“നുറുങ്ങിനരരിവരരെന്ററിന്തൊരു
നൊടിയിടെ മലകൊടെറിന്തു മൈന്തന-
ങ്ങറിവിനുനിതിയെന്നും നല്ല കുമ്പവ-
ല്ലനുവിനെയുയിരൊടു വേർവിടുത്തനൻ,
തിറവിയ പടയൊടമച്ചർ നാല്‌വരും
തെളുതെളയിളകിന തേരൊടും കുറ-
യറയവരടലിൽ മുടിന്തപോതുളളി-
ലറുമടങ്ങവനു ചിനം വളർന്തുതേ.” 243
“വളവിയ കതിർവില്ലിമായമ്മാരുതം
മതികെട നടയുളള തേരുമായ് മന്റിൽ
അളവുമൊരറുതിയുമറ്റവമ്പട-
യതിനൊടുമരിവരരെക്കുതർന്തെങ്കും
തെളുതെള വളർ പിരയത്തൻ വന്തതു
തിറമെഴുമരികുലവരവീരൻ നോക്കിനാൻ
ഒളികിളർ നിറമുറു നീലനൊട്ടല-
രുടൽ പൊടിപെടുമടൽചേർന്ത കൈയുളേളാൻ.” 244
“അടലിടെയരികുലവീരരെപ്പൊരു-
തരികിൽ വന്നണഞ്ഞ നിചാചരൻചിരം
ഉടയ വൻമലമുകുട്‌കൊണ്ടെറിന്തുട-
നൊലിയെഴയലറിനാനൊന്റു നീലനും,
തുടുതുട വളർ ചരമാരിയാൽ മല
തുണിചെയ്‌തു കണകൾ പൊഴിന്തവൻ മെയ്യിൽ
ഇടിയൊലി വടിവെഴയാർത്തനൻ പിന്നേ
യിമയവർപകയവർമുമ്പനൻപിനാൽ.” 245
“പകമികു നിചിചരർ വാനരപ്പട
പലവകയിടയിട വാകനങ്കളു-
മികലിടെയുടൽ പിളന്തുളള ചോരി കൊ-
ടിടകലർന്നൊഴുകും നതിപ്പരപ്പിനിൽ
മുകനിര കമലങ്കൾ, മുത്തു നുൺമണൽ,
മുതലകൾ പടയുടൽ, കണ്ടി കുടൽവല,
മകരങ്കൾ കൊടി, കുടയമ്പുയത്തില,
മതകളിറതിലുളള കല്ലുമെങ്കുമേ.” 246
“എങ്കുമന്നിചിചരനമ്പുടമ്പിടെ-
യേറിന തുയരറിഞ്ഞിലെനക്കെന
തങ്കിന കവിവരൻ മാമരംകൊടു
തല്ലിനപൊഴുതു തകർന്തു വാചികൾ
പൊങ്കിന കൊടിയൊടു മന്നിൽ വീഴ്‌ന്തന,
പോരിടൈ മുതലവുമായ് വിരൈന്തഴു-
ന്തങ്കുടനവനിതന്മീതരക്കനു-
മന്തകനെതിർ ചിനമുറ്റു താവിനാൻ.” 247
“താവിന നിചിചരനെച്ചിനംപെരു-
തായിന കവിവരൻ മാമരംകൊടു
മാർവിടമുടയവറൈന്തപോതുടൽ
വാടിയങ്ങവനിയിൽ വീഴ്‌ന്തനൻ പിന്നെ
ഏവനെന്നുളളിലിടർ ചെയ്‌വതെന്റു വ-
മ്പീടിന മുതലവുമായണൈഞ്ഞവൻ
ആവളമുഴറിയറൈന്ത വൊന്റിലു-
മാതരവതികം വന്നീല നീലനും.” 248
“നീലനെ മുസലമെടുത്തടിത്തനൻ
നീൾപുകൾ നിചിചരൻ മാർവിടത്തുടൻ
ചോലയിലുതകങ്കൾ ചാടുമപ്പടി
ചോരിപെയ്‌തുടലമെല്ലാമണിന്തവൻ
പാലൊളിമതിചടയണ്ണൽനേരെഴും
പാവകി പകമികവാണ്ടു കൂടങ്ങ-
ക്കാലം വല്ലടലിലരക്കനെത്തിരൾ
കാൽകരം മരമിവകൊണ്ടറൈന്തനൻ.” 249
“അറന്തനർ മുതലമുരം മരം കരം
അടിമുടി നകമെകിറെന്റിവററിനാൽ,
അറിയരുതിരുവരെയും തിരിത്തെങ്ങും
അടൽവടിവുടയവരേററമാകയാൽ,
എറിഞ്ഞനൻ വളർചിലകൊണ്ടു പാവകി,
യികലിടയുടലാലതേറ്റരക്കനും
നുറുങ്ങിനവുടലൊടു മന്റിൽ വീഴ്‌ന്തൊരു
നൊടിയിടെ മറലിപുരം പുകുന്തനൻ.” 250
“മറലിതൻ നിലയമവൻ പുങ്കുന്തനൻ,
മതംമികുമരിവരരിൽ പയംകൊടു
മറഞ്ഞിതു കൊടിയനിചാചരപ്പട
വരവര നകരിയകത്തു പുക്കു,ടൻ
അറിഞ്ഞനനവർകൾ ചൊല്ലാലിരാവണ-
നടലിട വിളർപിരയത്തൻ മെത്തിന
തിറമുറുമുടൽ പൊടിപെട്ടു വീഴ്‌ന്തതു,
ചിനമവനുളളിലതികം വിളൈന്തുതേ.” 251
“ചിനമുളളിൽ വളർന്തരക്കർകോൻ കനൽ
ചിതറിന നയനങ്കളോടെഴുന്തനൻ,
ഇനിയരുതവർ വിളയാട്ടു കാണുമ-
തി,കലിടെ മുടിഞ്ഞിതരക്കർ മിക്കതും,
മനിചരിലരചനെതിർക്കിൽ മറെറാരു
മറുതലയുലകിലില്ലാത ഞാനവൻ
മനകനമുഴറിയഴിപ്പനെ,ന്റുളള
വചനവുമുരചെയ്‌തു തേരിലേറിനാൻ.” 252
“തേരിൽ നിചിചരർകോനുമിരാകവ-
തേവനോടടൽ തുയരാൻ നടന്തള-
വാരുമന്നകരിലില്ലെന വമ്പട-
യാളിമാരവരവർ മുന്നടന്തനർ
മാരുതമിടയ നടന്തു കോപുര-
വാതിലെയവർകൾ പിന്നിട്ടപോതിവ-
രാരെന്നുമരചനുടൻ വിപീഴണ-
നാമളവഴിഞ്ഞിതണൈന്തു കൂറിനാൻ.” 253
Generated from archived content: sreeramacharitham23.html Author: cheeraman