ആചാരോപചാരങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു ജീവിതഗ്രന്ഥമല്ല കൃഷ്ണമൂര്‍ത്തി എഴുതിയിരിക്കുന്നത്. സംഗീതലോകത്തിന്റെ എല്ലാ സൂക്ഷ്മതലങ്ങളും അടുത്തറിഞ്ഞ് ആസ്വദിക്കുകയും ആരാധിക്കുകയും ചെയ്യൂന്ന കൃഷ്ണമൂര്‍ത്തി ലയിച്ചുകൊണ്ടു തന്നെയാണ് ഇതെഴുതിയിരിക്കുന്നതെന്ന് വ്യക്തമാണ്. വാസുദേവന്റെ സംഗീത വികാസത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിനിടയ്ക്ക് മഹാപ്രതിഭകളായിരുന്ന പല സംഗീതകുലപതികളുടേയും ജീവിതദൃശ്യങ്ങള്‍ അദ്ദേഹം ആവിഷ്ക്കരിക്കുന്നുണ്ട്. ആരാധനപോലെ അനുഷ്ഠാനം പോലെയാണ് കൃഷ്ണമൂര്‍ത്തി നെയ്യാറ്റിന്‍ കരയുടെ ജീവിതകഥയും രേഖപ്പെടുത്തുന്നത്. സംഗീത പ്രേമികള്‍ സ്നേഹത്തോടെ സന്തോഷത്തോടെ ഈ കൃതിയെ സ്വീകരിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല.
ചിട്ടസ്വരങ്ങള്‍ – നെയ്യാറ്റിങ്കര വാസുദേവന്റെ ജീവിതം
ഓതര്‍ – കൃഷ്ണമൂര്‍ത്തി
പബ്ലിഷര്‍ – ഡീ സി ബുക്സ്
വില – 295/-
ISBN – 9788126473779
ചേര്‍ത്തലയില്‍ ജനിച്ചു ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുഅനന്തപുരത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ട്സില്‍ നിന്ന് ചിത്രകലയില്‍ ബിരുദം.
വിലാസം – കൃഷ്ണമൂര്‍ത്തി, തിരുപ്പഴക്, പൂണിത്തുറ , എറണാകുളം