ഇരുപത്തൊന്നാം പടലം

“അണൈന്ത മാരുതിക്കഞ്ചിയരക്കരും

പിണഞ്ഞു മണ്ടിനർ പേടിപെരുത്തെങ്ങും,

തുണിചെയ്യാമെനത്തോന്റിയകമ്പനൻ

കണകൾ തൂകിനൻ കാണരുതാംവണ്ണം.” 221

“വണ്ണമേലുമൊൺമാമരംകൊണ്ടറ-ന്തണ്ണയാക്കിയകമ്പനൻ മെയ്യെല്ലാം

എണ്ണിയാലിരം കൂറിടുമാറുപോയ്‌-മണ്ണിൽവീഴ്‌ന്തിതു മാരുതിതല്ലിനാൽ.” 222

“തല്ലുകൊണ്ടു തകർന്തുയിരും തന-ക്കില്ലയായിതം തങ്കിന തേരോടും

വില്ലിനോടുമകമ്പനൻ വീഴ്‌ന്തപോ-തല്ലലീടിയരക്കരുമോടിനാർ 223

”ഓടുമൊട്ടലരെത്തുയർന്നിട്ടൊരോ-മാടുമാമലയും കൊടെറിന്തുടൻ

കൂടിനാർ കവിവീരർ നിചാചരർ-വീടുപൂമളം വീണ്ടനർ പിന്നെയോ.“ 224

”പിന്നെ മാരുതിയെപ്പുകണ്ണാർ കവി-മന്നരും വിണ്ണിൽ വാനവരും കനം

ഉന്നതംകൊൾ വിപീഴണനും മന്നോർ-മന്നനും പരമമ്പിന തമ്പിയും.“ 225

”തമ്പിരാനരചന്നോടു നേർക്കുനേ-രമ്പുപെയ്യുമകമ്പനൻതന്നുയിർ

വമ്പുതങ്കിന മാരുതി പോക്കിന-തമ്പിൽ വേന്തനരക്കരിയമ്പിനാർ.“ 226

”ഇയമ്പിനോരളവേറിന ചൂടുകൊ-

ണ്ടയഞ്ഞ മാനതകാമ്പോടരക്കർകോൻ

തുയങ്കിവീഴ്‌ന്തനൻ ചൂഴ്‌ന്ത നിചാചരർ

നയങ്കൾ കൂറിയേ നന്മ പിറന്തിനർ.“ 227

”പിറന്ത കൂരിരുൾ പേടിപെരുത്തുപോയ്‌,

തിറങ്കൊൾ ചൂരിയതേവനുതിത്തനൻ,

നിറം പെറപ്പുറംകാവൽ നിറുത്തിനൻ

കുറന്തെടത്തെല്ലാം കൂട്ടിയരക്കർകോൻ.“ 228

”അരക്കർനായകനമ്പോടിലങ്കയെ-

ക്കുരക്കുവീരർ കുലപ്പുതടക്കുവാൻ

തരിത്ത തേരൊടും താൻ പരുമാറിനാ-

നൊരിക്കമാകയൊരിക്കലൊരക്കണം.“ 229

”ഒരക്കണത്തിലൊടുക്കവേ വേണ്ടുമി-

ക്കുരക്കുവീരരെക്കൊന്റിനിയെന്റെല്ലാം

അരക്കർകോൻചൊല്ലാലപ്പിരയത്തൻ നൽ

ചിരങ്കൾപത്തുളേളാൻചേവടി കൂപ്പിനാൻ.“ 230

”ചേവടിയമ്പൊടു ചേർത്തു പണിന്തുടൻ

‘നീ വെളിവിട്ടു നിചാചരചേനയെ

ആവളവും വിരന്താക്കമിയറ്റുകെ’-

ന്റാവി തെളിന്തൊരരക്കനോടേകിനാൻ.“ 231

Generated from archived content: sreeramacharitham21.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here