ഇരുപത്തഞ്ചാം പടലം

“പടൈയുടെ തിളപ്പിനോടും പറവയെയതിചയിക്കും

നടതകും തേരിനോടും നലംകിളരിലങ്കമന്നൻ

ഇടതുടർന്തരികുലത്തെയെയ്തെയ്തു വീഴ്‌ത്തക്കണ്ടു

കൊടുമചേർ ചുക്കിരീവൻ കവടടർത്തെടുത്തെറിന്താൻ.” 265

“എറിന്തവൻതന്നെയെയ്താനിടെയിടെ,യചലമമ്പാൽ

നുറുങ്കുമാറെയ്‌തു വീഴ്‌ത്തിനൊടിയിടെയിലങ്കവേന്തൻ,

തിറംകിളർ പകഴിയേറ്റു തെറ്റെനത്തന്നെത്താനും

മറന്തുടനലറിവീഴ്‌ന്താൻ മന്നിടെയരികൾകോമാൻ.” 266

“അരിവരരെഴുവരൊത്തേഴ ചലങ്കളെടുത്തെറിഞ്ഞാ-

രുരമികും കെചൻ കെവാക്കനൊളിവെഴും കെന്തൻ മൈന്തൻ

മുരഴ്ം കെവയൻ ചോതിമുകനുമന്നളനുമ,മ്പേ-

റ്റൊരുതരമവരും വീഴ്‌ന്താരുടന്ത മാമലകളോടും.” 267

“ഉടന്തുടന്തരക്കനമ്പേറ്റുലകിടെക്കവികുലംപോയ്‌

തുടർന്തെങ്കും വീഴക്കണ്ടു ചുഴന്റുനിന്റരികളെല്ലാം

കടന്തു പോർക്കളത്തെയൊത്തി കാകുത്തൻ കഴലിണക്കീ-

ഴടിന്തു വീഴ്‌ന്തഴുതിരന്താരപയമുറ്റരുൾചെയ്യെന്റേ.” 268

“അരുൾചെയ്‌താനയോത്തിവേന്തനരക്കനാലുളള തുമ്പം

വിരവിൽ ഞാനൊഴിപ്പനെന്റു വില്ലുമൊൺചരവുമേന്തി

ഒരു നൊടിനേരമെമ്മിലുളള പോർ കണ്ടുകൊൾവാൻ

തിരുവുളളമാവുതെന്റു ചെറുത്തിളവേന്തൻ ചൊന്നാൻ.” 269

“ഇളമയും വമ്പുമീടുമിലക്കണനിരാമതേവൻ

തളിരടി തൊഴുതിവണ്ണം തലൈക്കടന്തിരന്തനേരം

എളിയനല്ലവനെതിർത്താലിമയവർകോനും നന്റായ്‌

തളരുമെന്റവിടമെല്ലാം ചരതമായറിക നീയും.” 270

“അറിയരുതരക്കൻമായമ,വിടവുമവങ്കളും നീ-

കുറവറയിരണ്ടുപാടും കുറിക്കൊണ്ടു മറുക്കയെന്റു

മറുവറുമരചൻ ചൊല്ല മലരടിയിണ വണങ്കി-

ത്തിറമെഴുമിളയവേന്തൻ ചിനത്തൊടുമുടൻ നടന്താൻ.” 271

“നടന്തവനടൽകളത്തിൽ നലത്തിൽ വന്നണൈയുംമുന്നേ

തടംതിരൾതോളനമ്പാൽ തരംതരമരികടമ്മെ

തടന്തെങ്ങുമെയ്‌തുവീഴ്‌ത്തിത്തചമുകൻവരവു കണ്ടു

വെടിന്തവർകുലംകെടുക്കും വീരൻ മാരുതിയണൈന്താൻ.” 272

“അണൈന്തവനരക്കൻനെഞ്ചിലടിത്തനന,തേറ്റു തുമ്പ-

മണിന്തവൻ മയങ്കിവീഴ്‌ന്താന,പ്പൊഴുതരികളാർത്താർ,

ഉണർന്തിരാവണനുരൈത്താനൂക്കുടൈയരികൾ പോർക്കു

പിണൈന്തതിൽ നല്ലതുന്നീ പെരിപ്പമുളളതുവും നീയേ.” 273

“പെരിപ്പമുളളതു നീയെന്റു പിമ്പുപോരരക്കൻ ചൊല്ല-

യൊരിക്കലെന്നടിയേറ്റും നീയുയിർപിരിന്തില്ല,യെന്നാൽ

കരുത്തനേ ചാല ഞാ,നെൻ കൈയൂക്കും നന്റുനന്റെ-

ന്റുരത്ത മാരുതിതന്നെഞ്ചിലുടനടുത്തവനടിത്താൻ.” 274

“അടിത്തതേറ്റവനും വീഴ്‌ന്താന,ടുത്തു മാമരങ്കൾകൊണ്ടു

പൊടുക്കനെയെറിന്തു നീലൻ പൊങ്കിന കൊടിയിൻമീതും

തൊടുത്ത പോർവില്ലിൻമീതും ചുരുക്കി മെയ്യരക്കനുളളം

നടുക്കിനാൻ നടംകുനിത്തു നലംകിളർ മുടികൾമീതും.” 275

Generated from archived content: sreeramacharitham25.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English