ചുവര്‍ചിത്രങ്ങള്‍; കലയും, കാലവും

chuvar

 

മുമ്പെങ്ങോ വായിച്ചു മറന്ന കഥ ഓര്‍മ്മ വരുന്നു…….
നാല് കുട്ടിശാസ്ത്രഞ്നമാരും അവരുടെ നേതാവും മേശക്കുചുറ്റും ഇരിക്കുകയാണ്. തലവന്‍ പറഞ്ഞു; ഇന്ന് നമുക്ക് ഒരു പുതിയ കണ്ടുപിടിത്തം നടത്തണം. ശിഷ്യര്‍ നാലുപേരും തലവന്‍ പറഞ്ഞതുകേട്ട് അനുസരണയോടെ തലയാട്ടി. പക്ഷെ അവര്‍ ശങ്കിച്ചു… പുതിയൊരു കണ്ടുപിടുത്തമോ! അതെങ്ങിനെയാണ്? നാലുപേരും പരസ്പ്പരം നോക്കി. വല്ലാത്ത സന്ദേഹം തന്റെ അരുമ ശിക്ഷ്യരില്‍ ഓരോരുത്തരുടെയും മുഖത്ത് മിന്നിമറയുമ്പോള്‍ ഗുരുവിന്റെ ചുണ്ടില്‍ നേര്‍ത്ത മന്ദഹാസം വിരിഞ്ഞു. ‘ശരി, കണ്ടുപിടിത്തത്തിന്റെ തുടക്കം ഞാന്‍ തന്നെ നിര്‍വ്വഹിക്കാം..” ഇപ്രകാരം പറഞ്ഞ നേതാവ് താനിരുന്ന കസേരയിലേക്കും തുടര്‍ന്ന് നിലത്തേക്കും സസൂക്ഷ്മം കണ്ണുകള്‍ പായിച്ചു. വൈകാതെ തറ്യില്‍നിന്നും അദ്ദേഹം ഒരെറുമ്പിനെ പിടിച്ചു. അതിനെ മേശപ്പുറത്തുവച്ചിട്ട് തുടര്‍ന്നു; നോക്കൂ, ഗുരുനാഥന്‍ എന്ന നിലയില്‍ ഞാനെന്റെ കടമ നിര്‍ വ്വഹിച്ചിട്ടുണ്ട്. അടുത്തത് നിങ്ങളോരോരുത്തരുടെയും ഊഴമാണ്.” അതിശയം കൂറിയ കണ്ണുകളോടെ ശിഷ്യര്‍ വീണ്ടും പരസ്പ്പരം മുഖത്തോടുമുഖം നോക്കി. സമയം പൊയ്ക്കൊണ്ടിരിക്കുകയാണ്. എറുമ്പാണെങ്കില്‍ മേശപ്പുറത്ത് വല്ലാതെ പാഞ്ഞുനടക്കന്നു. ഗുരുവാണെങ്കില്‍ അക്ഷമനാകുന്നു. (അദ്ദേഹത്തിന് കലി കയറിയാല്‍പിന്നെ എന്തൊക്കെയാണ് തങ്ങളെ ചെയ്യുക എന്ന് ഒരു നിശ്ചയവുമില്ലെന്ന് ശിഷ്യര്‍ക്ക് നല്ലതുപോലെ അറിയാം.) ഗുരു കടുപ്പിച്ച് പറഞ്ഞു;ഉം…. ഓരോരുത്തര്‍ക്കും തങ്ങളുടെ കണ്ടുപിടിത്തത്തിന് തുടക്കം കുറിയ്ക്കാം. ഒന്നാംന്‍ പിന്നെ താമസിച്ചില്ല. മേശപ്പുറത്ത് ഓടിപ്പാഞ്ഞുനടക്കുന്ന എറുമ്പിന്റെ ഒരു കാല് പിഴുതെടുത്തുകൊണ്ട് എറുമ്പിനോടായി ഉറക്കെ പറഞ്ഞു; ഓട്…ഓട്.

നാല്കാലും ഉണ്ടായിരുന്നപ്പോഴത്തെ വേഗത കിട്ടിയില്ലെങ്കിലും സ്വന്തം ശരീരത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ട പ്രാണവേദനയോടെ എറുമ്പ് തെന്നിത്തെറിച്ച് ഓടാന്‍ തുടങ്ങി. തന്റെ കടമ നിര്‍ വ്വഹിക്കപ്പെട്ടത്തുപോലെ ഒനട്ഠ്തെ ശിഷ്യന്‍ മറ്റു മൂന്നുപേരുടെയും മുഖത്തേക്ക് തൃപ്തിയോടെ നോക്കി.

അടുത്തത് രണ്ടാമന്റെ ഊഴം. ഒരു കാല് നഷ്ടപെട്ട വേദനയോടെ ഓടുന്ന എറുമ്പിനെ ഒരു നിമിഷം ആ ശിഷ്യനും സസൂക്ഷമം നിരീക്ഷിച്ചു. ശേഷം ായാള്‍ അതിന്റെ രണ്ടാമത്തെ കാലും പിഴുതെടുത്ത് ഉറക്കെ പറഞ്ഞു. ഓട്…ഓട്.

സുഗമമായി സഞ്ചാരം നടത്താന്‍ ഉതകിയിരുന്ന നാലുകാലുകളില്‍ രണ്ടെണ്ണം നഷ്ടപ്പെട്ട പ്രാണവേദനയോടെ എറുമ്പ് ആദ്യത്തെ അവസ്ഥയേക്കാള്‍ വളരെ സാവധാനം നിരങ്ങി നിരങ്ങി സഞ്ചരിക്കാന്‍ തുടങ്ങി. രണ്ടാമനും തന്റെ കര്‍ത്ത്യവ്യവും നിര്‍ വ്വഹിച്ചുകഴിഞ്ഞ മട്ടില്‍മാറി നിന്നു. മൂന്നാമനാകട്ടെ എറുമ്പിന്റെ മൂന്നാമത്തെ കാലും പിഴുതിട്ട് മേശപ്പുറത്തേക്ക് നോക്കി അലറി; ഓട്…ഓട്.

ഇപ്പോള്‍ എറുമ്പ് ഓടുന്നില്ല. ജീവനിണ്ടെന്നതിന്റെ തെളിവായി ഒരൊറ്റ കാലിന്റെ പിന്‍ബലത്തില്‍ അതിസൂക്ഷ്മനിരീക്ഷംകൊണ്ടുമാത്രം വേര്‍തിരിച്ചറിയാന്‍ സാധിക്കുന്ന ചലനത്തോടെ മേശപ്പുറത്ത് വളരെ ചെറിയ ദൂരങ്ങള്‍ മാത്രം അത് നിരങ്ങി നീങ്ങുകയാണ്. ഇനിയുള്ളത് ഒടുവിലെ ശിക്ഷ്യനാണ്. തന്റെ റോളേന്താണെന്ന് അല്പ്പവും ആലോചനകൂടാതെ തന്നെ അവന് അറിയാമായിരുന്നു. എറുമ്പിന്റെ ശേഷിച്ച കാല് ആ ശിക്ഷ്യന്‍ പിഴുതെടുത്തെറിഞ്ഞു. ജീവച്ഛവംഅഅയി കിടക്കുന്ന, ഒരു പൊടിക്കുപോലും അനങ്ങാന്‍ സാധിക്കാത്ത എറുമ്പിനെ നോക്കി അവന്‍ അലറാന്‍ തുടങ്ങി; ഓട്,ഓട്.

ഇല്ല….. എറുമ്പ് ഓടുന്നതേയില്ല.

തൊണ്ടപൊട്ടുമാറ് വീണ്ടും അലറിപാഞ്ഞെങ്കിലും ഒടുവിലെ ശിഷ്യന്റെ ആഗ്രഹം എറുമ്പ് സാധിച്ചുകൊടുത്തില്ല. തന്റെയും പരീക്ഷണം കഴിഞ്ഞെന്നമട്ടില്‍ ആ ശിഷ്യനും നിരാശയോടെ പിന്മാറി. ശിഷ്യരായ തങ്ങള്‍ നാലുപേരുടെയും കടം നിര്‍വ്വഹിച്ചെന്നമട്ടില്‍ അവര്‍ തങ്ങളുടെ ഗുരുവിനെ ഇനിയെന്തെന്ന് സാകൂതം

തൊണ്ടപൊട്ടുമാറ് വീണ്ടും അലറിപറഞ്ഞെങ്കിലും ഒടുവിലെ ശിഷ്യന്റെ ആഗ്രഹം എറുമ്പ് സാധിച്ചുകൊടുത്തില്ല. തന്റെയും പരീക്ഷണം കഴിഞ്ഞെന്നമട്ടില്‍ ആ ശിഷ്യനും നിരാശയോടെ പിന്മാറി. ശിഷ്യരായ തങ്ങള്‍ നാലുപേരുടെയും കടമ നിര്‍വ്വഹിച്ചെന്നമട്ടില്‍ അവര്‍ തങ്ങളുടെ ഗുരുവിനെ ഇനിയെന്തെന്ന് സാകൂതം നോക്കി. ഗുരുവാകട്ടെ ചലനമറ്റുകിടക്കുന്ന എറുമ്പിനെ ഭീമാകാരമായ തന്റെ ശരീരത്തിലെ ചെറിയ ഉണ്ടക്കണ്ണുകള്‍കൊണ്ട് സസൂക്ഷ്മം വീക്ഷിച്ചു. അങ്ങിനെ കുറച്ചുനേരത്തെ നോട്ടത്തിനിടയില്‍ ഒരുവേള അദ്ദേഹത്തിന്റെ മുഖം സന്തോഷത്താല്‍ അങ്ങേയറ്റം വികസിച്ചു. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദത്തോടെ അദ്ദേഹം തന്റെ ശിഷ്യരോട് പറഞ്ഞു; പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള നമ്മുടെ രാജ്യത്തെ എല്ലാ വാര്‍ത്താമാധ്യമങ്ങളോടും ഉടന്‍ വരാന്‍ പറയുക, പ്രിയ ശിഷ്യരെ എന്തെന്നാല്‍ ഈ സുദിനത്തില്‍ നമ്മുടെ സംഘം മഹത്തായൊരു കണ്ടുപിടിത്തം നടത്തിയിരുന്നു.

കഥയറിയാതെ ആട്ടംകണ്ടമട്ടില്‍ മിഴിച്ചുനിന്ന ശിഷ്യരാകട്ടെ ഗുരുപറഞ്ഞത് അപ്പാടെ അനുസരിച്ചു. അങ്ങിനെ തങ്ങളുടെ ഗുരുവര്യന്‍ അറിയിച്ചതിന്‍ പ്രകാരം എല്ലാ വാര്‍ത്താമാധ്യമങ്ങളും എത്തിയപ്പോള്‍ അവര്‍ കേള്‍ക്കെ ലോകത്തോടായി തലവന്‍ ശാസ്ത്രജ്ഞന്‍ ഇപ്രകാരം ഉറക്കെ പ്രഖ്യാപിച്ചു.

“കാലുകള്‍ നഷ്ടപ്പെടുമ്പോള്‍ എറുമ്പുകള്‍ക്ക് കേള്‍വിശക്തിയും നഷ്ടപ്പെടുന്നു.”

കഥ ഇവിടെ അവസാനിക്കുകയാണ്. ദുര്‍ബലമായ പല കഥയിലുമെന്നപോലെ ഈ കഥയിലും ചോദ്യമില്ല…. കാരണം ഇത് വെറും ഒരു കഥ മാത്രമാണ്. മികച്ച ഒരു സാഹിത്യസൃഷ്ടി എന്ന നിലയിലല്ല ഈ കഥ ഇവിടെ അവതരിപ്പിച്ചത്. മറിച്ച് അല്പം നര്‍മ്മരസപ്രധാനമായി ഈ കഥയുടേ ഉള്ളടക്കം കുറച്ചൊക്കെ ആലോചനാമൃതമായ ഒരു വിഷയം ഏതൊരു ശരാശരിക്കാരനും മനസ്സിലാകും വിധത്തില്‍ വളരെ ലളിതമായി കൈകാര്യം ചെയ്യുന്നു എന്നതുകൊണ്ടാണ്.

തുടരും…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here