പതിമ്മൂന്നാം പടലം

“തഴൈനിഴലിലേറും നീടാർ പടൈക്കോപ്പുമായ്‌-

ത്തയമുകനിരിക്കക്കണ്ടൊക്കെഴപ്പായ്‌ന്തണൈ-

ന്തഴകിനൊടു മൂടിനാർ ചുറ്റുമീടും കിട-

ങ്ങചലങ്ങളടർത്തെടുത്തിട്ടോരോ കൂട്ടമായ്‌;

മുഴുമതി കുതിക്കൊളളും മാളികപ്പന്തിയും

മുരരണിമതിൽക്കല്ലും തല്ലിയെല്ലാം തക-

ർത്തഴിവു നകരിക്കെങ്ങും ചെയ്തുചെയ്താർത്തടു-

ത്തരികുലവു വേന്തരും ചുറ്റിനാർ മുറ്റുമേ.” 133

“അരികുലമനേകനൂറായിരത്തൊടു കൂ-

ടരൺമികു കിഴക്കിൻ വാതിൽക്കലാമാറുപോയ്‌

വിരവിലുളരായിനാർ നീലനും മൈന്തനും

വിവിതനുമി മൂവരും വേന്തർകോൻ ചൊല്ലിനാൽ;

ഉരൈകൊൾ കെചനാതിയാമൈവരോടും തഴ-

പ്പുടൈയ പടൈയോടുമായങ്കതന്റെന്റിചൈ-

പ്പെരുമൈമികു കോപുരത്തിൻ പുറത്തൊട്ടലർ

പിണങ്ങുമതു പാർത്തു പുക്കാനതക്കാലമേ.” 134

“പിണങ്ങുമടലാർ പുറപ്പാടു നോക്കിത്തിറം

പെരുകുമിരുനൂറു കോടിപ്പടൈക്കോപ്പിനോ-

ടിണങ്ങി വരുണന്റിചൈക്കോപുരത്തിൻ പുറ-

ത്തിരുവർ പടൈയാളിമാർ വാട്ടമിൽ കൂട്ടുമായ്‌-

പ്പണിയടലുടക്കുവാനെന്റരക്കർക്കുളളിൽ

പയം വിളയുമാറു പുക്കാനികൽക്കായ്‌ മുതി-

ർന്നണിപുകഴനൂമനും മൈതിലിക്കമ്പു ചേർന്ന-

രചർമണി വൻപെഴച്ചൊല്ലുമച്ചൊല്ലിനാൽ.” 135

“അരചനുലകങ്കൾ മൂന്റിന്നു മൂന്റായിനോ-

രമലനമരർക്കെല്ലാം തമ്പിരാനുമ്പരിൽ

കരുണൈ പൊഴിയിന്റ കാകുത്തനാപത്തിനെ-

ക്കളവുതിനു വൻപെഴും തമ്പിയും താനുമായ്‌

അരിവരർ മുഴുത്തതെല്ലാവുമായ്‌ മെല്ലമെ-

ല്ലണഞ്ഞനൻ വിപീഴണൻതന്നൊടും പോയ്‌വട-

ക്കരണിലകു കോപുരത്തിൽ പുറത്തൂഴിമേ-

ലറുതിവരുമാറരക്കർക്കുമത്തൽക്കുമേ.” 136

“അറുതി വരൊല്ലായിതിൻമൂലമായ്‌ നമ്മിലു-

ളളടവ,തിർ കടന്നുവന്നില്ല നിന്നോടു ഞാൻ,

കറവു വരുമാറുമവ്വണ്ണം നീ നമ്മോടും

കടുക നടകൊൾക പോയ്‌പ്പുക കിഴ്‌കിന്തയിൽ

ഉറവു നിമ്മിലെങ്ങനേ മുന്നമുണ്ടാനവാ-

റൊരു നരനവൻ ചെമ്മേ വാനരന്നീ നിന-

ക്കറിവവനെയില്ലയോയെന്റരക്കന്മൊഴി-

ന്തളവണന്തരീന്തിരൻ ചൊല്ലിനാൻ മെല്ലവേ.” 137

“മെലമെല,യൊരെട്ടുനാൾ ചെല്ലമെങ്ങൾക്കതോ-

വെരളുമിളമാങ്കണ്ണാൾതന്നെയും കട്ടുകൊ-

ണ്ടലൈകടൽ കടന്നിലങ്കാപുരം പുക്കിരി-

ന്നഴകു പറയിന്റ നിന്നെച്ചെമ്മേ പോരിടെ-

ത്തലയുളളതറുത്തു മെയ്‌കൊണ്ടു തുണ്ടിച്ചൊരോ

ചകലങ്ങൾ പരിന്തിനും പേയ്‌ക്കുമൂണാക്കിയേ,

നിലയനമെനക്കു പൂകാവുതെന്റുളളത-

ന്നിചിചരനു ചൊല്ലുവാൻ വാനരേചൻ ചൊന്നാൻ.” 138

“നിയിചരനരക്കർകോമാനു ചൊന്നാൻ തിറം

നിറയുമരിവീരർകോൻ ചൊന്നതക്കാലമേ,

നയനങ്ങളെല്ലാം ചെങ്ങിച്ചൊല്ലു ചൊല്ലെങ്ങനെ

നലമിലകുമങ്കതൻ ചൊന്നതെന്നോടിന്നും;

തയരതനു മൈന്തന്മാർ ചൊന്നതൊന്റില്ലയോ?

തളപിരിഞ്ഞ വാനരന്മാരെല്ലാമെങ്ങനെ

നിയതം നിലൈയായ്‌ നിലക്കിന്റതെപ്പാടെല്ലാം

നിറമെഴയുരൈക്കെനക്കെന്നരക്കൻ ചൊന്നാൻ.” 139

“ഉരചെയ്‌വതരിപ്പമൊട്ടെങ്കിലും ചൊല്ലലാം;

ഉണർവെഴുമനൂമനും നീലനും ബാലിതൻ-

പെരുമൈമികു മൈന്തനും മൂന്റുപാടും തിറം

പെരിയ പടൈയോടു മറൈറവരും നാൽവരും

ചരതമിവർകൾക്കെങ്ങും കൂട്ടുമായ്‌ മുന്നമേ

തറയിലുളരായിനാർ; വേന്തനും തമ്പിയും

വരവരവടക്കടുത്താർ പുറത്തൂട്ടുപോം

വഴിതടയുമാറു വീറേറും വില്ലാളിമാർ.” 140

“വഴിതടഞ്ഞുകൊണ്ടിതോ ചുറ്റുമുറ്റായെങ്ങും

മറുതല,യെതിർത്തിതാർ പണ്ടു കറ്റോരെന്നോ-

ടൊ,ഴിവുതിനി മറ്റെല്ലാം, വെറ്റിയെപ്പാടുതെ-

ന്റുഴറിയറിയേണ്ടുമിപ്പോൾ; നമുക്കാകയാൽ

പിഴവന്നണയാതവണ്ണം നടക്കെ;ങ്കിൽ നാം

പെരികരുതടക്കമിക്കാല;മെന്നിങ്ങനേ

ഉഴറിയതികാരികൾക്കുൾക്കനം കാണുമാ-

റുരചെയ്തെഴുന്നാൻ നലംചേരിലങ്കേചനേ.” 141

“നലമിലകുമങ്കതൻതന്നൈ മന്നോർ തൊഴും

നരപതി വിളിച്ചു നീ ചെന്റു കേളെ,ന്തു നിൻ

വെലമതികമുളളതെ,ന്നോടു താരത്തെയും

വിരവൊടു കവർന്നുകൊണ്ടങ്ങനേ ചെഞ്ചമ്മേ

മലിവുമുരപെറ്റ വെന്തുക്കളും മക്കളും

വലിയ പടൈയാളിമാരും പടൈക്കോപ്പുമാ-

യുലകിടെയിലങ്കയിൽ പുക്കിരിന്നൊക്കവെ-

ന്നറുതി പറവാനുമായ്‌ നീള വാണാൾ ചെല്ലാ.” 142

“ഉറുതി പറവാനും ഞാനാവനി,ന്നും നിന-

ക്കുടലമുയിരോടു കൂടീട്ടിരിക്കേണ്ടുകിൽ

കുറവു പറയിന്റതും നീയിളച്ചെന്നുടെ

കുയിൽമെന്മൊഴിയാളെയും നൽകതല്ലായ്‌കിലോ

നിറകരുവിനോടു വന്നമ്പുമേറ്റുമ്പർതൻ

നിലയനമടുത്തുകൊളെളന്റിതെല്ലാമങ്ങ-

ത്തറയിലറിയിക്കുമാറങ്കതൻ താവിനാൻ

ചതി മികുമരക്കർകോൻതന്നുടെ മുന്നലേ.” 143

Generated from archived content: sreeramacharitham13.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here