കേരള സാഹിത്യ അക്കാദമി ബഷീര്‍ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. ലോകമനുഷ്യാവകാശദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ മലയാള സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. എഴുത്തും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് പ്രഭാഷണം നടത്തുന്നത്. എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 10-ന് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സാഹിത്യ അക്കാദമി ഹാളില്‍ വെച്ചാണ് പ്രഭാഷണം