പത്തൊമ്പതാം പടലം

“കൊണ്ടൽതന്നിറമെഴുനൂറുകോടി

കുഞ്ചരനിര,യെഴുനൂറുകോടി-

ച്ചെണ്ടിളകിന വളർതേരും മറ്റും

തിൺപട പലവക ചൂഴ നീ പോ-

യ്‌ക്കണ്ട വല്ലരികളെയെയ്‌തു വീഴ്‌ത്തി-

ക്കണ്ടു വന്നരചരടുക്കിലൊക്ക-

ക്കൊണ്ടുകൊളളവർ ചിര,മെന്നുമിച്ചൊൽ

കൊണ്ടവനവനെ വലത്തുവച്ചാൻ.” 199

“വച്ചനനഴകിലരക്കർകോമാൻ

വച്ചടിയിണ വണങ്ങിന്റവൻതൻ

ഉച്ചിയിൽ വളർകരം നന്മയാമാ-

റുത്തമവചനങ്ങളാചികൂറി;

വച്ചിരതരൻ മകന്മൈന്തനോടും

വച്ചികൽ പൊരുമവനെത്തടുപ്പാൻ

വച്ചിരവെകിറൻ നടന്തനേരം

വങ്കനൽ പൊഴിഞ്ഞനർ മുമ്പിൽ വാനോർ.” 200

“വാനവർ കനൽ പൊഴിയിന്റതൊന്റും

മാരുതമിടഞ്ഞു വരിന്റതും പോ-

രാനകളവിരതവും കണ്ണീരാ-

ലാമളം പൊഴിഞ്ഞു തളർന്നതൊന്റും

താനറിഞ്ഞറിഞ്ഞുളനെങ്കിലും തേർ

താരതിയൊടു തെളിയെന്റുരത്ത-

മ്മാനികൾ തലവൻ മുതിർന്തു തെക്കിൻ-

വാതിലെ വിരവൊടു പിന്നിലിട്ടാൻ.” 201

“ഇട്ടന തല തുരകങ്കളെല്ലാമി,പ്പൊഴുതഴകില്ലയെന്റു തോന്റി

കെട്ടിതു മതിയവനെങ്കിലും പോർ കിട്ടിനനരിവരരോടന്നേരം,

ഒട്ടകമടൽകരി വണ്ടി തിണ്ടേരുത്തമതുരകങ്ങളോടു ചിങ്കം

പട്ടന കഴുതകൾ പോത്തു കാലാൾ പത്തുമങ്ങടലിലരക്കനങ്കം.” 202

“അങ്കങ്കൾ പിളന്നും മുറിഞ്ഞും മേന്മേ-

ലഞ്ചിന പടയെ നിരന്തരം ക-

ണ്ടെങ്കിലതറിവുതെനത്തിരിത്താ-

നിന്തിരപകയൻ വിരൈന്തു തിണ്ടേർ,

ചെങ്കിന നയനങ്ങളോടും പോരിൽ-

ച്ചെന്റണഞ്ഞരികളെയൊക്കൊരിക്കാ-

ലങ്കതനണയുംമുന്നേ പൊടിച്ചെ-

യ്തണ്ടവുമിളകവരക്കനാർത്താൻ.” 203

“ആർത്തളവലറിനനങ്കതൻ കൂ-

ടാക്കമുളള പലങ്ങൾ കൊണ്ടെറിന്ത-

പ്പോർത്തലമുലയ നിരത്തിനാന-

പ്പോതുയിർ പിരിയുമരക്കർമെയ്യാൽ,

ചീർത്തവൻ മരനിരകൊണ്ടറന്തും

കീർത്തിയുളളരികളുമൊട്ടലാരെ-

ക്കേവലമുലകിൽ നിരത്തിനാരേ.” 204

“ഉലകിടെ മരനിര വെട്ടി വേർവി-

ട്ടുടനങ്ങുമിങ്ങും വീഴുംവണ്ണം

പലവിതമുടൽ പിളന്നും മുറിഞ്ഞും

പടയിടതുടർന്നിരുപാടും വീഴ

അലകടൽ തുടർന്നിതു ചോരിയാറാ-

യഴകെഴയൊഴുക നുരപ്പരപ്പോ-

ടൊലികിളർ തിരനിര ചാടി മെയ്‌തൂ-

ർന്നുളളിലുളള പിണങ്കൾ കണങ്കൾ വാര.” 205

“വാരവന്നണഞ്ഞ പരുന്തു കാകൻ

വാപിളന്നമിണ്ണന പേയും നായും

ചോരിയിലെഴുകടൽ കപ്പിയോളം

തൂയെന കഴുകെഴുപാറിവെല്ലാം;

ആരങ്ങളണിയുമരക്കരും പോ-

രാനയുമൊഴുകി വരിന്റൊഴുക്കിൽ-

ത്തീരവന്നഴകിൽ നിരന്തിതൊക്ക-

ത്തീരതയുളളതുമറക്കളന്തേ.” 206

“തീരതയൊടു ചരമാരിതൂവും

ചീർമയുളളവനതു ബാലിമൈന്തൻ

പോരിടൈയറഞ്ഞനന്മാമരത്താൻ,

പോയിതു പലനുറുങ്ങായതമ്പാൽ,

വീരനൊരചലമെടുത്തെറിന്താൻ,

വീറൊടു പലകയും വാളുമേന്തി

തേരെയുമതിനു കൊടുത്തരക്കൻ

ചേണിയൽ പുവിയിലെഴുന്തു പായ്‌ന്താൻ.” 207

“പായ്‌ന്തു വന്നണഞ്ഞവൻ വാളൊടിത്താൻ

പാറകൊടെറിഞ്ഞരിവീരനൊക്ക,-

പ്പായ്‌ന്തങ്ങു കെതയുമെടുത്തടുത്താർ

പാടവമുടയവർ തമ്മിൽ നേരേ,

ആയ്‌ന്തുടനറഞ്ഞനരൊട്ടുപോതേ

ആംവണ്ണ,മവയുമങ്ങിട്ടു ചാല-

ച്ചേർന്തവർ കരചരണങ്കളാലേ

ചെപ്പരുതൊരുവരെനത്തകർത്താർ.” 208

“ചെപ്പിനർ പലകയും വാളുമേന്തി-

ത്തിൺ കവിവരനുമരക്കനും പോ-

രിപ്പുറമുടൽ പലകൂറുപെയ്‌വേ-

നിപ്പൊഴുതടലിടയെന്റു തമ്മിൽ

വർപ്പമൊടണഞ്ഞറയിന്റനേരം

വച്ചിരയെകിറനുടേ ചിരം കൊ-

ണ്ടപ്പുവിയഴകിലലങ്കരിത്താ-

നങ്കതനതികൊടറുത്തുകൊണ്ടേ.” 209

Generated from archived content: sreeramacharitham19.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English