പതിനേഴാം പടലം

“പൂണ്ട മൈയലറവേ കളന്തു പുകൾമിന്നും മന്നവരെഴുന്തുപോ-

രാണ്ട പളളിവില്ലുമമ്പുമേന്തിയരിവീരരുൾക്കലർന്നു നില്‌ക്കവേ

നീണ്ട ചോകമണയാതവാറു നെറിമിക്കെഴും കരുടതേവൻ വ-

ന്താണ്ടു പൂണ്ടു തടവിക്കൈയാലടിവണങ്കിയങ്കു മെല്ല വാങ്കിനാൻ.” 177

“വാങ്കിനോരളിവിൽ വാനരപ്പട വളർന്ത കൊളളിനികരം തരി-

ത്തോങ്കുമാമതിലിൻമീതുയർന്തുലകലൈക്കുമൊച്ചയെഴ നില്‌ക്കവെ

പാങ്കു കണ്ടു പട വന്തടുത്തപടി പാർത്തുപാർത്തു ചി‘ലരെന്തിതെ-

ന്റാങ്കു ചെന്ററിവിനെ’ന്റെല്ലാമുടനരക്കർനായകനിയമ്പിനാൻ.” 178

“നായകർക്കടലിൽ നാചം വന്തതിനു നമ്മെ വന്നു തുയരിന്റു​‍ിതോ?

പൂയൽ കിട്ടുമതിനെങ്ങനേയുമിതു, പോരുമൊട്ടു വിളയാട്ടമോ,

തുയരായിതു മുന്നേതിലേറ്റമിവൻ, ചോകമൊട്ടുമില്ല,യെന്തിവ-

ർക്കായതെന്റുമറികെന്റുരത്തളവരക്കർ ചൊല്ലിനരറിന്തെല്ലാം.” 179

“ചൊല്ലിയന്റരചർതുമ്പമററഴകുപെററു പണ്ടുളളതിലേററമും,

നല്ലരായിതരിവീരരും, നന്മപിറന്തതും കരുടതേവനാൽ,

ചൊല്ലുവാനരിയതിത്തരം കൊടവർ തൂമപെറ്റമ, പടച്ചമ-

പ്പല്ലലാമങ്ങറിയിക്കുന്നേരമുളളിലായിലും വിരന്തു കൂറലാം.” 180

“കൂറുവാനരിയവമ്പു മിക്ക കുമുതൻ, പിന്നെപ്പിരതൻ വമ്പെഴു-

ന്തേറുവാർകൾ തെളിതേറലാം പനതനു,ന്തെളിന്തിവർകൾ മൂവരും

നൂറുകോടിയരിവീരർ ചൂഴനൊടിയിൽത്തഴപ്പൊടു കിഴക്കെഴു-

മ്മാറില്ലാത വളർകോപുരത്തിൽ വഴിമാറുമാറു വന്നു മൂടിനാർ.” 181

“മൂടുമാറുലകമൊക്കമിക്ക മുരണീടും വൻപടയൊരെൺപതിൻ

കോടിചൂഴ്‌ചതവെലിക്കു താരനൊരു കൂട്ടുമായിരുവർ വീരരും

മാടും മാമലയുമൊക്കെടുത്തുടനമ്മാനയാടി വന്നു തെന്തിചൈ-

പ്പാടു പുക്കരിയ കോപുരത്തിൻവഴി പാർത്തിതത്തിലുളരായിനാർ.” 182

“പാർത്തിതത്തൊടികൽ തേടി വന്തു പടിഞ്ഞാറായ തിചമേലിത-

ഞ്ചീർത്ത കോപുരമടുത്തു ചേൽമികു തുഴേണനും കൊടിയ രമ്പനും

പാർത്തലം കുലൈയും നൂറുകോടി പട ചൂഴനാഴികയിൽ മുന്നംവ-

ന്താർത്തു പുക്കനര,തൊന്റുമേയതികമാർത്തിതന്നിടും നമക്കയ്യാ.” 183

“അയ്‌വർ വീരർ കെചനും കെവാക്കനുമരൺകിളർന്ന കെവയൻ വെലം

കൈയിൽ മിക്ക ചരപൻ പിന്നെപ്പെരിയ കന്തമാതനനുമിച്ചൊന്നോർ

നൊയ്യരായിനവരേവരെന്റു നൊടിയിൽമുന്നേയിടയിട നട-

ന്തുയ്യുമാറു പടയോടുകൂടയുളരൊക്കെല്ലാടവും നിരന്തരം.” 184

“ഒക്കെല്ലാടവുമൊരിക്കമായുടൻ നിറുത്തി മറ്റുളളരിവീരരും

മിക്ക വൻപടയുമായ്‌ വിരൈന്തിരുവർ വേന്തർനായകരും വീറെഴും

ചുക്കിരീവനുമരക്കരിൽച്ചുരുതിചേർ വിപീഴണനുമായ്‌ വട-

ക്കക്കടാ! പെരിയ കോപുരത്തിനൊടടുത്തു വന്തുളർ തിളപ്പിനാൽ.” 185

“അടുത്തു പോരിലരിവീരർതമ്മെയുമൊരത്തിരംകൊടങ്ങുടക്കിവി-

ല്ലെടുത്ത താചരതിതന്നെയും പിന്നെയെതിർത്ത തമ്പിയെയുമൂഴിയിൽ

കിടത്തിയിന്തിരനെ വെന്റരക്കർമണി കേവലം നകർ പുകുന്തതൊ-

ട്ടടുത്തപോതു ചതിയായിതെന്റതുമടക്കമായവർകൾ ചൊല്ലിനാർ.” 186

“ചൊല്ലിനാനുടനിരാവണൻ, ചുരരിൽവേന്തരും കൊടിയരക്കരും

നല്ല താനവരു മറ്റുമാരുമൊരുനാഴികൈക്കുമുയിർപോറ്റുവോർ

ഇല്ല കേവലമിയത്തിരങ്ങൾ പിളന്നേറുന്നേരമിവർകൾക്കതൊ-

ന്റല്ലയായതു നിനൈച്ചെനക്കതികമല്ലലുളളിൽ വിളയിന്റുതേ.” 187

Generated from archived content: sreeramacharitham17.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here