നോടു നേരൊ-

ത്തടുത്ത താചരതിയെക്കണ്ടണിപുകഴിലങ്കവേന്തൻ

കൊടുപ്പമാണ്ടെയ്‌താനെ,യ്ത കൊടുങ്കണൈയനൂമൻനെറ്റി-

ത്തടത്തിടൈപ്പായ്‌ന്തപോതു തചമടങ്കവനുണർന്താൻ.” 289

“ഉണർന്ത മാരുതിയെ നോക്കിയുടനുടനനേകമമ്പാ-

ലണിന്തനന,വയോരോന്റേയകംതന്നിലേറുംതോറും

ഇണങ്കിന കരങ്കളോടുമെഴിലെഴും പതങ്കൻ പാരി-

ലണന്തപോലതികം മേന്മേലരിവരൻ വിളങ്കിനിന്റാൻ.” 290

“നിന്റ മാരുതിയെയെയ്തു നിലമിചൈ വീഴ്‌ത്തിവെക്കിൽ

വെന്റുകൊളളാമെനക്കു വേന്തനെയെന്റു തോന്റി

ഒന്റിനോടൊന്റിൻപിമ്പേയുടനുടനെയ്യക്കണ്ടു

വെന്റിചേരയോത്തിവേന്തൻ വിരവൊടു കണപൊഴിന്താൻ.” 291

“കണപൊഴിന്തവയോരോന്റേ കനമെഴപ്പായ്‌ന്തു പായ്‌ന്തു

നിണമണിന്തുടൽ ചുവന്ത നിചാചരൻപെരുമ കണ്ടു

അണിപുകഴയോത്തിവേന്തനരമതിതരമമ്പാലേ

മണിമുടിമകുടമേവും വച്ചറുത്തുലകിലിട്ടാൻ.” 292

“ഉലകിടെ നിരത്തിനാനെയ്തൊരുപതുചിരമണിന്തോൻ

വിലതിന കൊടിയും വില്ലും വിളങ്കിന തേരും തേരിൽ

ഇലങ്കുമായുതങ്കളും വമ്പെഴും തുരകങ്കളും കൂ-

ടലകലകായ്‌ പൊടിചെയ്തരചനിതരുളിച്ചെയ്താൻ.” 293

“ഇച്ചെയ്ത തൊഴിൽ ഞാൻ കണ്ടേനി,തർക്കുമോരാണ്ടു മുമ്പേ-

യച്ചെയ്ത പിഴയും വാണാൾക്കറുതിയായ്‌മുടിയുമെന്റാൽ,

ഇച്ചെയ്യലുടയനിന്നെയെഴുപാറും കുഴുകും പേയും

പിച്ചേറിപ്പകുക്കുമുന്നേ പിണങ്കു നീയടലിൽനിന്റേ.” 294

“അടലിൽ നിന്ററുതി കാണ്മതഴകുതല്ല,തിനു കോപ്പും

പടയുമില്ല,തെയുമല്ല പടുമളമുള നിൻ പുണ്ണും,

ഇടയിൽ നിന്റിരവിൽ നീ പോയിടമുറൈന്തിരുന്തു നാളെ

കൊടിയ വൻതേരും വില്ലും കൂടവന്തെതിർതായെന്റാൻ.” 295

“എതിർതാ പോർക്കെതിരവേ വന്തെന്റിരാകവൻചൊല്ലക്കേട്ടു

വിതിയേയെന്റതു നിനന്തു മെല്ലവനകത്തു പുക്കാൻ

ഇതമാമാറരികുലത്തിന്നിലക്കണൻതനക്കുപ്പുണ്ണൊ-

ന്നതിവേകം മരുന്തിനാൽ തീർത്തവനരികിരുന്താൻ വേന്തൻ.” 296

“ഇരുന്തുകൊണ്ടിരാവണൻ പോയിലങ്കയിലിരാമതേവൻ

ചരങ്കളെപ്പാടും മേന്മേൽ തരംതരം വരിന്റിതെന്റു

തിരിന്തെങ്കും നോക്കിനോക്കി തിളപ്പുചേർ പടയോടുളളിൽ

കരന്തമാലൊഴിപ്പാൻ കുമ്പകരുണനെയുണർത്തുകെന്റാൻ.” 297

Generated from archived content: sreeramacharitham27.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English