ലോകസിനിമയിലെ ക്ലാസിക് ചലചിത്രങ്ങളെയും സംവിധായകന്മാരേയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം
ദി കിഡ് , ബൈസിക്കിള്‍ തീവ്സ്, ഇവാന്‍സ് ചൈല്‍ഡ് ഹുഡ്, സിനിമ പാരഡീസോ, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കളര്‍ ഓഫ് പാരഡൈസ്, സൗണ്ട് ഓഫ് മ്യൂസിക് തുടങ്ങി 50 വിഖ്യാത സിനിമകളുടെ സാരവും സൗന്ദര്യവും ലളിതമായി പ്രതിപാദിക്കുന്നു.
ഫിലിം ഡയറക്ഷന്‍ 100 ക്ലാസിക് സിനിമകള്‍ ഷോര്‍ട്ട് ഫിലിം നിര്മ്മാണം ഇത് ഞങ്ങളുടെ സിനിമ തുടങ്ങിയ സിനിമാഗ്രന്ഥങ്ങളുടെ രചയിതാവിന്റെ പുതിയ പുസ്തകം
പാലായില്‍ കിഴുക്കാര്‍ക്കാട്ട് തെരുവപ്പുഴ കുടുംബാംഗം. താമസം തൃശൂരില്‍. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നു. ഡോക്യുമെന്റെറികളും ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. കുറ്റിപ്പുറം പഞ്ചായത്ത്, കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി, മാനന്തവാടി ഗവ. കോളേജ് തുടങ്ങിയവയില്‍ ലൈബ്രേറിയനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ മുഴുവന്‍ സമയ സിനിമാപ്രവര്‍ത്തകന്‍
വിലാസം – ചലചിത്ര സാക്ഷരതാ മിഷന്‍, കല്‍പ്പറമ്പ്, അരിപ്പാലം പി ഒ, തൃശൂര്‍
ഫോണ്‍ – 9447160921, Email- shereensaj@yahoo.com