പതിനെട്ടാം പടലം

“അല്ലൽ പോമരികുലത്തെയടക്കിനാല,തിനു നീ നിൻ

വില്ലൊലികൊൾക ചെന്റുവിയൻകൊൾ പോർക്കളത്തിലെ,ന്റു

ചൊല്ലിനാനിലങ്കവേന്തൻ തൂമ്മിരനയനനോടു,

ചൊല്ലിനാനവനും കൂടച്ചൊല്ലെഴും പടനടപ്പാൻ.” 188

“നടന്തിതു തേരിന്മേലും നലംകൊൾ മന്തിരത്തിന്മെയ്യാ-

യിടന്ത പോരാനമേലുമെഴുഞ്ചെഴും കുതിരമേലും

തുടംകിളർ കഴുതമേലും തൂയവൊട്ടുകങ്കൾമേലു-

മിടംകൊൾ ചിങ്കങ്കൾമേലുമിതവിയ കാലാളായും.” 189

“ഇതവിയ കൂടം, ചൂല, മീട്ടി, വിട്ടേറു, ചൊട്ട-

യതിയിരിപ്പെഴുകു,കുന്ത,മാഴി,വിൽ,പീലിക്കുന്തം,

കുതിരവാൾ, നൂറ്റുക്കൊല്ലി, കൊടിയവേൽ, പിണ്ടിപാലം,

കെതകളും മറ്റുമേന്തിക്കിളരൊളിയെഴ നടന്താർ.” 190

“ഒളിവെഴുമായുതങ്കളോരോവകൈ നിറൈത്തുക്കൊണ്ടു

തെളിവിനാലുഴറിത്തന്തേൻ തിറവിയ വഴിക്കു കൂട്ടി

വളരിളം കഴുകു പായ്‌ന്തുവന്തുടൻ തേരിൻമുൻപിൽ-

ത്തെളിവെഴപ്പൊഴിന്തു ചോരി തിറംകൊൾ തേർ നടന്തനേരം.” 191

“നടക്കയിൽക്കുതിരയഞ്ചി നടുങ്കിവീഴ്‌ന്തന,നറുന്തോൾ

തുടിത്തുതങ്ങിടത്തുപാടു, തുയർന്തന ചിവങ്കളെല്ലാം,

തടുത്തന പറവനന്റായ്‌,ത്തകും പുകൾ കതിരോൻവിമ്പം

തുടുക്കനച്ചുവന്തപോതു തുലയാതെ നടന്താൻ വീരൻ.” 192

“വീരനുമറൈച്ചറൈച്ചു മികവെഴും പിഴ കണ്ടഞ്ചി-

ത്തോരൊടും വരുണൻതിക്കിൽ തിറംകൊൾ കോപുരത്തിനൂടേ

പോരിടെപ്പൊഴിന്തു വാണം പൊരുതുനിന്റരികുലത്തെ

മാരുതിയണൈയുംമുന്നേ മണ്മിചൈ നിരത്തിനാനേ.” 193

“നിരത്തിനാർ പത്തിരട്ടി നിചാചരവീരരൈക്കൊന്റൊ-

രക്കണമൂഴിതന്മേലുണർവെഴും കുരുക്കുവീരർ

ഒരുത്തനെയൊരുത്തനെക്കൊണ്ടുടനുടനെറിന്തും പായ്‌ന്തും

മരത്തലൈകളാലറൈന്തും മലകളാലെടുത്തെറിന്തും.” 194

“എറിന്തനനചലമൊന്റാലെതിർത്തു മാരുതി,യവേറു-

പിറന്തപോതകലെ വാങ്കിപ്പിഴകണ്ടനേരമേറ്റം,

നുറുങ്കിവീഴ്‌ന്തിതു നറുന്തേൻ നൊടിയിടൈക്കെതകൊണ്ടേറ്റി-

പ്പറന്തപോലകലവാങ്കിപ്പടർപുകഴരക്കനാർത്താൻ.” 195

“ആർത്തവൻ കെതയാൽ വമ്പിലടിത്തതു പൊരുൾക്കൊളളാതെ

ചീർത്തതോർമലൈയെടുത്തു തിറംകിളരനൂമൻ പിന്നും

തൂർത്തനായടൽ കിടൈത്ത തുമ്മിരനയനൻതന്മെയ്‌

നേർത്തനുൺമണലായ്‌ വീഴ്‌ത്തി നിലപെറുത്തുടനെറിന്താൻ.” 196

“എറിന്തതേറ്റരക്കൻ വീൾന്താ,നെഴുഞ്ചെഴും പറവെപ്പോലെ

പറന്തനരരക്കരെല്ലാം പയത്തിനാലുയിർത്തുകൊൾവാൻ,

അറൈന്തറൈന്തവർകൾ പിൻപെയടുത്തടുത്തരികൾ ചെല്ല-

മറൈന്തനരകത്തുപുക്കു മറലിതൻ പുരമടാതോർ.” 197

“അടുത്തനരന്തകൻവീടനുമനോടരിയ വൻപോർ

തൊടുത്ത വല്ലരക്കരൊക്കത്തൂമ്മിരനയനനോടും

തടുക്കെനയെന്റു കേട്ടു തയമുകൻ വച്ചിരംപോൽ-

ക്കൊടുപ്പമാണ്ടെകിറനോടു കൂറിനാൻ കുറുകക്കൊണ്ടേ.” 198

Generated from archived content: sreeramacharitham18.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English