ഡേകെയറിലെ കുഞ്ഞ്
കാത്തിരിക്കുന്ന സ്നേഹം
കൊതിക്കുന്ന ചുണ്ടുകൾക്ക് അന്യം .
ഇരുണ്ട മുറിയിലെ സ്വകാര്യത
തെരുവുകളിൽ, ക്യാമറകണ്ണുകൾക്കു
വിൽക്കുന്ന കുറെ വിദ്യാസമ്പന്നർ .
ചുംബനം സമരമുറ
നാണമുള്ളവർ പോയ്മറയട്ടെ
പക്ഷികൾ കുഞ്ഞുങ്ങളെയും കൂട്ടി
പറന്നകന്നു.
നായ്ക്കൂട്ടങ്ങൾ പരാതിയുമായി
ദൈവസഭയിലേക്ക് ഓടി .
മഴ കാത്തിരുന്ന വേഴാമ്പൽ
ഇല കൊഴിഞ്ഞ മരത്തിൽ
പച്ചില തേടി .
പെയ്യുവാൻ കൊതിച്ച
കാർമേഘങ്ങൾ
എവിടേയോ പോയൊളിച്ചു .