ഇരുപത്തിരണ്ടാം പടലം

“ഏകിനോരളവേ നിചാചരരെങ്കും വൻപടയാക്കിനാർ,

വാകനങ്കളനേകമേ വടിവാണ്ടുകൊണ്ടാരൊരോവകൈ,

പാകുമൊൺ കിരണങ്കടങ്കു പതങ്കനെത്തൊഴുംവണ്ണമേ

യാകമേലുമരക്കരപ്പിരയത്തതെക്കൈവണങ്ങിനാർ.” 232

“കൈവണങ്കിനൊരാചരപ്പട കണ്ടു വെന്റി വിരൈന്തിനി-

കൈവരുന്തുവിതെന്റുതാൻ കരയേറിനാൻ വളർതേരിന്മേൽ,

തേവനായകർതിക്കിനിൽത്തിറമാളും നാൽവരമച്ചരോ-

ടൈവർനായകർ പോർക്കളത്തിലടുത്തു വന്തുളരായിനാർ.” 233

“അടുത്തുവന്തുളരാനനേരം അരുക്കമണ്ടലമങ്കിനേർ

തുടുക്കനെച്ചുവന്നൂ, പടിന്തന തുയവാചികളൂഴിയിൽ,

തടിത്തുരത്തന പുളളിനങ്കൾ, തഴൈത്ത മാരുതതേവനും

പൊടിപുറപ്പൊടടിത്തനൻ പുവനം ചെമ്മേ കുലവുംവണം.” 234

“കുലഞ്ഞരക്കർകരങ്കളിൽ കൊടിയായുതങ്കൾ നിരന്തരം

കെലിത്തെനത്തറതന്നിൽ വീഴ്‌ന്തന, കേവലം പലവട്ടമായ്‌

പലനിമിത്തങ്കൾമാററുമിപ്പരിചേ പിഴത്തവനാതരി-

ത്തൊലികൊൾ വാനരവീരരോടവനൊട്ടംവച്ചികൽ കിട്ടിനാൻ.” 235

“അടൽതൊടുത്ത നിചാചരൻവരവാതരിത്തരചർക്കുകോൻ

വടിവിൽ വമ്പടയോടും വന്തവനാർ ചൊല്ലെന്റരുളിച്ചെയ്‌താൻ

അടിയിണക്കമലം വണങ്കിയണന്തുകൂടി വിപീഴണൻ

കൊടിയ കൈച്ചിലയേന്തും വേന്തർകുലോത്തമന്നിതു കൂറിനാൻ.” 236

“കൂറിടുമ്പൊഴുതിപ്പെരുമ്പട കൂറു മൂന്റിലുമൊന്റിവ-

ന്നാറണിന്തരനോടുപോലുമടൽക്കെങ്ങും കുറയാനയ്യാ,

ആറും നാലുമിരിപ്പെടം പിരയത്തനത്തിരവിത്തു പൈ-

ന്തേറൽ തേറുമവർക്കു തേവകൾതേവനിന്നകരത്തിനേ.” 237

“നകരിൽനിന്റിവൻ വന്റവാറിതു നന്റു, മന്റിലെല്ലാടവും

മികവെഴിന്റ മുഴക്കവും വിരവും പെരുപ്പവുമക്കടാ!

അകമഴിന്തു വിപീഴണനരചർക്കുകോനിവണ്ണം ചൊല്ലി-

പ്പുകണ്ണപോതരിവീരർ പോരിലരക്കരെപ്പൊരുതാർ കനം.” 238

“കനമെഴുംപട പായ്‌ന്തു പോർ കരുതിക്കളിപ്പൊടണന്തപോ-

തിനിയ തൂളിയെഴുന്തു മൂടിയിഴന്തു കാണരുതാമയാൽ

ചിനമിണങ്കുമരക്കരെച്ചിലരക്കർ മന്നിവിടെ വീഴ്‌ത്തിനാർ

കനമെഴും കവിവീരരെപ്പൊരുതാർ ചെമ്മേ കവിവീരരും.” 239

“വീരർ പോരിടയാരവാരം മികച്ചുവന്തു പകച്ചു വൻ-

തേരുമാനയുമാടുമാളൊടു ചിങ്കവും തുരകങ്കളും

പാരിലെങ്കുമറന്തു വീഴ്‌ന്തു പരന്തപോതു നുരന്ത ചെ-

ഞ്ചോരി പായ്‌ന്തു മറന്തുപോയിതു തൂയതൂളിയെഴുന്തതും.” 240

“എഴുന്ത തൂളിതളർന്തനേരം ഇതംകൊൾ വാനരവീരർ വ-

മ്പഴിന്തുപോംവണ്ണമേ തടുത്തണഞ്ഞമ്പുകൊണ്ടുടൻ വമ്പിനാൽ

പൊഴിഞ്ഞുവന്ത നരാന്തകൻ പൊടിയാംവണ്ണം വിവിതൻ ചെറു-

ത്തെഴുന്ന മാമലകൊണ്ടെറിന്തുലകത്തിനേയിടർ പോക്കിനാൻ.” 241

“പോക്കിനാനുയിർ തുർമുകൻ പുകൾ ചേർതമുന്നതനെന്റു ന-

ല്ലാക്കമേലുമരക്കനെച്ചിനമാണ്ടറന്തു മരംകൊടേ

വാക്കു ചാല വളർന്തരക്കനു വല്ലുടമ്പൊരു കല്ലുകൊ-

ണ്ടാക്കമിക്കെഴും ചാമ്പവാനെറിഞ്ഞായിരം നുറുങ്ങാക്കിനാൻ.” 242

Generated from archived content: sreeramacharitham22.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here