പതിനാലാം പടലം

“ചതിയിനാൽ വനത്തിൽനിന്റു ചാനകിതന്നെ മുന്നം

മതിമറന്നെടുത്തുകൊണ്ടു മറികടൽ കടന്തു പായ്‌ന്തു

ഇതമെഴയിരുന്ത നിന്നെയിവനോ പോർക്കാരായിന്റോൻ

കതിരവൻമൈന്തൻ കൂട്ടായ്‌ കാകുത്തൻ പടൈയുമായേ.” 144

“പടയുമായ്‌ വന്തോനാകിൽ പാർപ്പതിനില്ല കാല-

മടൽകരിക്കൂട്ടം കണ്ടാലലറിന ചിങ്കംപോലെ

കൊടിയ വാനരകുലത്തൈക്കുതർന്തു പോന്തൊഴുകും ചോരി-

കുടകുടക്കുടിത്തരക്കർ കൂട്ടമിട്ടാർപ്പരെന്റാൻ.” 145

“എന്റവനുരൈത്തനേരമിയമ്പിനൻ വാലിമൈന്തൻ;

ഒന്റിൽ മൈതിലിയെയും തന്നുഴറിവന്തടിവണങ്കി-

നിന്റുകൊളള,ല്ലയായ്‌കിൽ നിന്നൊടു പോർ കടാവി

വന്റെനക്കെതിർതായെന്റ മന്നർകോൻമാറ്റം കേളായ്‌.” 146

“മാറ്റമിപ്പരിചു കേട്ടു വളർന്തന ചില്ലിയോടും

ചീറ്റമാണ്ടിളകിയൊക്കച്ചിവന്തന മിഴികളോടും

കൂറ്റംപോൽ കൊടിയരാകിക്കൂടിന്റരക്കർതമ്മോ-

ടൂറ്റംപെറ്റിവനെക്കെട്ടയുഴറിയൊക്കണവിനെന്റാൻ.” 147

“അണവിനെന്റരക്കൻ ചൊല്ലയളവിൽ വന്തണന്തോർതമ്മെ-

യുണർവുചേർ വാലിമൈന്തനുയർന്തനൻ കുതർന്തുകൊന്നു

അണിപുകഴയോത്തിവേന്തനടിയിണ വണങ്കിയെല്ലാ-

മണയനിന്റരക്കൻ മാറ്റമറിയിച്ചാനരികളോടും.” 148

“അരികുലത്തവരെയും കൊന്റയോത്തിവേന്തരെയുമിന്റേ-

യിരവിലേ മുടിപ്പേൻ ഞാനെന്റിരാവണൻ ചൊന്ന മാറ്റം

വരപൊരുംതോളൻ വാലിമൈന്തൻ വന്തുരൈക്കക്കേട്ടി-

ട്ടിരവിതന്മൈന്തനൊക്കയിളക്കിനാൻ ചേനയെല്ലാം.” 149

“ഇളക്കിന ചേനയെല്ലാമിതംകിളർ മലയെടുത്തു,

വളർന്തന കിടങ്കു തുർത്തു മരങ്കളും മലൈയും കല്ലും

കളിപ്പൊടു പിടിത്തെടുത്തു കടൽകിടന്തലറുംപോലെ

തിളപ്പിനോടാർത്തരക്കാർ ചേനയോടെതിർത്താർ ചെന്റേ.” 150

“എതിർത്തവൻ കവികുലത്തോടിതംകിളർതേരിന്മേലും

കുതിപ്പെഴും കുതിരമേലും കുഞ്ചരനിരയിന്മേലും

ഇതത്തൊടു വന്തു വന്തന്നിനുമചേർ നിചാചരന്മാ-

രിതിൽപ്പടയാളിമാരോടെതിർത്തനരൊപ്പമുളേളാർ.” 151

“ഒപ്പമുണ്ടിവനെനക്കെന്റുഴറിയങ്കതൻ ചെറുത്താ-

നെപ്പുവനിക്കും വെല്ലുമിന്തിരചിത്തുതന്നെ;

അപ്പൊഴുതടൽകിടൈത്താനനുമൻ ചെമ്പുമാലിയോ-

ടപ്പിരയത്തൻ വൻപെയഴിത്തനൻ ചുക്കിരീവൻ.” 152

“അഴിത്തനൻ വിവിതൻ പോരിലചനിനേരൊളിവിനാനെ,

തഴപ്പിന നീലന്നേരേ തടുത്തനൻ നികുമ്പൻതന്നെ,

വഴിപ്പടത്തടുത്താൻ മൈന്തൻ വച്ചിരമുട്ടിയാനെ-

യൊഴിത്തനൻ തപനൻ ചെൽവമുരമികും കെചൻ തടുത്തേ!” 153

“തടുത്തനനടലിലാട്ടിത്തമ്പാതിയുമ്പരഞ്ചും

അടൽപ്പിരചങ്കന്തന്നൈ;യഴകിൽ മിത്തിരരെയെല്ലാം

മുടിപ്പവനെത്തടുത്താൻ വിപീഴണൻ; മുതൽ വിരൂപ-

മുടക്കിന നയനന്തന്നോടിലക്കണനടൽ തൊടുത്താൻ.” 154

Generated from archived content: sreeramacharitham14.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here