ഇരുപത്തിയാറാം പടലം

“മീതണന്തു നടംകുനിത്തരിവീരനെച്ചരമാരി പെ-

യ്തേതുമൊന്റരുതാഞ്ഞെടുത്തു തൊടുത്തു പാവകമത്തിരം

കാതൽകൂടവനെയ്തതേറ്റു കുരുത്തുകെട്ടു ചുരുക്കമായ്‌

മേതിൽ വീഴ്‌ന്തനൻ നീലൻ, വിണ്ണവർവൈരി പോരിൽ വിളങ്കിനാൻ.” 276

“പോരിലെങ്കുമിലങ്കും വല്ലിടിപോൽ മുഴക്കമെഴുഞ്ചെഴും

തേരോടും പടയോടുമൊത്തു തിളത്തുവന്തമരാരിയെ

വീരവാരിതിയായിനോരിളവേന്തനത്തൽ മുഴുക്കുമാ-

റാരെ നോക്കി നടന്തിതെന്റു തടുത്തടുത്തരുളിച്ചെയ്താൻ.” 277

“തടുത്തുരപ്പതിനുത്തരം തരമല്ലയാത നിന്നോടു നാ-

വെടുത്തുരപ്പതിനല്ലലുണ്ടിതു കേളെന്നാൽ മതികെടനേ,

അടൽക്കുടക്കുകിലന്തകൻപുരം നീയടച്ചകൺവാങ്ങുംമുൻ

പിടിപ്പുതെന്റിതരക്കർകോൻ പെരുകും തിമിർപ്പൊടു ചെപ്പിനാൻ.” 278

“ചെപ്പിനാനിളവേന്തനി,പ്പടി ചെപ്പുവില്ല നല്ലോരെല്ലാം,

ചൊൽപ്പെറാതവർകൾക്കു കാണിവ ചോപിയാവിതു കേവലം,

വിൽപ്പിടിത്തു ചരം പൊഴിന്തികൽ മിക്കവർക്കും, നിനക്കെന്നോ-

ടിപ്പറന്തതൊഴിന്തൊരായുതമേന്തിയുളളടലില്ലയോ?” 279

“ഇല്ലയായ്‌മുടിവാനെന്നോടികൽതേടും നിൻചൊല്ലിനുത്തരം

ചൊല്ലുമാറിത കാൺ വരിന്റതു തൂയവാണങ്കളെൻവില്ലാൽ,

നില്ലുനില്ലിനിയെന്റുരത്തു നിചാചരൻ കണ തൂകിനാൻ,

വല്ലവൻ കൊടയും മുറിത്തു മറുത്തെയ്താനിളവേന്തനും.” 280

“വേന്തനന്തനനെയ്ത വാണങ്ങൾ വിണ്ണളാർപകയൻ മുറി-

ത്താൻ, തിറത്തൊടൊരമ്പുകൊണ്ടവൻ നെറ്റിമേലളവുറെറയ്താൻ,

പായ്‌ന്തിതൊക്കവൻ നെറ്റിമേലായി,പ്പളളിയമ്പുളതൊന്റുകൊ-

ണ്ടേന്തുമൊൺചിലയും മുറിത്തു നിചാചരന്നിടരാക്കിനാൻ.” 281

“ഇടർമുഴുത്ത നിചാചരൻ ചിനമീടി വേൽകൊടു ചാടിനാൻ,

തടവറുക്കരുതായിതേ ചരമാരിപെയ്തവനാലതോ

ഇടമെഴും തിരുമാർവിടത്തിലതേറ്റുകൂടയൊളിത്തപോ-

തടൽനിലത്തിളവേന്തൻ വീഴ്‌ന്തനനത്തലെയ്തിനർ വിണ്ണുളാർ.” 282

“വിണ്ണുളാർപകയൻ കരംകൊടു വീഴ്‌ന്ത വീരനെ വാരിനാൻ,

അണ്ണൽതൻ തിരുമെയ്യിളക്കരുതായിതേയവനാലതോ,

മണ്ണിൽ വീഴ്‌ന്തനൻ മാർവിടത്തു കുമാരനാലടികൊണ്ടുകൂ-

ടണ്ണയായ്‌ നടന്താനെഴുന്തരിവീരർ വന്തണയുംമുന്നേ.” 283

“വന്ത മാരുതി വാരിയമ്മതുവാർന്ത പൂവിടയൊത്തുപോൽ

വന്തവേന്തനെ മെല്ലെടുത്തുടൻ മന്നവൻമുന്നലാക്കിനാൻ,

അന്തമായ്‌ നടന്നോരു വേലവൻ മാർവ്വിൽനിന്റങ്ങെഴുന്തു മുൻ

വന്തപോലന്നിചാചരൻ വളർതേരിലായിതുകൂടവേ.” 284

“കൂടവേയരചൻ കൊടുംചിലയും ചരങ്കളുമായ്‌ മുന്നൽ-

ച്ചാടി നില്ലുനില്ലെന്റടുത്തു തടുത്തുകൊണ്ടിതു കൂറിനാൻ

പേടമാൻമിഴിയെക്കവർന്ത നിനക്കു പിൻ വരുവാനെന-

ക്കാടിമാതങ്കൾ വന്നടുത്തരുതാഞ്ഞുതേ പിന്നെ മീണ്ടുതേ.” 285

“മീണ്ടുകൊൾവവരാരെന്നോടു വിരിഞ്ചനോ ചിവനോ തിറം

പൂണ്ട പാവകനോ തിവാകരനോ പുരന്തരനോയിനി?

വേണ്ടുവോന്റിതു നീയെൻ മുന്നൽ വെളിപ്പെടിന്റതു, നിന്നെയൊ-

രാണ്ടുപോരുമടുത്തു കാൺകയിലാചപൂണ്ടുതെന്നുളളമേ.” 286

Generated from archived content: sreeramacharitham26.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English