മലയാള സാഹിത്യ പൗരാണികതയിലേക്കുളള അന്വേഷണമാണ് പുഴ ക്ലാസിക്സ്. കാലത്തിന് മായ്‌ക്കാനാവാത്ത രചനാസംപുഷ്‌ടതയാണ് പുഴ ക്ലാസിക്കിലുളളത്. മലയാള സാഹിത്യപ്രസ്ഥാനത്തിന്റെ ജന്മസ്ഥലികളെക്കുറിച്ചുളള തിരിച്ചറിവു കൂടിയാണ് ഇതിലൂടെ പുഴ.കോം ലക്ഷ്യമാക്കുന്നത്. പഴയകാല സാഹിത്യരചനകൾ, സാഹിത്യ സംബന്ധിയായ ഗ്രന്ഥങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു ഗവേഷണോൻമുഖമായ ഒരു പഠന സാഹചര്യമാണ് പുഴ ക്ലാസിക്സ് മുന്നോട്ടുവയ്‌ക്കുന്നത്. സാഹിത്യപണ്ഡിതന്മാരുടെ വ്യക്തമായ മാർഗ്ഗനിർദ്ദേശത്തിലാണ് ഈ പംക്തി ആരംഭിച്ചിരിക്കുന്നത്. റിട്ടഃപ്രൊഫ. ആന്റണി ജോസഫ് (എസ്.ബി. കോളേജ് ചങ്ങനാശ്ശേരി ആണ് ഇതിന്റെ എഡിറ്റർ.
ഇതിന്റെ ആദ്യഘട്ടമെന്നവണ്ണം ചെന്തമിഴ് സാഹിത്യം, നാടോടി പാട്ടുകൾ, മണിപ്രവാളം, ചെറുശ്ശേരി കൃതികൾ, എഴുത്തച്ഛൻ കൃതികൾ, വെണ്മണി കൃതികൾ, കുന്ദലത, ഇന്ദുലേഖ, ആദ്യകാല ചെറുകഥകൾ മുതലായവ ഉൾപ്പെടുത്തുന്നു. മലയാളസാഹിത്യ ഗവേഷകർക്ക് പുഴ ക്ലാസിക്ക് ഏറെ ഉപയോഗപ്രദമായിരിക്കും എന്നതിൽ സംശയിക്കേണ്ടതില്ല.
Generated from archived content: about.html