ഇരുപതാം പടലം

“അറുത്തനനരക്കൻകണ്ടം അങ്കതനെന്റു കേട്ടു

മറുത്തവല്ലരികുലത്തിൻ വമ്പിനെയമ്പുകൊണ്ടു

ചെറുത്തു നീയരചന്മാർതം ചിരങ്കളെച്ചരങ്കളെക്കൊ-

ണ്ടറുപ്പുതെന്റരക്കർകോമാനകമ്പനനോടു ചൊന്നാൻ.” 210

“അകമ്പനൻ തെയമുകൻചേവടിയിണ വണങ്കിച്ചെമ്മേ

ചെകം പൊടിയാക്കുമാക്കം തിളത്തെഴും പടയും ചൂഴ

അകമ്പടിയോടുമഞ്ചാറങ്കമായ്‌ നടന്തനേരം

പകർന്തിതു പതങ്കൻകാന്തി, പകൈത്തന പറവകളെല്ലാം.” 211

“പറവകൾ പകൈത്തപോതേ പകർന്തിതന്നിചാചരന്തൻ

നിറമൂറും വതനം കാന്തി; നിലമടിത്തെതിർത്തു കാറ്റും,

കുറവറും വചനം മെല്‌കിക്കൊടുമയിൽ, പകലൊടുങ്കു-

മറുതിയിൽ വിളങ്കുംപോലെ ആയിതു നിറവും ചൂടും.” 212

“ചൂടുമൊൺ തഴകൾ നാലും ചുഴന്നുതേ കൊടിയ കാറ്റും,

വാടുമന്നട തുടർന്ത വാചികൾപൂണ്ട തേരേ

പേടിയാമ്മാറുകൂട്ടിപ്പിഴത്തവനാതരിത്ത-

ങ്ങാടിമാമുകിൽനിറംചേർന്നകമ്പനനടൽകൊടുത്താൻ.” 213

“അടൽതൊടുത്തളവടുക്കിന്റരക്കരെക്കുരക്കുവീരർ

കൊടിയമാമലയും കുന്റിൻ കൊടുമുടികളേയുമേന്തി

പൊടിപെടുത്തനരെറിന്തും പൊടുപൊട മരാമരങ്കൾ

ഉടനുടനെടുത്തെറിന്തുമുരമുടയുമാററന്തും.” 214

“ഉരതലമുതരം നാവിയൊളികിളർ വതനം കണ്ടം

ചിരമുരു തുട കണക്കാല തിൺകരം വിലാവിവറ്റിൽ

ചരമതി കൂടം വേൽ മുൾത്തടി കെത ചൂലം കുന്തം

പരചിരുപ്പെഴുകിവേററും പടയിടെയരികൾ വീഴ്‌ന്താർ.” 215

“അരികുലമകന്റനേരമകമ്പനനമ്പിനഞ്ചി

മുരണെഴും നളനും മൈന്തൻ മുമ്പുചേർ കുമുതൻതാനും

പൊരുതനർ തടുത്തടുത്ത,പ്പൊഴുതു പോർക്കളത്തിലെങ്കും

തെരുതെര നുറുങ്കിവീഴ്‌ന്താർ തിറവിയ നിചാചരന്മാർ.” 216

“തിറവിയ നിചാചരന്മാർ ചെമ്മേയിമ്മൂവരാലും

കുറവറ മുടിയുംമുന്നേ കൂട്ടുതേർ വിരവിലെന്നു

അറിവൂറും ചൂതൻതന്നോടകമ്പനനഴിന്തു കൂറ

നിറമെഴുമനുമൻ വന്തു നിവിർന്തനനണന്തടൽക്കായ്‌.” 217

“അടൽക്കുവന്തനുമൻനെഞ്ചിലകമ്പനൻ പൊഴിന്താനമ്പാൽ

തുടുക്കനയെങ്കുമൊക്ക തൂവലും മുഴുകുംവണ്ണം,

അടുത്തപോതചോകിൻകൂട്ടമചലത്തെപ്പൊതിന്തപോലെ

കടുത്ത ചെങ്കുരുതി പായ്‌ന്തു കലർന്തു മെയ്‌ വിളങ്കീതെങ്കും.” 218

“വിളങ്കുമായുതങ്കളേറ്റുമിടയിട വിലങ്കലേറ്റും

പിളന്തു വീഴ്‌ന്തടലിലമ്പാൽ പെരുമ്പടതുയർന്തനേരം

കളന്തതെന്തെന്റപോല കളിപ്പൊടു ചിരങ്കൾ വേറായ്‌

തളർന്തവരെഴുന്തെഴുന്തു താണ്ടവം കലർന്തുതെങ്കും.” 219

“എങ്കുമമ്പുടലിലേററതേതുമെന്റല്ലയാക്കി-

യങ്കൊരു മലയെടുത്തതകമ്പനനമ്പുകൊണ്ടു

പൊങ്കി നുൺപൊടിയായ്‌ വീഴ്‌ന്തുപോന്തപോതനൂമൻ വമ്പു

തങ്കുമൊൺ മരവുമേന്തിത്തരംതരമണന്തറന്താൻ.” 220

Generated from archived content: sreeramacharitham20.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English