പത്താം പടലം

“പരവൈയും കടന്തു വന്ത പടൈയുടെ പെരുപ്പം കണ്ടു

വിരവിൽ വന്തുരപ്പിനെന്റു മികുതിചേർന്തരക്കൻ ചൊല്ല

അരിവരരുരുവു കൈക്കൊണ്ടതിൽ ചുകചാരണന്മാർ

തരമെഴ നടക്കക്കണ്ടു തടുത്തനനിലങ്കവേന്തൻ.” 100

“വേന്തർകോൻ മുന്നിലിട്ടാർ കവിവീരർ വിരവിലൊക്ക-

പ്പായ്‌ന്തുടൻ പിടിത്തടിത്തു പതങ്കളും കൈയുംകെട്ടി

ചാന്തരായ്‌ ചൊന്നാർ ഞങ്ങൾ തചമുകൻചൊല്ലാൽ മെല്ല-

പ്പോന്തു വൻപടയെക്കാണ്മാൻ പുകുന്തിതിത്തറയിലെന്റേ.” 101

“എന്റവരുരൈത്തനേരം ‘എങ്കിൽ കെട്ടഴിക്ക കാൺക-

യിന്റു നം പടയെയെങ്കുമിതമെഴയിടയിടാതേ’

എന്റു കാകുത്തൻചൊൽ കേട്ടെങ്കും പോയ്‌നടന്തു കണ്ടു

ചെന്റു കൈതൊഴുതു ചൊന്നാർ തിറവിയ പടൈപ്പെരുപ്പം.” 102

“പടയുടെ പെരിപ്പമിപ്പോൾ പണിപെടുമുളളവണ്ണം

ഇടയിടാതെയുരപ്പാനെങ്കിലുമിത ചൊല്ലിന്റോം;

കടലുമേഴ്‌ മലയും പാരും കകനവും വനവുമെങ്കും

ഇടതുടർന്തവർകളാലേ നിറഞ്ഞിതിന്റിലങ്കമന്നാ.” 103

“മന്നാ, കേട്ടരുൾ നീയിന്നും, വാനിട വാൽ നിറുത്തി-

ത്തന്നോടൊത്തിരുന്ത വീരർ ചതകോടിപ്പടയും ചൂഴ,

മിന്നോടു തരമായ്‌ത്തോന്റും മെയ്‌നിറമുടയോനെക്കാൺ

മന്നോർകൊൻവലത്തുപാകം മൈന്തനെന്റവനു നാമം.” 104

“അവനുടെ വലത്തുനിന്റതണിപുകഴ്‌താരനെന്മോൻ,

ചിവനൊടുമടൽകിടൈക്കാം ചീർമചേർകരങ്കളുളേളാൻ,

ചുവടൊന്റായ്‌ നിന്റ വീരൻ തുമ്മിരനെന്മോൻ, പോരിൽ

അവനൊടൊപ്പവരില്ലാരും അരികളിലുരൈപ്പേടത്തും.” 105

“ഉരൈക്കുമേടത്തുമെല്ലാം ഒളികിളർ മുച്ചൊൽകൈക്കൊ-

ണ്ടിരിപ്പവൻ ചാമ്പവാനെന്റിടത്തുനിന്റവനു നാമം;

കരുത്തുചേരരമ്പനെന്മോൻ കവിവരനവനും പിന്നെ-

യുരൈപ്പെഴും പടൈക്കുവേന്തനൊളികൊൾ തന്നാതനൻ കാൺ.” 106

“ഒളികൊൾ തന്നാതനൻ കൈ ഒരു കൈയാൽ പിടിത്തു ചെമ്പൊ-

റ്റളിരൊളിക്കിളമനല്‌കും ചാരുമൈയുടയോനാകി

കിളർമുടിച്ചുടർ വിളങ്കും കിരോതനനെന്റു പേരാം

വളർകവിവീരൻ പിന്നേ വന്റവൻ മാറ്റാർകൂറ്റം.” 107

“കൂറ്റത്തെപ്പോലും മാറ്റും കൊടുമ കൈക്കൊണ്ടു മാറ്റാർ

തോറ്റു കൈവണങ്കും വൻപും തുടർ പിരമാതിയെന്മോൻ

കാറ്റിനെ വേകംകൊണ്ടു കടപ്പവൻ നിന്റതങ്കു;

തോറ്റമെന്തറിയവല്ലേൻ തുടർന്തവൻ പടയെയെങ്കും.” 108

“പടയുമായവനടുത്തു പരന്തവൻ കെവാക്കനെന്മോൻ,

കൊടുമചേർ കെചൻ മററവൻ, കൂടവേ കെവയൻ പിന്നെ

വടിവെഴും ചരവൻ, കെന്തമാതനനടുത്തു നിന്റ-

തു,ടനേ കേതരിയെൻപോൻ, ചൊല്ലുയർ ചതവലി പിന്നേവൻ.” 109

“ചതവലിക്കിടത്തടുത്തു തടുപ്പാനെന്നുടക്കുവോർക്കു,

മതകരിക്കൂട്ടങ്കൾക്കു മറുവറും ചിങ്കമെന്ന,

മതികെട വെലമിണങ്കും വളർനളൻ, നീലൻ മറ്റേ-

തെ,തിരിടും മാറ്റാർകൂറ്റമെന്ററികവനെയയ്യാ.” 110

Generated from archived content: sreeramacharitham10.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here