ഇരുപത്തിനാലാം പടലം

“കൂറലാമതെല്ലാമ,മടൽ തേടും കൂടലാരുലകങ്കളിലെങ്കും

മാറുവീറുളളവൻ, വടിവേലും വാലചൂരിയൻനേർമുകമുളേളാൻ,

ആറണിന്തരനമ്പുടയൻ, പോരാനതൻ ചുമലിൽ ചമയം പെ-

റേററിവമ്പോടകമ്പനനെന്മോനേറ മുമ്പിൽ വരിന്റവൻ വീര!” 254

“വീരൻ, വാരണതന്തം വണങ്കും മേനിതങ്കിന വെളെളകിറുളേളാൻ,

തേരണിന്ത കൊടിക്കടയാളം ചീരിണങ്കിന ചിങ്കമിരുന്തോൻ,

പോരിലന്തകുനാകിലുമഞ്ചിപ്പോം തിറം തങ്കുമിന്തിരചിത്താം

പേരിണങ്കുമിരാവണൻമൈന്തൻ, പിമ്പുവന്ത നിചാചരനയ്യാ.” 255

“വന്റിതോ മലമേൽ മലയെന്നുംവണ്ണം മാമണിയൊച്ചയതുളേളാൻ

കന്റിൻമേലൊരരക്കൻവരക്കാൺ കണ്ടലം കരിരോനെതിരാനോൻ,

ഒന്റു കേട്ടരുളിന്നു,മൊന്നാരോടൊട്ടം വച്ചികൽകിട്ടുമന്നേരം

വെന്റിതങ്കും മമോതരനെന്മോൻ, വീരരാരിവനൊപ്പവരുളേളാർ?” 256

“ഒപ്പമീടിന മാമലയഞ്ചാറൊത്തുചേർന്നിടതൂർന്നുതെനക്കാൺ

അപ്പുകൊണ്ടെഴുകൊണ്ടൽനിറംകൊണ്ടമ്പുമൊൺചിലയും കൈയുളേന്തി

മുപ്പുകുന്തൊരു തേരൊടുമാരെൻ മുമ്പിൽ നില്പവർപോരിടൈയെന്റേ

ചെപ്പിവന്തവനാഴിയെ നന്റായ്‌ തിഴ്‌ക്കുമമ്മതിചേർന്തതികായൻ.” 257

“അതികം മേനി വെളുത്തതോരാനമേലേരിയ ചൂലമെടുത്തു പിടിന്തു തീ-

ചിതറുമാറുകണ്ണോടു വരിന്റവൻ തിരിചിരാവു നിചാചരർകോൻമകൻ;

എതിരിടാമവരാരിവനോടു പോർക്കെന വളർന്ത നിചാചരപേയിവൻ

കുതിരമേലൊരു കുന്തവുമായ്‌ ചെഴും കുരുതി പോയ്‌കെടും നോക്കൊടുവന്തവൻ.” 258

“നോക്കുംവാക്കിയൽ തീക്കനലും മുന്നൂറു കൂറിളമപ്പെടുമാറു-

ളളുക്കുമാക്കവുമാണ്ട നിചാചരനൂഴിയും കുലയിത്തൊരു തേരൊടും

പേക്കണക്കടയോരുടലോടും പിമ്പുകുമ്പൻ വരിന്റതു മൂർന്നായ്‌

നാക്കിഴച്ചരവന്തിരിയെക്കാൺ നാട്ടുമൊൺകൊടിമേലടയാളം.” 259

“നാട്ടുമൊൺ കൊടിമേൽ മതവേഴം നന്റുമൊന്റിന തേരിൽ വില്ലേന്തി

കോട്ടിൽ വെളെളകിറുളള നികുമ്പൻ കുമ്പനമ്പെഴും തമ്പി വരക്കാൺ,

മാട്ടേനാട്ടും മണിക്കൊടിതന്മേൽ വാചിതങ്കിന തേരൊടു നേരേ

കൂട്ടമിട്ട നരാന്തകൻ മാറ്റാർകൂറ്റംവന്തവനെന്ററി മന്നാ.” 260

“മന്ന കേള,മരാന്തകനല്ലോ വന്തവന്മതവേഴമതേറി

തന്നുടെ കരതണ്ടിൽ നമൻതൻ തണ്ടുപോലൊരിരിപ്പെഴുകേന്തി

മിന്നലുൾകലർന്നപ്പണിയും കാർമെയ്യും വാചികളായിരവും പൂ-

ണ്ടുന്നതം കിളർതേരൊടും, നന്റായുമ്പർതൻ പകയനാണിവനയ്യാ.” 261

“അയ്യിരണ്ടു ചിരങ്കൾ തരംചേർന്നമ്പനേകം വിതങ്കൾ വിളങ്ക

കയ്യിരണ്ടു വിലാവിലും നീളക്കാണൊരഞ്ചുമുടൽ പതിനഞ്ചും,

ചെയ്യകൂറയും മാലയച്ചാറും ചീർത്തമുത്തവടത്തിരളും കാർ-

മെയ്യുമുളള നിചാചരർകോമാൻ വെറ്റികൊളള വരിന്റവൻ, വീര.” 262

“വീരർകോനിതു കേട്ടുരചെയ്‌താൻ, മേവലാരൊടു പോർക്കുവരുമ്പോ-

ളാരെടോ വരുവോരിവണ്ണം, മററാരിന്നേർ പിരതാപമുളേളാരും,

പോരിലായിലുമത്തലപത്തും പൂതലത്തിലറുത്തങ്ങുരുട്ടി

കോരനാമിവൻ മൂലമെന്നുളളിൽകൊണ്ട കോപമിനിക്കളയിന്റേർ.” 263

“കളവതിപ്പൊഴുതിപ്പിഴചെയ്‌തോൻ കരൾ പിളന്തുയിരെന്റിതു കൂറി-

ത്തെളികടന്ത നൽവാണങ്കളും വൻചിലയുമായ്‌ മുൻനടന്തനൻ വേന്തൻ

ഒളിവെഴുംനകർ കാപ്പിനെടോ പോയുഴറിയെന്റതിരാവണനേകി-

ന്റളവു പുക്കിതിലങ്കയിലൊക്കങ്ങരിയ വൻപട ചൂഴ്‌പടയാണ്ടോർ.” 264

Generated from archived content: sreeramacharitham24.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here