മനസ്സിൽ മൌനത്തിൻ പരകാഷ്ടയിൽ
ഒരു മൺകൂനപൊങ്ങി നെടുതായ്
മരാമരാ ജപിച്ച് അതിന്നുള്ളിലൊരു
മുനി ആദിമസ്രോതസ്സായ് പയ്യെപ്പാടി
കളകളം പൊഴിച്ചാഗാനമൊരു രാഗനിർഝരിയായ് മാറി
ശ്രീരാമരാമേതി, ശ്രീരാമരാമേതി
രമേ രാമെ രാമായണം പാടൂ
വരൂ മലയാളശാരികെ
മൺകൂനയാം വത്മീകമേറി
നീയും കൂടെ പാടൂ മധുമധുരം
തുഞ്ചൻ തുടികൊട്ടിപ്പാടിയ
അദ്ധ്യാത്മരാരാമായണസുകൃതാമൃതം