പതിനാറാം പടലം

“അരുന്തവമുളളരക്കനൊരിക്കൽ വെന്നതു കണ്ടു നന്റാ-

യകന്തിതു വന്ന വന്തുയരെ,ന്നിലങ്കയലങ്കരിപ്പി-

ത്തിരുന്തളവന്നിചാചരിമാരോടേകി വിമാനമേറ്റി-

ച്ചിരുണ്ട കണ്ണാളെയൂക്കൊടു പോർക്കളത്തിലണത്തനേരം

പരന്തുനിറന്തു ചോരിയണിന്തിലക്കണനും വിണ്ണോർതൻ

പരമ്പരനും കിടന്തതു കണ്ടു പണ്ടറിവോരെല്ലാരും

നിരന്തരമായുരപ്പതുരത്തു മൈതിലി മൈതളർന്താർ

നിറംപെറുമാറു കാപ്പവരെന്നെയെന്നിടരേറിനാളേ.” 166

“ഇടരണയാ നിനക്കു; മുനിക്കുപിമ്പെഴുനളളിനാര,-

ന്നിളയവൻ വില്ലൊലിക്കലറിപ്പിടിത്തു വിഴുങ്കലാമെ-

ന്നടവിയെല്ലാമിളക്കി വരിന്റെ താടകവമ്പൊരമ്പാ-

ലറുതിവരുത്തിനാര,തും കഴിഞ്ഞവർ വേൾവി കാത്താർ,

അടലിലരക്കർവമ്പട നട്ടമായിതു,വന്നുതെന്നാ-

ലകലിയയാകിയങ്കൊരു കല്ലുമെല്ലടിവൈത്തനേരം,

കൊടിയയിലങ്കവേന്തനും മൈന്തനും കുറുകീതു വാണാൾ,

കുടിലനെടുംകണ്ണീ,യിതുകൊണ്ടിതൊന്നറിയേണ്ടും നീയേ.” 167

“അറിയരുതേതു,മെൻ കഴൽ കണ്ടുമെന്നകം കണ്ടു മെയ്‌തു-

ർന്നണിചില്ലി കണ്ടും നീൾമിഴി കണ്ടുമാനനകാന്തി കണ്ടും

കറവുകെടുന്നെഴുത്തു കഴുത്തിലും പതതാരിലും പൊൽ-

ക്കരങ്ങളിലും കുചങ്ങളിലും പൊരുന്തിയിരുന്തു കണ്ടും

അറിവുടയോർ കണങ്കഴൽ കണ്ടുമൊന്നിടൈകണ്ടുമെന്നോ-

ടവിരതവും കനിന്തുരചെയ്‌വർ മൂവുലകാണ്ട വാണാൾ-

ക്കറുതിയില്ലാതവൻ വരനാം നിനക്കിനിയെന്നുമെല്ലാം,

അതുകൊണ്ടുയർച്ചിയോതിയെന്നു ഞാൻ കരുതുന്നുതിന്നേ.” 168

“കരുതുവതൊല്ല നീയിങ്ങനെ, കറക്കുരൽവൻ കൊടുക്കും

കതിർവില്ലെടുത്തൊടിത്തല്ലയോ പിടിത്തിതു നിമ്മിലും കൈ;

പരചുതരൻ തടുത്തവനെക്കെടുത്തവരാരിതിൻ മുൻ

പലവക മന്നരെപ്പലവട്ടം വെട്ടിമുടിത്തനാളും;

അരിയവനം പിടിപ്പിതു നീ നിനക്കവിഴേകമിപ്പോൾ

അരുതിനിയെന്നൊരമ്മചൊല്ലാൽ തെളിന്തിങ്ങു പോന്നതെന്തെ-

ന്നൊരു നിനവുളളിലില്ലേ തെല്ലും, നിനക്ക,തെനക്കു നന്നാ-

യുണർന്തിത,രക്കർതന്തതിവേരറുത്തുകൊൾവാൻ വിരന്തേ.” 169

“വിരവിലരക്കർതന്തതിവേരറുപ്പരരിവീരരെന്നാൽ

വിളയുമെനിക്കു വേണ്ടുമതെന്നിരുന്നിതു ഞാന,തെല്ലാം

ഒരു ചതിയായി മുടിന്തിതി,ലങ്കവേന്തനിളവനും മ-

റ്റുളള മരുമക്കളും പല മക്കളും പടയാളിമാരും

ഇരവിലൊരുത്തനേയടൽ തിട്ടിനാനവനും പുറപ്പെ-

ട്ടി,രിവരുടെയുടമ്പിലിമമ്പു കാണിടതൂർന്നുതെന്നാൽ,

പരതകുമാരനമ്മ നിനച്ചതോ വഴി വന്നുതായി,

പലവിതമെന്തു വെന്തഴൽപൂണ്ട ഞാൻ പറയുന്നിതിന്നേ.” 170

“പലവിതമെന്തു ഞാൻ പറയുന്നിതി,ന്തിരചിത്തു തേരും

പടയും മികച്ചകമ്പടിയും ചെകം പൊടിയാക്കും വാക്കും

വലവുമുടൈയവനങ്കതനൊടു ചെന്നികൽകിട്ടിയൊട്ടും

വഴിവന്നുതില്ല, വമ്പട നട്ടമായിതു, വന്നതെല്ലാം

നിലകുലഞ്ഞ,യുതങ്കളെല്ലാമൊടിന്തന, തേരഴിന്തു,

നെറികുറഞ്ഞഞ്ചിമിഞ്ചുക നല്ലുതെന്നു തിരിന്തുപോന്നി-

ങ്ങൊ,ലിപുകൾ ചേരിരാകവനൊടു രാവിവൻ മായയാൽ വാ-

നുലകിൽ മറഞ്ഞുനിന്നിതു ചെയ്‌തുതന്നുയിർ വീണ്ടുതിങ്ങേ.” 171

“ഉയിരിങ്ങു വീണ്ടുകൊണ്ടതു കുറ്റമല്ലൊരു കൈതവംകൊ-

ണ്ടു,യർകരം മേരുവെപ്പിടയും വിരാതനതായുതില്ലേ,

ഇയലറിയാത ചൂർപണകക്കു മൂക്കു മുറിന്തുപോയ്‌ പ-

ണ്ടി,ളയവരും പെരുംപടയും പുകുന്തിതു കാലനൂർപോയ്‌,

ചെയൽപെരുകും കരന്തനിയേ ചെറുത്തവനും മുടിന്താൻ,

തിറമിവിടെക്കുറഞ്ഞതിനെന്തു കാരണമെന്റനക്കോ

മയലകമേ നിന്ത്നിറൈന്തു വന്റിതു, മന്റിൽമറേറാ-

മറുതലയാരുമില്ലയിവന്നിതിന്നു മുന്നാളിൽ തോഴി.” 172

“ഇതിന്നുമുന്നെയും മേലിലുമിന്റുമാരിവനോടെതിർപ്പോ-

രിമമലമങ്കപങ്കനൊഴിന്ത,ഴിന്തൊരു മായമാൻക-

ണ്ടതിന്നു പിന്നേ തുടർന്തിവർ പോയ്‌ മറൈന്തതറിന്തല്ലീയ-

ന്റവിടെയിരാവണന്നു വരായിതിപ്പിഴ ചെയ്‌തുകൊൾവാൻ?

മതിവതനേ, നിന്നോടു പിരിഞ്ഞെരിഞ്ഞു തിരിഞ്ഞകാലം

വഴിയിൽ മതിത്തടുത്തു തടുത്തുടനേ കവന്തനെക്കൈ-

യതികൊടരിന്തവനരുതാതതില്ല,യിമ്മോകമിപ്പോ-

ഴഴിയുമിലങ്കയും പിന്നെവിച്ചയാലഴിയിന്റതുണ്ടേ.” 173

“അഴിവിവനുളളതോയഴിപോരിൽ, മാമരമേഴുമെയ്‌താ-

ന,ചുരനുടമ്പു കാൽവിരൽകൊണ്ടെടുത്തെറിഞ്ഞാൻ, പിൻ

പിഴപെരുതായ വാലിയെയെയ്‌തു നാടുമെല്ലാം കൊടുത്താൻ

പെരുമമികും കവീന്തിരനുക്കു തന്നൊടഴിന്തമൂലം

വഴി തരുകെന്റു പാടുകിടന്നു ബാണമെടുത്തനേരം

മറികടൽ വന്തു ചൊന്നവഴിക്കു വൻചിറ കെട്ടി മുട്ടി-

ച്ചഴകുമികും പെരുംപടയോടിലങ്കയിൽ വന്തകംപു-

ക്കടലിടെ വെന്റിയെന്റുമിയന്റതും മതിനിന്റുതിന്റേ.” 174

“മതിനിന്നുതില്ലയിന്റിവനൊ,ന്റു മോകമിവന്തതെന്നേ

മറിമിഴിനാണുന്നീണയനെ, നിനക്കറിയിക്കലാമൊ-

ന്റതിനടയാളമാ,നനകാന്തി കാണളവിന്നിയൊന്നി-

ന്റതികം വിളങ്കിവന്റത,തെയുമല്ലയിതൊന്റിന്നും കേൾ;

വിതവകളെത്തരിപ്പുതില്ലേ പെരിപ്പം മികും വിമാനം;

വിരവിൽ നിന്നെച്ചുമന്തിവിടെക്കു പുഴ്പകം വന്നുതെന്റാൽ,

അതികമെന്നൻപു നിങ്കലതാകയാലുപതേചമായ്‌ ഞാ-

നണികുഴലീ, ചൊല്ലീതിതു പോക ചോകമറക്കളന്തേ.” 175

“കളക നിന്നുളളിലുളളഴലൊക്ക,രക്കരെ വേരറുപ്പാൻ

കരുതിയുണർന്തീ വീരരെറുന്തു വാണങ്ങൾ തിക്കിയൊക്ക-

ത്തെളുതെളങ്ങും തുടുക്കനവേ നടത്തുംമുന്നേ നടപ്പാൻ

തിരിചട മെല്ല മൈതിലിയോടിരന്തു നടന്തനേരം

വളർമലയേഴുമാഴിയും വാനുമൂഴിയുമൂയലാടും

വഴിയിളകിന്റ വൻചിറകിൻ തിറംകിളർ കാറ്റുമേറ്റൊ-

രളവൊളികാടുപുക്കന മിക്ക വാണവരങ്കളായിപ്പോ-

യരചരുടമ്പിൽ മുഴുകിയിരുന്ത നാകങ്ങൾ പേടിപൂണ്ടേ.” 176

Generated from archived content: sreeramacharitham16.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here