പന്ത്രണ്ടാം പടലം

“ഉരചെയ്യാമൊന്റിന്നും നിന്നോടൊരു വൻകുരങ്ങു ചെയ്‌ത പിഴൈ-

ക്കൊരിരാവേ പട്ടാരരിവീരരൊരക്കണം മകോതരനാൽ;

അരചൻ വന്നാൽ പോർക്കു ചമഞ്ഞ,തിനും മുന്നമേയവൻ ചിലൈയും

ചിരവും കൊണ്ടാർ ചെന്റവരോ, തിരിഞ്ഞില്ലടൽക്കിലക്കണനോ.” 122

“അടൽ കോലിന്റോരില്ല നമ്മോട,തു നില്‌ക്ക,കാട്ടെടോ ചിരമും

വടിവാർവില്ലും നീ വിരഞ്ഞെ,ന്റു വഴുങ്കിനോരുനേരമവൻ

ഉടനേ ചെന്റമ്മിന്നൊളിനാവനൊരിക്കമായ മായയെല്ലാം

നടുവേ വച്ചാൻ മെച്ചമിതെന്റു നടുങ്കി നോക്കിനാളവളും.” 123

“നോക്കിപ്പാർക്കുമ്പോഴടയാളം നൂറുകോടിയൊത്തതു ക-

ണ്ടാക്കം വായ്‌ക്കിന്റങ്കമിതെന്റകമേറഴിന്തു തേറുകയാൽ

ഊക്കും പോക്കിത്തന്മനതാരിലുരൈത്തുരൈത്തോരോ വകയെ

പാർക്കും വീർക്കും മാർക്കമിതെന്റു പരത്തിനാൾ കണ്ണിൽപ്പുനലും.” 124

“പുനൽചോരും കണ്ണോടുടലും പൊടിയാലണിന്തു വീണ്ണുപുര-

ണ്ടിനിയാരെന്നൈപ്പോറ്റുമതെന്റികൽ മിക്കെഴും കരാതികളാം

കനമേലും നല്ലാഴിതടൈന്തു കടന്ത നീ മകോതരനാ

മിനിതായോടുന്തോടു കടപ്പതിനെന്തറച്ചിളച്ചുതയ്യാ.” 125

“ഇളയേനെന്റും കൊന്റു മുടിപ്പതിരാവണാതിമാരെ,യുളളം

തളരാതെ പോയ്‌ നിങ്ങൾ തരിക്ക തവങ്കളിന്നുമെന്റീവണ്ണം

തെളിവോടന്റന്റമ്മുനിവർക്കു ചിനം മുഴത്തുരക്കുമതും

പളകായ്‌വന്നു കേവലം നീ പരലോകവാതിയാനമയാൽ.” 126

“പരലോകം പോയ്‌പ്പുക്ക നിന്നോടൊരു കാരിയം പറഞ്ഞുകൊൾവൻ,

വിരവോടെന്നെക്കൊണ്ടരുളങ്ങിനി വെന്റിമിക്ക മന്നവനേ,

അരിയോ വാണാളും പെരുതോ അടിയേനിതെന്തുതാനിങ്ങനെ

വരുവാനെന്റെല്ലാമുരചെയ്‌തു മയങ്കിനാളമ്മൈതിലിയും.” 127

“മയങ്കും മാനേൽക്കണ്ണിയുടെ വചനങ്ങൾ കെട്ടുനിന്റളവേ

പയംവന്നേടം ചൊല്ലിയരക്കർ പറൈന്തുകൊണ്ടുപോയളവേ

ഇയലൈപ്പേ ചിത്തേറ്റിയടുത്തിടർ പോക്കിനാളുടൻ തരമ-

ത്തൈയലാളച്ചൊൽ കേട്ടവളും ചതിയെന്റു തേറിനാളതെല്ലാം.” 128

“ചതികൊണ്ടില്ലേ കാരിയമെന്റു കുതിച്ചു മന്തിരിച്ചുഴറി-

ക്കതിരോൻമൈന്തൻ താനുളേളടത്തൊരു തൂതനെക്കനിന്തു വിട,

മതിയെച്ചൊന്നാൻ വന്തവനും മലയാചലം കടന്തിത വ-

ന്തെതിരേറിന്റു വൻ പടയെന്റെ;തിർ നോക്കിനാനിരാവണനും.” 129

“എതിർ നോക്കക്കണ്ടൂക്കൊടു പായ്‌ന്തെളുതായ്‌പ്പിടിത്തരക്കനുടേ

യുതിയെല്ലാമും കുത്തിയുടച്ചുറതിപ്പിണങ്ങി വീഴ്‌ന്തു തമ്മിൽ-

ച്ചതിയാൽ വെൽവാൻ ചെന്റതറിന്തു തകർത്തിരാവണൻമകുടം

കതിരോന്മൈന്തൻ വേന്തനുടേ കഴൽതങ്കൽ വച്ചു കൈതൊഴുതാൻ.” 130

“തൊഴുതന്നേരം നീയെന്നെ വച്ചു തുടങ്ങിനോരു കാരിയമൊ-

ട്ടഴകല്ലാതോന്റെന്ററിയിത്തരിചം കളഞ്ഞണച്ചു പിന്നെ

വഴിയേവേണ്ടും നാമവനോടു വഴക്കുടക്കുവാൻ, നിയതം നിലകൂ-

ടഴിയാതെ ചെൽവോമിനിയെന്റരുളിച്ചെയ്താനഴിഞ്ഞരചൻ.” 131

“അരചൻ ചൊല്ലിന്നുത്തരമായരിവീരർനായകൻ ചൊല്ലിനാൻ

ഒരുനാൾ വന്നമ്മൈതിലിതന്നെ ഒളിച്ചുകൊണ്ടുപോനവനെ

അരുതാഞ്ഞുതാങ്കണ്ടു പൊറുപ്പതരക്കർതൻ കുടിക്കറയെ-

ത്തരമേയെന്നാലിച്ചെയ്തതെന്റു തഴൈക്കവേണ്ടുമൻപെന്നിലേ.” 132

Generated from archived content: sreeramacharitham12.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here