സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി മുവാറ്റുപുഴ സബ്‌സെന്റരിൽ അവധിക്കാല ക്ലാസുകൾ ഏപ്രിൽ 3 ആരംഭിക്കുമെന്ന് സ്പെഷ്യൽ ഓഫീസർ ഡോ. റാണി മാത്യു അറിയിച്ചു. അഡ്മിഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 20 രജിസ്ട്രേഷൻ അവസാനിക്കും. ഹൈസ്കൂൾ കുട്ടികൾക്ക് ടാലന്റ് ഡെവലപ്മെന്റ് പ്രോഗ്രാമും, ഹയർ സെക്കന്ററി കുട്ടികൾക്കു ഫൗണ്ടേഷൻ കോഴ്സും ആണ് നടത്തുന്നത്.
രണ്ടു കോഴ്സ്കളിലേക്കും തിങ്കൾ മുതൽ വെള്ളിവരെ ദിവസവും 3 മണികൂർ വീതമാണ് ക്ലാസ്. അഡ്മിഷന് വേണ്ടി 8281098873 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം. കോഴ്സ്കൾ മെയ് 17 അവസാനിക്കും.
ഫീസ് 1180/-രൂപ.
Home പുറം വായന