പതിനഞ്ചാം പടലം

“ഇലക്കണനുടെ തമയനോടടൽ തൊടുത്താർ

അലപ്പിനൊടുറങ്കുമവരന്തകനും, വാനും

കുലൈക്കുമമ്മകകോപനു,മങ്കികൊടിയോനും,

ഉലൈപ്പതരുതാം കിരണകേതനനുമൊത്തേ.” 155

“ഒത്ത പനതൻ മിന്നൊളിനാവനൊടെതിർത്താൻ

അത്തനയിലേ നളനടുത്തനനടൽക്കായ്‌

മെത്തുമുരചേർ പിരതവൻ തന്നൊടു;മിക്കോർ

ചിത്തിരമെഴുംപടി ചിനത്തിനൊടെതിർത്താർ.” 156

“എതിർത്ത പടയിൽ കപികുലത്തരചർ വെന്നാ-

രിതിൽപ്പെരിയരക്കരെയെല്ലാരെയുമെല്ലാരും;

ഉതിത്തുയർ പതങ്കനുടനേ കടലിൽ വീണ്ണാ-

നതിൻ പിന്നെയരക്കരതികത്തിനു ചമൈന്താർ.” 157

“ചമന്തളവിലേ തടിയും മാമരവും വാനെ-

ച്ചുമന്ത മലയും തുടർന്തെറിന്തെറിന്തു പോരിൽ

അമിഴ്‌ന്ത കവിവീരരെയരക്കർ ചിലർ വാലെ-

ക്കമിഴ്‌ന്തു തടവിക്കൈകൊടറന്തറന്തു ചെന്നാർ.” 158

“ചെന്നങ്ങണയച്ചിലർ നിചാചരനല്ലീ നീ-

യെന്നു തടവിക്കൈകൊടു വല്ലെകിറു കണ്ടാൽ

കൊന്നുടനുടെൻ കുതർന്തരക്കരെ മുടിത്താർ;

വെന്നിതരിവീരർ മലകൊണ്ടും ചിലകൊണ്ടും.” 159

“കൊണ്ടെരിഞ്ഞ കോപമൊടു വന്തറുവർ മൂടി-

ക്കൊണ്ടവരെയും മുന്നമന്നാൽവരെയും വേറേ

കണ്ടളവിൽ വൻപടയൊടും പൊരുതടക്കി-

ക്കണ്ടകകുലം കനമൊടുക്കിനനിരാമൻ.” 160

“ഒടുക്കുമവൻ വാണങ്ങളുമായുതങ്ങളും മ-

റ്റെടുത്തവയെടുത്തവയൊടിത്തിനിയ തേരും

പൊടിച്ചെയ്‌തലറിപ്പൊരുത വാലിമകനെക്ക-

ണ്ടിടിക്കുരലൻ മായയൊടിരുട്ടിട മറൈന്താൻ.” 161

“മറന്തുരകമത്തിരമെടുത്തടലിലെങ്കും

ചിറന്ത കവിവീരരുടലും ചിരവുമെല്ലാം

നുറുങ്കുംവണ്ണമെയ്‌തു മുടിയിൽക്കൊടുമ കൈക്കൊ-

ണ്ടറന്തനൻ; മറന്തരചർകോനൊടുമണന്താൻ.” 162

“അണന്തു മുടിയോടടികളോടിടയിലെങ്കും

തുണിന്തു വരുമാറുടനുടൻ തുടുതുടമ്പാൽ

പിണന്തളവിലേ പൊഴിന്തു പിൻപിറന്നവൻ മൈ-

യ്യണിന്തനനണന്ത കൊടിയത്തിരങ്കൾകൊണ്ടേ.” 163

“കൊണ്ടുടലിലേറിന കൊടും കണകൊടും പോ-

രിണ്ടൽ പെരുതായിരുവരും പുവിയിൽ വീണ്ണാർ,

അണ്ടമിളകുംപടിയരക്കനലറക്കേ-

ട്ടെണ്ടിചയും നോക്കിയെഴുന്താരരികളെല്ലാം.” 164

“എഴുന്തുപോമരികളുളളതിനിയെന്റു കരുതി-

ത്തൊഴിതിരാവണൻ ചൊല്ലിയരചൻ തുയരെല്ലാം

പിഴയില്ലാതനിലയംതന്നിലവൻ പെരുമചേർ-

ന്നഴകിനൊടുടനിരുന്തനനരുന്തവമുളേളാൻ.” 165

Generated from archived content: sreeramacharitham15.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here